Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ബംഗളൂരു പോലീസിന്റെ ത്രില്ലര്‍ അന്വേഷണം: ട്രിപ്പിള്‍ കൊലപാതകവും പ്രതിയെ പിടികൂടിയതും സാഹസികമായി; ആ അന്വേഷണ കഥ ഇതാണ് ? /Bengaluru Police’s Thriller Investigation: Triple Murder and Suspect’s Catch Turns Adventure; This is the investigation story?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2024, 04:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു ഐ.ടി ഹബ്ബ് എന്നതിനോടൊപ്പം ബംഗളൂരു പെന്‍ഷന്‍കാരുടെ പറുദീസ എന്നുകൂടി അറിയപ്പെടുന്നുണ്ട്. ഈ നഗരം പ്രായമായവര്‍ക്ക് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നതു കൊണ്ടാണിത്. എന്നാല്‍, 2009ല്‍ ബംഗളൂരു സൗത്തിലെ ഒരു വീട്ടില്‍ നടന്ന ട്രിപ്പിള്‍ കൊലപാതകം നഗരത്തെ ഞെട്ടിച്ചു. 80 വയസ്സുള്ള ഒരു സ്ത്രീയും അവരുടെ കുടുംബത്തിലെ മറ്റ് രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഇതിനു മുമ്പ് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു. 10 ദിവസത്തിനുള്ളിലാണ് ഈ മൂന്ന് വൃദ്ധ സ്ത്രീകളുടെ കൊലപാതകം നടക്കുന്നത്. ഇതോടെ പൊലീസിന് തലവേദന കൂടി. അന്വേഷണം ആരംംഭിച്ചു. ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ദിവസങ്ങള്‍ക്കകം പ്രതിയെ കണ്ടെത്തുകയും ചെയ്തു. ബംഗളൂരു പോലീസുകാരുടെ അന്വേഷത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയ സംഭവമായിരുന്നു ഇത്.

കൊലപാതകം നടന്ന ദിവസം

2009 ജനുവരി 20ന് അന്നത്തെ ബെംഗളൂരു പോലീസ് കമ്മീഷണര്‍ ശങ്കര്‍ മഹാദേവ് ബിദാരി അവലോകന യോഗം നടത്തുകയായിരുന്നു. എ.എസ്.വി രംഗനും വസന്തയും എന്ന വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടിട്ട് 10 ദിവസമായിട്ടും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. മീറ്റിംഗ് നടക്കുമ്പോള്‍, വയര്‍ലെസില്‍ ഒരു സന്ദേശം വന്നു. അത് മീറ്റിംഗിലിരുന്ന ഉന്നത ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ വീട്ടില്‍ നിന്ന് ഏതാനും റോഡുകള്‍ അകലെ ജയനഗര്‍ ടി ബ്ലോക്കിലുള്ള വീട്ടില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടിരിക്കുന്നു എന്നാണ് സന്ദേശം.

അന്നത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എന്‍. നാഗരാജ് എന്ന മീസ് നാഗരാജ് യോഗത്തിലുണ്ടായിരുന്നു. ക്രൈം സ്പോട്ടിലേക്ക് പോകാന്‍ അദ്ദേഹം പുറത്തേക്കിറങ്ങി. ”ഇന്ന് വരെ,ബംഗളൂരുവിലെ പീക്ക് ട്രാഫിക്കിനെ മറികടന്ന് എങ്ങനെ എന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് എത്തിച്ചുവെന്ന് എനിക്കിപ്പോഴും അറിയില്ല. സ്ഥലത്തെത്തിയ ഞങ്ങള്‍ അടിസ്ഥാന വിശദാംശങ്ങള്‍ ശേഖരിച്ചു, അദ്ദേഹം ഓര്‍ത്തെടുത്തു. സത്യഭാമ (80), മകള്‍ വിജയലക്ഷ്മി (58), മരുമകള്‍ ജയശ്രീ (45) എന്നിവരെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സത്യഭാമയുടെ മകന്‍ അടുത്തിടെ മരിച്ചിരുന്നുവെന്നും ജയശ്രീയുടെ 13 വയസ്സുള്ള മകന്‍ സ്‌കൂളില്‍ പോയിരുന്നതായും പോലീസ് പറഞ്ഞു. ജയശ്രീ നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെങ്കിലും ജോലി ഉപേക്ഷിച്ച് ബംഗളൂരുവിലെ അഗ്രി ഗോള്‍ഡ് ഫാംസ് എന്ന സ്വകാര്യ കമ്പനിയില്‍ ഏജന്റായി ജോലി ചെയ്യുകയായിരുന്നു. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു വിജയലക്ഷ്മി. വീട് കുത്തിത്തുറന്നാണ് അകത്തു കടന്നിരിക്കുന്നത്. അതുകൊണ്ട് മോഷണമായിരുന്നു ലക്ഷ്യമെന്നു വ്യക്തമായി. എന്നാല്‍ കൊലയാളിയെ സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നാഗരാജ് പറഞ്ഞു.

