ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ജൂലൈ ആദ്യ പകുതിയിൽ നടത്തിയ കർശന പരിശോധനകളിലൂടെ തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയ 232 പേരെ അധികാരികൾ പിടികൂടി. തൊഴിൽ വകുപ്പിന്റെ ഡയറക്ടറേറ്റ് ജനറൽ നേതൃത്വത്തിൽ നടന്ന ഈ റെയ്ഡുകളിൽ വിവിധ മേഖലകളിൽ നിന്നായാണ് 232 പേരെ അറസ്റ്റ് ചെയ്തത്. ഇതിൽ പ്രത്യേക പരിശീലനം ആവശ്യമുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന 144 പേരും ഉൾപ്പെടുന്നു.
29 ഡെലിവറി ജീവനക്കാർ, 70 ധൂപവർഗ്ഗങ്ങളും കുന്തിരിക്കവും വിൽക്കുന്നവർ, 9 ഹോട്ടൽ സ്വീകരണ ജീവനക്കാർ, 18 തെരുവ് കച്ചവടക്കാർ, 15 കാർ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ പിടിയിലായവരിൽ ഉൾപ്പെടുന്നു.