കാളിന്ദി
PART 20
എന്റെ കണ്ണാ… നിനക്ക് എന്തിന്റെ കേട് ആണ്…. അത്രമാത്രം ഒരു കുഴപ്പവും ഇല്ല ആ കൊച്ചിന്… ഒരു ചെറിയ കുട്ടി അല്ലെ അവൾ… അതിനു നി എന്തിനാ ഇങ്ങനെ തുള്ളുന്നത്..
അതാ എനിക്ക് വിഷമം… ഒരു ചെറിയ കുട്ടി അല്ലേടാ അവൾ…
കണ്ണന് ആദി കേറി.
. ആ.. ആ കുട്ടിക്ക് ഒരു കുട്ടി ആകുമ്പോൾ ഈ കുട്ടിത്തം ഒക്കെ മാറും… നി ഓരോന്ന് പറഞ്ഞു നിൽക്കാതെ.. ആളുകൾ ശ്രെദ്ധിക്കുന്നുണ്ട്…
ബാപ്പു പറഞ്ഞപ്പോൾ കണ്ണൻ പിന്നീട് ഒന്നും മിണ്ടാതെ അവന്റെ ഒപ്പം നടന്നു പോയി..
കല്ലുവിന്റെ അമ്മയുടെ അമ്മയും അമ്മാവന്മാരും അമ്മായിമാരും ഒക്കെ കണ്ണനെ വന്നു പരിചയപെട്ടു..
തിരക്ക് ഒക്കെ കഴിഞ്ഞു കഴിയുമ്പോൾ ഒരു ദിവസം രണ്ടാളും കൂടി ഇറങ്ങണം എന്ന് കണ്ണനോട് മൂത്ത അമ്മാവൻ പറഞ്ഞു.
അവൻ സമ്മതിക്കുകയും ചെയ്തു..
ഇടയ്ക്ക് ഒക്കെ അവൻ കല്ലുവിനെ ഒന്ന് പാളി നോക്കും.
അവൾ പരിചയത്തിൽ ഉള്ളവരോട് ഒക്കെ സൗമ്യമായി സംസാരിക്കുന്നത് കാണാം അപ്പോൾ ഒക്കെ..
സദ്യ ഒക്കെ കഴിഞ്ഞു രണ്ട് മണിയോടെ ആയിരുന്നു ചെറുക്കന്റെ വീട്ടിലേക്ക് പുറപ്പെടുന്ന സമയം.
അച്ഛമ്മയെ കെട്ടിപിടിച്ചു അവൾ കരഞ്ഞപ്പോൾ കണ്ടു നിന്നവർ പോലും സങ്കടപ്പെട്ടു പോയി.
അവർ കണ്ണന്റെ കൈലേക്ക് അവളുടെ കൈ ചേർത്ത് വെച്ചു.
“മോനെ…. എന്റെ കുട്ടിയെ അച്ഛമ്മ നിന്നെ ഏൽപ്പിക്കുവാ..ഒരുപാട് വേദനിച്ചവൾ ആണ് എന്റെ കുട്ടി…. ഇനി എങ്കിലും അവൾക്ക് ജീവിതത്തിൽ സന്തോഷം കിട്ടണേ എന്ന് മാത്രമേ ഒള്ളു എനിക്ക് പ്രാർത്ഥന…. മോൻ ഇവളെ പൊന്ന് പോലെ നോക്കും എന്ന് ഞാൻ വിശ്വസിക്കുവാ…”
“അച്ചമ്മ വിഷമിക്കേണ്ട… കല്ലുവിന് ഞങ്ങൾ എല്ലാവരും ഉണ്ട്……”അവൻ അവരോട് പറഞ്ഞു.
എന്നാൽ ഇനി വൈകാതെ ഇറങ്ങാം… നേരം പോകുന്നു…..