ReadAlso:

ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ

കോഴിക്കോട് ഒമ്പതാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പത്താംക്ലാസ് വിദ്യാർഥികൾ

കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊന്നു; ഡോക്ടർക്ക് ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും

കോട്ടയം ഇരട്ടക്കൊല; മകന്റെ മരണത്തിലും ദുരൂഹത

കോട്ടയത്തെ ഇരട്ട കൊലപാതകം; വീട്ട് ജോലിക്കാരനായിരുന്ന ആസാം സ്വദേശി പിടിയിൽ

ആദ്യ ലീഡ്

പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍, വീട്ടുജോലിക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് പുതിയ ആളെ നിയമിച്ചതായി കണ്ടെത്തി. പോലീസ് ഇവരെ ചോദ്യം ചെയ്‌തെങ്കിലും പിഴവൊന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ഒരു കടലാസില്‍ പെന്ഡസില്‍ കൊണ്ടെഴുതിയ ഒരു ഫോണ്‍ നമ്പര്‍ കണ്ടെത്തി. ഞങ്ങള്‍ സമീപത്ത് താമസിക്കുന്ന ആളുമായി ബന്ധപ്പെട്ടു. കൊലപാതകത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് താന്‍ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നുവെന്നും പതിമൂന്നുകാരന്റെ ഉപനയനം അല്ലെങ്കില്‍ ത്രെഡ് ചടങ്ങിനുള്ള ക്ഷണക്കത്ത് അച്ചടിക്കാന്‍ ബന്ധപ്പെടാനുള്ള നമ്പര്‍ പങ്കിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഇറങ്ങുമ്പോള്‍ വീട്ടില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതായും അദ്ദേഹം പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ കേസ് ഒതുക്കിത്തീര്‍ക്കുന്നതായാണ് പോലീസിന് സൂചന ലഭിച്ചത്. ജയശ്രീയുടെ മൊബൈല്‍ ഫോണ്‍ കാണാതായിരുന്നു. കൊലപാതകം നടന്ന ദിവസം വീട്ടിലെത്തിയ ആളെ കണ്ടെത്താനും ജയശ്രീയുടെ ഫോണ്‍ ട്രാക്ക് ചെയ്യാനും പോലീസ് ശ്രമിച്ചു. തുടര്‍ന്ന് സാങ്കേതിക വൈദഗ്ധ്യമുള്ള പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി. നിരഞ്ജന്‍ കുമാറിനെ ആ ജോലി ഏല്‍പ്പിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജയശ്രീയുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയി. അതായിരുന്നു പ്രതിയിലേക്കെത്തിച്ച ക്ലൂ എന്ന് നാഗരാജ് പറയുന്നു. മൈസൂര്‍ ബാങ്ക് സര്‍ക്കിളിന് സമീപം പ്രതിയുണ്ടെന്ന് മനസ്സിലാക്കി. പക്ഷേ അയാള്‍ സിം കാര്‍ഡ് എടുത്ത്മാറ്റി മറ്റൊരു സിം കാര്‍ഡ് ഇട്ടു. ”നാഗരാജ് പറഞ്ഞു.

ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലെ കളനകട്ടെ ഗ്രാമത്തില്‍ നിന്നുള്ള ഗോവിന്ദ് രാജ് (26) ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഗോവിന്ദ് രാജിനെ അറസ്റ്റ് ചെയ്യുന്നതുവരെ ഓരോ മിനിറ്റിലും പിന്തുടരുന്ന നെറ്റ്വര്‍ക്ക് ദാതാക്കള്‍ക്കൊപ്പം ഞാനും ഉണ്ടായിരുന്നു. ഇതാണ് ഒരേയൊരു അവസരം. അത് നഷ്ടപ്പെടുത്താന്‍ പോലീസ് തയ്യാറല്ലായിരുന്നുവെന്ന് നിരഞ്ജന്‍ കുമാര്‍ അനുസ്മരിച്ചു. 2009 ജനുവരി 20 ന് പീനിയയിലെ സുഹൃത്തിന്റെ സ്ഥലത്ത് താമസിച്ച ശേഷം, അടുത്ത ദിവസം, ഗോവിന്ദ് രാജ് സ്വന്തം ഗ്രാമത്തിലേക്ക് പോയി. അവിടെ വെച്ച് ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചതായി പോലീസ് പറഞ്ഞു.

