വളരെ എളുപ്പത്തിൽ രുചികരമായ ഒരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ? മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നിയാൽ ഇനി ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.
ആവശ്യമായ ചേരുവകൾ
- പഴുത്ത വാഴപ്പഴം (റോബസ്റ്റ) – 2 എണ്ണം
- കസ്റ്റാർഡ് പൗഡർ – 15 ഗ്രാം
- പാൽ – 150 മില്ലി
- പഞ്ചസാര – 50 ഗ്രാം
- വാനില എക്സ്ട്രാക്റ്റ് – 2 തുള്ളി
- കശുവണ്ടി – 10 എണ്ണം (അരിഞ്ഞത്)
- ബദാം – 1 എണ്ണം (അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
വാഴപ്പഴം തൊലി കളഞ്ഞ് ചെറിയ സമചതുരയായി മുറിക്കുക. കസ്റ്റാർഡ് പൗഡറും പഞ്ചസാരയും 2 ടീസ്പൂൺ പാലിൽ കലർത്തുക. ഒരു ബൗൾ എടുത്ത് ബാക്കിയുള്ള പാൽ ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. പാൽ തിളച്ചു തുടങ്ങിയാൽ കസ്റ്റാർഡ് മിശ്രിതം ചേർത്ത് കസ്റ്റാർഡ് കട്ടിയാകുന്നതുവരെ ചെറിയ തീയിൽ വേവിക്കുക. ശേഷം അതിലേക്ക് ബനാന ക്യൂബുകളും വാനില എക്സ്ട്രാക്റ്റും ചേർക്കുക.
ചൂടിൽ നിന്ന് നീക്കം ചെയ്ത് തണുക്കാൻ അനുവദിക്കുക. ഒരു ഗ്ലാസ് എടുത്ത് കസ്റ്റാർഡ് ബനാന മിക്സ് ചേർത്ത് അരിഞ്ഞ ബദാം, കശുവണ്ടി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. 20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ടേസ്റ്റി ബനാന കസ്റ്റാർഡ് തയ്യാർ.