രുചികരവും ആരോഗ്യകരവുമായ ഒരു സായാഹ്ന ലഘുഭക്ഷണമാണ് അവലോസ് പൊടി. ഇത് അവലോസ് ഉണ്ടയും തയ്യാറാക്കാം. അരിപ്പൊടിയും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഒരു പരമ്പരാഗത കേരളീയ ലഘുഭക്ഷണമാണിത്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചരി (പച്ചാരി) – 500 ഗ്രാം
- തേങ്ങ ചിരകിയത് – 3 കപ്പ്
- ജീരകം – 2 ടീസ്പൂൺ
- ഉപ്പ് പാകത്തിന്
- എള്ള് – 2 ടീസ്പൂൺ
- പഞ്ചസാര – 5 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അരി 5 മണിക്കൂർ കുതിർക്കുക. ഇത് ഊറ്റിയെടുത്ത് മിക്സർ ഗ്രൈൻഡർ ഉപയോഗിച്ച് നല്ല പൊടിയുണ്ടാക്കുക. അരിപ്പൊടി, തേങ്ങ ചിരകിയത്, ജീരകം, എള്ള്, ഉപ്പ് എന്നിവ കൈകൊണ്ട് മിക്സ് ചെയ്യുക. ഇത് 2 മണിക്കൂർ മാറ്റി വയ്ക്കുക.
അടിയിൽ കട്ടിയുള്ള ഒരു പാൻ അല്ലെങ്കിൽ ഉരുളി ചൂടാക്കി അരിപ്പൊടി മിശ്രിതം ചേർക്കുക. മിശ്രിതം വരണ്ടതും ഇളം തവിട്ട് നിറമാകുന്നതുവരെ ഏകദേശം അര മണിക്കൂർ ഇടത്തരം കുറഞ്ഞ തീയിൽ മിശ്രിതം ഉണക്കുക. തുടർച്ചയായി ഇളക്കുക. തീയിൽ നിന്ന് മാറ്റി പഞ്ചസാര ചേർക്കുക. നന്നായി കൂട്ടികലർത്തുക. രുചികരമായ അവലോസ് പൊടി തയ്യാർ.