ശിവമോഗ ജില്ലയില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിച്ച ശേഷം ഗോവിന്ദ് രാജ് ദക്ഷിണ കന്നഡ ജില്ലയിലെ കട്ടീലിലേക്ക് പോയതായി പോലീസ് അറിയിച്ചു. ഞങ്ങള്‍ രണ്ട് ടീമുകളെ അയച്ചു, ഒന്ന് ശിവമോഗയിലേക്കും ഒന്ന് ദക്ഷിണ കന്നഡയിലേക്കും. ഇയാളുടെ നീക്കങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് കട്ടീലില്‍ വച്ച് അറസ്റ്റ് ചെയ്തത്. അവന്‍ മുംബൈയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. അതിനു മുമ്പ് പിടിക്കാന്‍ സാധിച്ചു. അവിടെ വെച്ച് അവനെ അവനെ പിടിക്കാന്‍ ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് നാഗരാജ് പറയുന്നു. 10 മിനിറ്റിനുള്ളില്‍ കൊലപാതകങ്ങള്‍ നടന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊലപാതകങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം

തിലക് നഗറിലെ അന്നയമ്മ ക്ഷേത്രത്തിന് സമീപമുള്ള ശാന്തി സാഗര്‍ റസ്റ്റോറന്റിലാണ് ഗോവിന്ദ് രാജ് ജോലി ചെയ്തിരുന്നത്. പലഹാരങ്ങള്‍ തയ്യാറാക്കുന്നതില്‍ അദ്ദേഹം മിടുക്കനായിരുന്നു. ജയശ്രീയുടെ ഓഫീസിന് സമീപമായിരുന്നു റെസ്റ്റോറന്റ്, അവര്‍ പലപ്പോഴും മകനെ റെസ്റ്റോറന്റിലേക്ക് കൊണ്ടുപോവുകയും അവിടെ ഗോവിന്ദ് രാജുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിക്ഷേപകരെ കൊണ്ടുവരാന്‍ അവര്‍ അവനെ പാര്‍ട്ട് ടൈം അഗ്രി ബിസിനസ്സ് സ്‌കീമില്‍ ചേരാന്‍ പ്രേരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പലപ്പോഴും ജയശ്രീയുടെ വീട്ടില്‍ വന്നിരുന്നു.

ജോളി ഡേയ്സ് എന്ന സിനിമയില്‍ സഹകഥാപാത്രത്തെ അവതരിപ്പിച്ച ഗോവിന്ദ് രാജ് വായ്പയെടുത്ത് സ്വന്തം ഗ്രാമത്തില്‍ വീട് പണിയാന്‍ തുടങ്ങിയെന്ന് നാഗരാജ് പറയുന്നു. എന്നാല്‍ പണം തീര്‍ന്നതോടെ നിര്‍മ്മാണം നിലച്ചു. കൊലപാതകത്തിന് ഏതാനും ദിവസം മുമ്പ്, ജയശ്രീയുടെ വസതിയില്‍ എത്തിയപ്പോള്‍, മകന്റെ നൂല്‍ ചടങ്ങിനിടെ ആളുകള്‍ക്ക് നല്‍കാന്‍ വാങ്ങിയ സാരി അവര്‍ അവനെ കാണിച്ചു. ഗോവിന്ദ് രാജ് അലമാരയില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മോഷ്ടിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പിന്നീട് അന്വേഷണത്തില്‍, കൊലപാതകം നടന്ന ദിവസം ഗോവിന്ദ് രാജ് പതിവുപോലെ വീട് സന്ദര്‍ശിച്ചതായി ഞങ്ങള്‍ കണ്ടെത്തി. അവര്‍ സംസാരിച്ചതിന് ശേഷം ജയശ്രീ ഒരു മുറിയില്‍ ഉറങ്ങാന്‍ പോയി. സ്വീകരണമുറിയിലിരുന്ന സത്യഭാമയും ഉറങ്ങാന്‍ കിടന്നു. നല്ല സമയമാണെന്ന് കരുതി ഗോവിന്ദ് രാജ് അവരെ കഴുത്തില്‍ ഞെക്കിയ ശേഷം തേങ്ങ കൊണ്ട് തലയ്ക്കടിച്ചു. അവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗോവിന്ദ് രാജ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ജയശ്രീയെ അതേ മാതൃകയില്‍ കൊലപ്പെടുത്തി സാരിയും ആഭരണങ്ങളും അലമാരയില്‍ നിന്ന് ശേഖരിച്ചു.

