കൊച്ചുകുട്ടികളെ വളർത്തുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് തെറ്റും ശരിയും അവർക്ക് പറഞ്ഞുകൊടുത്ത് അവരെ മികച്ച രീതിയിൽ കൊണ്ടുവരിക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വം തന്നെയാണ് ഒരു കുട്ടി വളർന്ന് വലുതാവുന്നത് വരെ മാതാപിതാക്കളുടെ സഹായം അത്യാവശ്യമാണ്. അവരെ ശാസിക്കുവാനും ശിക്ഷിക്കുവാനും ഒക്കെ മാതാപിതാക്കൾക്ക് അധികാരവും ഉണ്ട് എന്നാൽ കുട്ടികളോട് ഒരിക്കലും മാതാപിതാക്കൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ കൂടിയുണ്ട് അത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ ബോധവാന്മാരായിരിക്കണം അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്
കുട്ടികളെ ഒരിക്കലും മറ്റുള്ളവരുടെ മുൻപിൽ വച്ച് ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യാൻ പാടുള്ളതല്ല കുട്ടികൾ എന്തെങ്കിലും കുറുമ്പ് കാണിക്കുകയാണ് എങ്കിൽ പോലും ഒരു പൊതുവേദിയിൽ വച്ചു മറ്റുള്ളവരുടെ ഇടയിൽ വച്ചു കുട്ടികളെ ഒരിക്കലും നിങ്ങൾ വഴക്ക് പറയുവാനോ ശാസിക്കുവാനോ പാടില്ല പകരം കുട്ടികളോട് വീട്ടിലെത്തിയതിനു ശേഷം അക്കാര്യത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കാവുന്നതാണ് കാരണം ഏതൊരു വ്യക്തിയും പോലെ അവർക്കും സെൽഫ് റെസ്പെക്ട് ഉണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കണം
മറ്റൊരു കാര്യം കുട്ടികളോട് ഒരിക്കലും ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല എന്നതാണ് നിങ്ങൾ ദേഷ്യപ്പെട്ട് കുട്ടികളോട് ഉച്ചത്തിൽ സംസാരിക്കുകയാണെങ്കിൽ ഒരിക്കലും നിങ്ങൾ പറയുന്ന കാര്യം കുട്ടികൾ അനുസരിക്കില്ല എന്ന് മാത്രമല്ല നിങ്ങളെ ഭയപ്പെടുകയല്ലാതെ മറ്റൊരു വികാരവും കുട്ടിയിൽ അപ്പോൾ ഉണ്ടാകില്ല എന്ന് മനസ്സിലാക്കുക പതുക്കെ എന്നാൽ ദൃഢമായ രീതിയിൽ കുട്ടികളോട് സംസാരിക്കാൻ പഠിക്കുക
കുട്ടികളുടെ മുൻപിൽ വച്ച് ഒരിക്കലും നിങ്ങൾ കളവു പറയുകയോ കളവ് ചെയ്യുകയോ ചെയ്യാൻ പാടില്ല കാരണം അങ്ങനെ ചെയ്യുകയാണെങ്കിൽ മാതാപിതാക്കൾക്ക് അത് ചെയ്യാം എന്തുകൊണ്ട് എനിക്കത് ചെയ്തുകൂടാ എന്ന ഒരു ചിന്ത കുട്ടികളിൽ ഉടലെടുക്കുകയാണ് ചെയ്യുന്നത് ആ ഒരു ചിന്ത കുട്ടികളിൽ ഉണ്ടാക്കാതെ നോക്കുക മാത്രമല്ല എന്തെങ്കിലും ഒരു കാര്യം കൂടി അത്തരത്തിൽ ചെയ്യുകയാണെങ്കിൽ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത് മുഖം കറുത്തു തന്നെ അത്തരം നിലപാടുകളോട് നിങ്ങൾ മറുപടി പറയണം ഒരു റബ്ബർ ആണെങ്കിൽ പോലും മറ്റൊരു വ്യക്തിയുടെതായി കുട്ടി വീട്ടിൽ കൊണ്ടുവരികയാണെങ്കിൽ ഒരിക്കലും അത് ചെയ്യരുത് എന്ന് അവനെ പറഞ്ഞു മനസ്സിലാക്കണം
കുട്ടികളെ ഒരിക്കലും അവരുടെ സഹപാഠികളെ വെച്ച് താരതമ്യം ചെയ്യാൻ പാടില്ല നിന്റെ സുഹൃത്ത് അത്രയും മാർക്ക് വാങ്ങിയില്ല നിനക്ക് അത് ചെയ്തുകൂടെ എന്ന് ഒരു കാരണവശാലും കുട്ടിയോട് പറഞ്ഞു കൊടുക്കരുത് അവന്റെ സുഹൃത്തിനോടുള്ള വിദ്വേഷത്തിനപ്പുറം അവന്റെ മനസ്സിൽ ആ സുഹൃത്തിനോട് ശത്രുത കൂടി ഉടലെടുക്കും കുട്ടികളെ ഒരു കാര്യത്തിലും കുറ്റപ്പെടുത്തരുത് സ്നേഹത്തോടെ അവരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കുക മോശമായ വാക്ക് ഒരിക്കലും കുട്ടിയെ വിളിക്കാൻ പാടില്ല അത്തരത്തിലുള്ള വാക്കുകൾ കുട്ടിയിൽ ആത്മവിശ്വാസം നശിപ്പിക്കുകയാണ് ചെയ്യുന്നത് കുട്ടികളോട് നീ ശരിയല്ല എന്ന് ഒരിക്കലും പറയാൻ പാടില്ല അതും അവരുടെ കോൺഫിഡൻസ് ലെവലിനെ തകർക്കുന്ന കാര്യമാണ് ഈ കാര്യങ്ങൾ ഒരിക്കലും കുട്ടികളോട് ചെയ്യാൻ പാടില്ലാത്തതാണ് പ്രത്യേകിച്ച് അവരുടെ വളർച്ചയുടെ ഘട്ടങ്ങളിൽ