സംസ്ഥാനത്ത് സ്വർണവില മൂന്നാം ദിവസവും താഴേക്ക്. 17-ആം തീയ്യതി 55,000 രൂപയിലെത്തിയ പവന്‍റെ വില എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കുറഞ്ഞു. വരും ദിവസങ്ങളിലും സ്വർണവില താഴേക്കിറങ്ങിയാൽ അത് ആഭരണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമായിരിക്കും.
പവന് 54,520 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നകലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് വില താഴ്ന്നിരിക്കുന്നത്. അതോടെ ഒരു പവൻ സ്വർണത്തിന് 54,240 രൂപയും, ഗ്രാമിന് 6,780 രൂപയുമാണ് വില.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.