ജോലിക്കായി പുറത്ത് പോയ വിജയലക്ഷ്മി തിരിച്ചെത്തി വാതില്‍ ബലമായി തുറന്നു. ഞെട്ടലോടെ അവള്‍ അമ്മയുടെ മൃതദേഹം തറയില്‍ കിടക്കുന്നത് കണ്ടു. ഗോവിന്ദ് രാജ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അവളുടെ തലയില്‍ തേങ്ങ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാഗരാജ് പറയുന്നു. ശിവമോഗ, ദക്ഷിണ കന്നഡ ജില്ലകളിലാണ് ഗോവിന്ദ് രാജ് സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചത്. താന്‍ കൊള്ളയടിച്ച സാരികളില്‍ ഒന്ന് ഭാര്യാസഹോദരിക്ക് സമ്മാനിച്ചതായും നാഗരാജ് പറഞ്ഞു. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും സാരിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തു. കേസ് മാധ്യമശ്രദ്ധ നേടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതോടെ പോലീസിന് ആശ്വാസമായി.

ശിക്ഷയും വധശിക്ഷയും

52 സാക്ഷികളും 123 വസ്തുക്കളും അടങ്ങിയ കുറ്റപത്രമാണ് തിലക് നഗര്‍ പൊലീസ് സമര്‍പ്പിച്ചത്. 2014 ജൂലൈ 21ന് ബംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദ് രാജിനെ വധശിക്ഷയ്ക്ക് വിധിച്ചു. മനുഷ്യസാധ്യതയ്ക്കുള്ളില്‍ ആഭരണങ്ങള്‍, സാരികള്‍, വസ്ത്രങ്ങള്‍ എന്നിവ കവര്‍ച്ചയും മരിച്ച മൂന്നുപേരുടെ കൊലപാതകവും നടത്തിയത് പ്രതി ഒറ്റയ്ക്കാണെന്നും മറ്റാരുമല്ലെന്നും ജഡ്ജി ശിവാനി അനന്ത് നലവാഡെ ഉത്തരവില്‍ പറഞ്ഞു. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പ്രതികള്‍ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ രീതിയും നോക്കുമ്പോള്‍, ഇപ്പോഴത്തെ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളുടെ കീഴിലാണെന്ന് ജഡ്ജി പറഞ്ഞു. അഞ്ചു വര്‍ഷം തടവും ശേഷം വധശിക്ഷയും നടപ്പാക്കാന്‍ കോടതി വിധിച്ചു.

content high lights;Bengaluru Police’s Thriller Investigation: Triple Murder and Suspect’s Catch Turns Adventure; This is the investigation story?

Tags: ബംഗളൂരു പോലീസിന്റെ ത്രില്ലര്‍ അന്വേഷണംBANGALORE POLICE COMMISSIONERKARNATAKA POLICETRIPPLE MURDER IN BANGALOREBengaluru Police's Thriller InvestigationSuspect's Catch Turns AdventureThis is the investigation story

Latest News

കടലൂർ അപകടം; സുരക്ഷാ പരിശോധന ശക്തമാക്കാൻ റെയിൽവേ; സിസിടിവിയും ഇന്റർലോക്കിങും സ്ഥാപിക്കും | Railways to tighten safety checks after Cuddalore accident

യുപിഐ അടക്കം നാല് കരാറുകൾ; വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും | India-Namibia Boost Ties Modi Visit

സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ; ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി | starlink gets liscence to operate internet satellites over india

സൗദി രാജാവിന്റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചു

നിമിഷപ്രിയയുടെ വധശിക്ഷ: പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.വി. തോമസ് | K.V. Thomas Writes to PM Over Nimishapriya’s Death Sentence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.