മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകയും മസ്കറ്റിലെ സാമൂഹ്യ പ്രവര്‍ത്തകയുമായ മോളി ഷാജി അന്തരിച്ചു. ഒമാനിലെ സാമൂഹിക സേവന രംഗത്ത് കാലങ്ങളായി നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു മോളി ഷാജി.
ഒമാനിലെ ഇന്ത്യന്‍ സാമൂഹ്യ സേവന രംഗത്തും, സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളിലും മോളി ഷാജി സജീവമായിരുന്നു. ഭര്‍ത്താവ് ഷാജി സെബാസ്റ്റ്യാനൊപ്പം പ്രവാസികളുടെ വിവിധ വിഷയങ്ങളില്‍ ഇടപെട്ടു വന്നിരുന്നു. സാധുവായ രേഖകളില്ലാത്ത പ്രവാസികള്‍ക്ക് ഒമാന്‍ ഗവണ്മന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ അവസരങ്ങളില്‍ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ചു കൊണ്ട് നടത്തിയ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മോളി ഷാജി നേതൃത്വം നല്‍കിയിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസുഖബാധിതയായി നാട്ടില്‍ ചികിത്സയിലായിരുന്നു മോളി. മുന്‍ ലോക കേരള സഭാംഗവുമായ ഷാജി സെബാസ്റ്റിന്റെ ഭാര്യയാണ്. ജൂലി, ഷീജ എന്നിവര്‍ മക്കളാണ്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ് അന്തരിച്ച മോളി ഷാജി. സംസ്കാരം പിന്നീട് നടക്കും.