ആരോ പിന്നിൽ നിന്നും പറഞ്ഞു
അങ്ങനെ കല്ലു കണ്ണന്റെ ഒപ്പം യാത്ര ആയി.
ഇടയ്ക്കു ഒക്കെ മിഴികൾ തുടക്കുന്നുണ്ട് കല്ലു..
ശ്രീക്കുട്ടി അവളെ അശ്വസിപ്പിച്ചു.
എന്നാലും അവൾക്ക് തന്റെ സങ്കടം അണപ്പൊട്ടി ഒഴുകുക ആണ്..
പാവം അച്ഛമ്മ തനിച്ചു ആണല്ലോ എന്നോർക്കുമ്പോൾ കല്ലുവിന്റെ കണ്ണുനീർ ഒഴുകി ഒഴുകി നീങ്ങുക ആണ്.
കണ്ണനും അത് കണ്ടു വിഷമം തോന്നി.
പക്ഷെ അവൻ ഒന്നും അവളോട് പറഞ്ഞുമില്ല..
4മണി കഴിഞ്ഞു വരനും വധുവും ഒക്കെ എത്തിയപ്പോൾ.
ശോഭ നിലവിളക്ക് കല്ലുവിന്റെ കൈയിൽ കൊടുത്തു അവളെ അകത്തേക്ക് സ്വീകരിച്ചു…
അച്ഛന്റെയും അമ്മയുടെയും പാദം തൊട്ട് ഒരിക്കൽ കൂടി രണ്ടാളും നമസ്കരിച്ചു.
പിന്നീട് മധുരം വെയ്ക്കൽ ചടങ്ങ് ആയിരുന്നു…
വേണ്ടപ്പെട്ട ആളുകൾ എല്ലാവരും ചെക്കനും പെണ്ണിനും പാലും പഴവും ഒക്കെ നൽകി…
ശ്രീകുട്ടിയും രാജിയും ഒക്കെ ഓരോന്ന് പറഞ്ഞു കണ്ണനെ കളിയാക്കുന്നുണ്ട്..
കല്ലുവും ഇടയ്ക്ക് ഒക്കെ ചിരിക്കുന്നുണ്ട് എങ്കിലും അവളുടെ മുഖത്ത് ഒരു സങ്കടം നിഴലിച്ചു നിന്നു… അത് അവളുടെ അച്ഛമ്മയെ പിരിഞ്ഞ വേദന ആയിരുന്നു..
സുമേഷിന്റെ അമ്മ വന്നു കല്ലുനോട് എന്തൊക്കെയോ ചോദിക്കുന്നത് കണ്ടു രാജിയും അവിടേക്ക് വന്നിരുന്നു.
കല്ലുവിന്റെ അമ്മ വിട്ടുകാരെ ഒക്കെ സുമേഷിന്റെ അമ്മയ്ക്ക് അറിയാമെന്നും എന്തോ ചെറിയ വഴിക്ക് അവർക്ക് ബന്ധം ഉണ്ടെന്നും ആണ് അവർ പറഞ്ഞത്.
അവരുടെ സംഭാഷണം നീണ്ടു പോകുന്നത് കണ്ടതും കണ്ണൻ രാജിയെ നോക്കി പല്ല് ഞെരിച്ചു.
“അമ്മേ… എന്നാൽ കല്ലു പോയി ഡ്രസ്സ് ഒക്കെ മാറട്ടെ… എത്ര നേരമായി ഈ വേഷം ഒക്കെ അണിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട്… ആകെ മടുത്തു കാണും അല്ലെ കല്ലു…”?
രാജി പറഞ്ഞപ്പോൾ സുമേഷിന്റെ അമ്മ എഴുന്നേറ്റു പോയത്.
കല്ലു… വാ… ഏട്ടന്റെ മുറി കാണിച്ചു തരം എന്ന് പറഞ്ഞു കൊണ്ട് ശ്രീക്കുട്ടി അവളുടെ കൈയിൽ പിടിച്ചു.
