എപ്പോഴും പോസിറ്റീവായി ഇരിക്കാൻ കഴിയുക എന്ന് പറയുന്നത് വലിയ കാര്യമാണ് പലർക്കും പലപ്പോഴും സാധിക്കാത്ത ഒരു കാര്യം കൂടിയാണ് അത് ആറു ദിവസം കൊണ്ട് നമ്മുടെ മൈൻഡ് പോസിറ്റീവ് ആക്കാൻ നമുക്ക് സാധിക്കും അതിന് ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി എന്നാൽ പലർക്കും അത് ചെയ്യാനുള്ള മടി കൊണ്ടാണ് പലരും ഇപ്പോഴും ജീവിതത്തിൽ ഒന്നും നേടാതെ നിൽക്കുന്നത് നമ്മുടെ മനസ്സിന് സമാധാനം ഉണ്ടാവുകയാണെങ്കിൽ തന്നെ നമ്മുടെ ജീവിതം മാറുന്നത് മനസ്സിലാക്കാൻ സാധിക്കും
മനസ്സ് പോസിറ്റീവ് ആവുന്നത് എന്നതിൽ രാവിലെയുള്ള ഉണർവ് വളരെ വലുതാണ് അതുകൊണ്ടുതന്നെ നേരത്തെ എഴുന്നേൽക്കാൻ ശ്രദ്ധിക്കുക ഏറ്റവും കുറഞ്ഞത് ഒരു ആറുമണിക്ക് മുൻമെങ്കിലും എഴുന്നേൽക്കുന്നത് നല്ലതാണ് അതിനുശേഷം ശാന്തമായി ഒരു സ്ഥലത്ത് ഇരിക്കുക ശ്വാസം നല്ലതുപോലെ വിട്ട് സന്തോഷമായിരിക്കാൻ ശ്രദ്ധിക്കുക ശ്വാസം വിടുന്ന സമയത്ത് നെഗറ്റിവിറ്റി പോകുന്നു എന്ന സ്വയം വിശ്വസിക്കുക ഒരു പത്ത് തവണയെങ്കിലും ഇത്തരത്തിൽ ശ്വാസം അകത്തേക്ക് പുറത്തേക്ക് വിട്ടു നോക്കുക
അതേസമയത്ത് തന്നെ ഈ നിമിഷം വരെ നിങ്ങളുടെ ജീവിതത്തിൽ ലഭിച്ചിട്ടുള്ള നല്ല അനുഭവങ്ങളെക്കുറിച്ച് ഓർത്തു നോക്കുക ആ സമയത്ത് നിങ്ങൾ അനുഭവിച്ചിരുന്ന സന്തോഷത്തെക്കുറിച്ചും അഭിമാനത്തെ കുറിച്ചും ഒക്കെ ഓർമ്മിക്കുക അതോടൊപ്പം ഈ നിമിഷം വരെ നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി പറയുക കുറച്ച് സമയം ദൈവത്തോട് സംസാരിക്കുവാനായി തിരഞ്ഞെടുത്തുക
അതിനുശേഷം എഴുന്നേറ്റ് വ്യായാമം ചെയ്യാവുന്നതാണ് ജിമ്മിൽ പോവുകയോ നടക്കാൻ പോവുകയോ ഒക്കെ ചെയ്യാം എന്താണെങ്കിലും രാവിലെ ഒന്ന് വിയർത്തു എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ് ഇത് നമ്മുടെ മനസ്സിന് മാത്രമല്ല ശരീരത്തിനും മികച്ച ആരോഗ്യം പ്രധാനം ചെയ്യുകയാണ് ചെയ്യുന്നത് ഒരുപാട് സമയം മൊബൈലിൽ സമയം ചിലവഴിക്കാൻ നോക്കാതിരിക്കുക
മൊബൈലിൽ വരുന്ന ട്രോളുകൾ ഗോസിപ്പുകൾ എന്നിവയ്ക്ക് വേണ്ടി സമയം ചിലവഴിക്കാതിരിക്കുക ഇവയൊക്കെ പോസിറ്റീവ് ആയി തന്നെ എടുക്കുവാൻ ശ്രദ്ധിക്കുക കുറ്റം പറയുകയോ മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കുകയോ കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക അങ്ങനെയൊരു സാഹചര്യമുണ്ടായാൽ ആ കൂട്ടായ്മയിൽ നിന്നും മാറിയിരിക്കാൻ പഠിക്കുക എല്ലാ ദിവസവും രാവിലെയും വൈകിട്ടും ദൈവത്തിനു വേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കുക
കിടക്കുന്നതിന് അരമണിക്കൂർ മുൻപ് എങ്കിലും നിങ്ങൾക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കുക അതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെയ്യുക പാട്ട് കേൾക്കുകയോ നൃത്തം ചെയ്യുകയോ പുസ്തകം വായിക്കുകയോ അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള കുറച്ച് സമയം ഏറ്റവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും ചിലവഴിക്കുക നിങ്ങളിലേക്ക് തിരിഞ്ഞു നോക്കുക കണ്ണാടിയിൽ നോക്കി നിങ്ങളോട് കുറച്ച് സമയം സംസാരിക്കുക എവിടെയാണ് നമ്മൾക്ക് സന്തോഷം നഷ്ടപ്പെടുന്നത് എന്ന് കണ്ണാടിയിലുള്ള നമ്മുടെ പ്രതിബിംബത്തോടെ ചോദിക്കുക