എണ്ണ, വാതക വ്യവസായ മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ഷെല്‍സ്ക്വയര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പള്ളിപ്പുറം ടെക്നോസിറ്റിയിലെ ടെക്നോപാര്‍ക്ക് ഫേസ്-4 ല്‍ പുതിയ ഓഫീസ് തുറന്നു. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഓഫീസ് ഉദ്ഘാടനം ചെയ്തു. ഷെല്‍സ്ക്വയറിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ ഓഫീസ് ആരംഭിച്ചത്. 10,000 സ്ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ടെക്നോസിറ്റിയിലെ കബനി കെട്ടിടത്തിലുള്ള ഷെല്‍സ്ക്വയറിന്‍റെ ഓഫീസ്. ചടങ്ങില്‍ ഷെല്‍സ്ക്വയര്‍ ഫൗണ്ടറും ഡയറക്ടറുമായ അരുണ്‍ സുരേന്ദ്രന്‍, സിഇഒ മായ ബിഎസ്, സീനിയര്‍ പ്രൊജക്ട് മാനേജര്‍ ജുനൈദ്, ഗ്ലോബല്‍ സര്‍വീസ് മാനേജര്‍ രഞ്ജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എണ്ണ വാതക വ്യവസായത്തിലെ ഡിജിറ്റല്‍ നവീകരണം എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച ഷെല്‍സ്ക്വയറിന് ഓരോ ഘട്ടത്തിലും സ്ഥിരതയോടെ വളരാന്‍ സാധിച്ചുവെന്ന് അരുണ്‍ സുരേന്ദ്രന്‍ പറഞ്ഞു. ഈ മേഖലയിലെ ഡിജിറ്റലൈസേഷനില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സാധിച്ചു. നിരവധി ആഗോള കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനും സാങ്കേതിക പരിഹാരങ്ങള്‍ നല്‍കാനും കഴിഞ്ഞത് ഷെല്‍സ്ക്വയറിന്‍റെ വളര്‍ച്ചയില്‍ അഭിമാനിക്കാവുന്ന നേട്ടമാണ്. ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നതിലൂടെ കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്നോപാര്‍ക്കിലെ ഓരോ കമ്പനികളും ടെക്നോപാര്‍ക്കിന്‍റെ അംബാസിഡര്‍മാരാണെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. കമ്പനിയുടെ വളര്‍ച്ച ടെക്നോപാര്‍ക്കിന്‍റെയും സംസ്ഥാനത്തിന്‍റെയും വളര്‍ച്ചയാണ് സാധ്യമാക്കുന്നത്.
വളര്‍ന്നുവരുന്ന എമര്‍ജിങ് ടെക്നോളജി ഹബ്ബ് എന്ന നിലയില്‍ ടെക്നോപാര്‍ക്ക് ഫേസ്-4 ന് വലിയ പ്രാധാന്യമുണ്ട്. മാത്രമല്ല, ടെക്നോപാര്‍ക്ക് ഫേസ്-4 വളര്‍ച്ചയുടെ അടുത്ത ഡെസ്റ്റിനേഷനും കൂടിയാണ്. അവിടെ ഓഫീസ് ആരംഭിക്കുന്നതിലൂടെ ഷെല്‍സ്ക്വയറിന് ഈ വളര്‍ച്ചയുടെ കൂടി ഭാഗമാകാന്‍ സാധിക്കും. പത്ത് വര്‍ഷം പിന്നിട്ടത് ഷെല്‍സ്ക്വയറിന്‍റെ വളര്‍ച്ചയിലെ നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍, ഷെല്‍സ്ക്വയര്‍ ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. എണ്ണ, വാതക വ്യവസായ മേഖലയിലെ ഡിജിറ്റലൈസേഷനെ സഹായിക്കുന്ന ഷെല്‍സ്ക്വയര്‍ ഓഫ്ഷോര്‍ ഉല്‍പ്പാദനം, ആസൂത്രണം, തത്സമയ ഡ്രില്ലിംഗ് എന്നിവ ഓട്ടോമേറ്റ് ചെയ്യുന്നതിനും.