മുറിയിലെത്തിയ കല്ലു ചുറ്റിനും നോക്കി.
ഒരുപാട് വലുപ്പം ഇല്ലെങ്കിലും അത്യാവശ്യo സൗകര്യം ഒക്കെ ഉണ്ട്.
ഒരു ചെറിയ സ്റ്റീൽ അലമാരയും, മീശയും, പ്ലാസ്റ്റിക് കസേരയും ഉണ്ട് മുറിയിൽ. ഡബിൾ കോട്ടിന്റെ ഒരു കട്ടിൽ ഉണ്ട്, കണ്ടിട്ട് പുതിയത് പോലെ ഉണ്ട്
..
“എന്നാൽ നമ്മൾക്ക് ഡ്രസ്സ് മാറിയാലോ കല്ലു….”
രാജി ആണ്..
“ശരി ചേച്ചി…”
രാജി….. ദേ കുഞ്ഞ് കരയുന്നു..
ശോഭ വിളിച്ചപ്പോൾ അവൾ ഇപ്പൊ വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി.
അപ്പോഴാണ് കണ്ണൻ അവിടേക്ക് കയറി വന്നത്.
ഇരുവരും പരസ്പരം ഒന്ന് നോക്കി..
കല്ലു പെട്ടന്ന് മുഖം താഴ്ത്തി ഒരു വശത്തേക്ക് മാറി നിന്നു..
“രാജി എവിടെ പോയി…”ആദ്യമായി ആണ് അവന്റെ ശബ്ദം ഒന്ന് നേരാം വണ്ണം കേൾക്കുന്നത് എന്ന് അവൾ ഓർത്തു.
അല്പം കഴിഞ്ഞതും അവൻ ഡ്രസ്സ് മാറി ഇറങ്ങി വെളിയിലേക്ക് പോയി.
ഈശ്വരാ… ഞാൻ കണ്ണേട്ടനോട് മറുപടി പറഞ്ഞില്ലാലോ…. കല്ലു അപ്പോൾ ആണ് ആ കാര്യം പോലും ആലോചിച്ചത്..
ശോ… ഏട്ടൻ എന്ത് വിചാരിച്ചു കാണും ആവോ.. കഷ്ടം.
കല്ലുവിന് സങ്കടം തോന്നി…
അവൾ വാതിൽക്കൽ പോയി ഒന്നുടെ എത്തി നോക്കി.
“എന്താ മോളെ…”
“അത് അമ്മേ… രാജി ചേച്ചി…”
“ഞാൻ അവളെ വിളിക്കാം….. എടി രാജിയേ….”
അമ്മ വിളിക്കുന്നത് അവൾ കേട്ടു.
“മോൻ ആണെങ്കിൽ ആകെ വഴക്ക്… അവൻ ആദ്യമായിട്ടാ ഇങ്ങനെ ഒക്കെ ഇറങ്ങുന്നത്…”
രാജി കുഞ്ഞിനെ കുലുക്കി കൊണ്ട് മുറിയിലേക്ക് വന്നു.
അത് സാരമില്ല ചേച്ചി.. ശ്രീക്കുട്ടി എന്ത്യേ…?
അവൾക്കു ഇപ്പൊ ഒരു കല്യാണലോചന…. ഞങ്ങടെ ഒരു അപ്പച്ചിടെ നാത്തൂന്റെ ചേച്ചിടെ മോന് വേണ്ടി..
ആഹ്ഹ്ഹ്… കൊള്ളാല്ലോ…
പയ്യന് എന്താ ജോലി.
കെ എസ് ആർ ടി സി യിൽ ഡ്രൈവർ ആണെന്ന്… കൊച്ചു ചെറുക്കൻ ആണേ.
എല്ലാവരും എന്ത് പറഞ്ഞു ചേച്ചി..
