Kerala

ദിലീപിന്റെ മകള്‍ ഇനി ‘ഡോക്ടര്‍ മീനാക്ഷി’: അഭിനന്ദിച്ച് ദിലീപും കാവ്യയും \Dileep’s daughter is now ‘Doctor Meenakshi’: Dileep and Kavya congratulate

മകള്‍ മീനാക്ഷി ഡോക്ടര്‍ ആയതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ദിലീപും കാവ്യാമാധവനും. ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്‌നേഹവും ബഹുമാനവും, സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദിലീപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചെന്നൈയിലാണ് മീനാക്ഷി എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്. പഠനത്തിനിടെയുള്ള സമയത്ത് നാട്ടില്‍ വന്നാല്‍ അച്ഛനൊപ്പം പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ എത്താറുണ്ടായിരുന്നു മീനാക്ഷി.

ദിലീപിന്റെ അവസാനമെത്തിയ ചിത്രം പവി കെയര്‍ടേക്കറിന്റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകള്‍ വൈറല്‍ ആയിട്ടുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ചതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ വീഡിയോകള്‍ ആയിരുന്നു.

കാവ്യാമാധവനും മീനാക്ഷിയുടെ നേട്ടത്തില്‍ അഭിനന്ദിച്ചിട്ടുണ്ട്. മാവ്യയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ദിലീപും മീനാക്ഷിയും കാവ്യയും നില്‍ക്കുന്ന ഫോട്ടോയോടൊപ്പമാണ് അഭിനന്ദനങ്ങളും കുറിച്ചിരിക്കുന്നത്. കാവ്യയുടെ വാക്കുകള്‍ ഇങ്ങനെ:

‘അഭിനന്ദനങ്ങള്‍
നീ അതുനേടി! നിന്റെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് നിന്നെ ഇവിടെ എത്തിച്ചത്. ഇന്ന് ഞങ്ങള്‍ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു, നിന്റെ കഴിവ് ഞങ്ങള്‍ക്കറിയാം. ദൈവം നിന്നെ എന്നും അനുഗ്രഹിക്കട്ടെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ഇന്നും എന്നും ??’

content highlights;Dileep’s daughter is now ‘Doctor Meenakshi’: Dileep and Kavya congratulate