തലമുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഓരോ പെൺകുട്ടിയും നിരന്തരം നേരിടുന്ന ഒന്നാണ് നീളമേറിയതും ആരോഗ്യകരവുമായ മുടി വേണം എന്നത് ഏതൊരു പെൺകുട്ടിയുടെയും സ്വപ്നങ്ങളിൽ ഉള്ള കാര്യമാണ് എന്നാൽ പലപ്പോഴും പലർക്കും ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാറില്ല ഇതിന് പല പ്രശ്നങ്ങളുണ്ടാകും വീട്ടിൽ തന്നെ ഈ പ്രശ്നത്തിന് പരിഹാരമായി ചെയ്യാൻ പറ്റുന്ന കുറച്ച് ഹെയർ മാസ്കുകളെ കുറിച്ചാണ് പറയാൻ പോകുന്നത് നിങ്ങളുടെ മുടിയിൽ കെമിക്കലുകൾ ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഡെർമറ്റോളജിസ്റ്റ് സഹായം തേടേണ്ടത് അത്യാവശ്യമാണ്
വരണ്ട തലയോട്ടിയും താരനും ഒക്കെ മാറണമെന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ആവണക്കെണ്ണ എണ്ണ നിങ്ങൾ സാധാരണയായി പുരട്ടുന്ന എണ്ണയ്ക്കൊപ്പം ഒരു ടീസ്പൂൺ ചേർത്ത് തലമുടിയിൽ നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം കഴുകി കളയുക എന്നതാണ് ഏകദേശം 10 സെക്കൻഡ് ഇതൊന്നു ചൂടാക്കുന്നതും നല്ലതായിരിക്കണം ശേഷം മുടിയിൽ മസാജ് ചെയ്യുക ഒരു 15 മിനിറ്റ് ഇത് തലയിൽ വച്ചതിനുശേഷം നന്നായി കഴുകികളയാവുന്നതാണ്
മുടി വളരുന്നതിനായി ചെയ്യേണ്ട മറ്റൊരു രീതി കറുവപ്പട്ടയും വെളിച്ചെണ്ണയും ഉപയോഗിച്ചുള്ള ഒന്നാണ് ഈ രണ്ടു ചേരുവകളും നന്നായി യോജിപ്പിക്കണം അതിനുശേഷം ഇത് തലയോട്ടിയിൽ മസാജ് ചെയ്യുക ഒരു 30 മുതൽ 45 മിനിറ്റ് വരെ ഇത് തലയോട്ടിയിൽ ഇരുന്നാലും കുഴപ്പമില്ല ശേഷം ചെറു ചൂടുള്ള വെള്ളത്തിൽ ഇത് കഴുകി കളയുക
മുടി വളരുവാൻ വേണ്ടി അടുത്തതായി ഉപയോഗിക്കേണ്ടത് വെളിച്ചെണ്ണ നാരങ്ങ തൈര് മുട്ട എന്നിവ ചേർത്ത് ഒരു മാസ്ക്കാണ് ഇത് മുടിയിൽ ധാരാളം വിറ്റാമിനുകളെ നിറയ്ക്കാൻ സഹായിക്കുന്നുണ്ട് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒരു നാരങ്ങയുടെ നീര് കാൽ കപ്പ് തൈര് ഒരു മുട്ട എന്നിവയാണ് ഇതിന് ആവശ്യമുള്ളത് ഈ ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച് തലയോട്ടി മുതൽ അറ്റം വരെ പുരട്ടുക 15 മുതൽ 20 മിനിറ്റ് വരെ ഇത് മുടിയിൽ തന്നെ വയ്ക്കണം അതിനുശേഷം ഷാംപൂ ഉപയോഗിച്ച് ചെറുചൂട് വെള്ളത്തിൽ നന്നായി കഴുകുക
ഇനി മുടി വളരാനുള്ള മറ്റൊരു പ്രധാനപ്പെട്ട മാസ്ക് വെളിച്ചെണ്ണ തേൻ അവക്കാഡോ ഓയിൽ എന്നിവയാണ് സാധിക്കും ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒരു ടീസ്പൂൺ തേൻ ഒരു ടേബിൾ സ്പൂൺ അവക്കാഡോ ഓയിൽ എന്നിവ എടുത്തതിനുശേഷം നന്നായി യോജിപ്പിക്കുക ശേഷം ഒരു 10 മിനിറ്റ് വരെ ഇത് തലമുടിയിൽ വയ്ക്കുക തുടർന്ന് ചൂടുള്ള വെള്ളത്തിൽ കഴുകുക ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുക
അടുത്തത് വെളിച്ചെണ്ണയും തേനും ഉപയോഗിച്ചുള്ള ഒരു മാസ്ക്കാണ് വെളിച്ചെണ്ണയും തേനും ഒരുമിച്ച് നന്നായി മിക്സ് ചെയ്യുക അതിനുശേഷം ഇത് നന്നായി തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക ഒരു 15 മുതൽ 20 മിനിറ്റ് വരെ ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചു വയ്ക്കുന്നത് വളരെ നല്ലതാണ്