അമ്മ ഒന്നും പറഞ്ഞില്ല.. കണ്ണനോടും അച്ഛനോടും ഒക്കെ ആലോചിചിട്ട് പറയാം എന്ന് പറഞ്ഞു.
ഹ്മ്മ്…..
ഞാൻ ഇവനെ കൊണ്ട് പോയി സുമേഷേട്ടന്റെ കൈയിൽ കൊടുക്കട്ടെ… എന്നിട്ട് ഇപ്പൊ വരാമേ…
രാജി വീണ്ടും പുറത്തേക്ക് പോയി.
പെട്ടന്ന് ആണ് അമ്മയുടെ അലർച്ച കേട്ടത്..
ഓടി വായോ… എന്റെ ചേട്ടന് എന്തോ പറ്റിയേ…
കല്ലു നോക്കിയപ്പോൾ എല്ലവരും ഓടുന്നുണ്ട്.. അവളും പിറകെ odi ചെന്ന്..
അച്ഛാ… അയ്യോ അച്ഛന് എന്ത് പറ്റി.
ആരൊക്കെയോ ചേർന്ന് രാജനെ താങ്ങി എടുത്തു.
സുമേഷും കണ്ണനും വേറെ കുറച്ചു ആളുകളും ചേർന്ന് അയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
തൊട്ടു പിറകെ വേറൊരു വണ്ടിയിൽ ശോഭയും പെണ്മക്കളും കൂടെ കരഞ്ഞു കൊണ്ട് കേറി പോയി…
കല്ലുവിന് എന്ത് ചെയ്യണം എന്ന് അറിയില്ലാരുന്നു.
അവൾ വിഷമിച്ചു നിൽക്കുക ആണ്.
നേരo പിന്നിട്ടു കൊണ്ടേ ഇരുന്നു.
രാജന് ഹാർട്ട് അറ്റാക്ക് ഉണ്ടായത് ആണെന്നും ഓപ്പറേഷനു കയറ്റിയിരിക്കുക ആണെന്നും ആരോ വിളിച്ചു പറഞ്ഞു കല്ലു അറിഞ്ഞു.
ഈശ്വരാ ഒരാപത്തും വരുത്തരുതേ അച്ഛന്……. അവൾ മൂകമായി പ്രാർത്ഥിച്ചു.
*****
ഈ സമയം ഓപ്പറേഷൻ തിയേറ്ററിന്റെ മുന്നിൽ ഇരിക്കുക ആണ് ശോഭയും മൂന്ന് മക്കളും.
എല്ലാവരും കരയുക ആണ്..
മണിക്കൂറുകൾ കഴിഞ്ഞു അച്ഛനെ കയറ്റിയിട്ട്.. ഓപ്പറേഷൻ കഴിഞ്ഞാൽ മാത്രമേ എന്തെങ്കിലും പറയാൻ ആവൂ.. അതുകൊണ്ട് അവർ നോക്കി ഇരിക്കുക ആണ്..
അല്പം കഴിഞ്ഞതും ഒരു നഴ്സ് ഇറങ്ങി വെളിയിലേക്ക് വന്നു.
.” ഓപ്പറേഷൻ കഴിഞ്ഞു കേട്ടോ… ഡോക്ടർ ഇപ്പൊ വിളിക്കും നിങ്ങളെ.. ”
“സിസ്റ്റർ… അച്ഛന്…”
“പേടിക്കണ്ട…. കാര്യങ്ങൾ എല്ലാം ഡോക്ടർ പറയും ”
അത് കേട്ടതും എല്ലാവർക്കും ആശ്വാസം ആയി..
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഡോക്ടർ വെളിയിലേക്ക് ഇറങ്ങിവന്നു.. എന്നിട്ട് അവരെ എല്ലാവരെയും വിളിച്ചു..
” അച്ഛന് കുഴപ്പമൊന്നുമില്ല… എന്തായാലും കൃത്യസമയത്ത് എത്തിച്ചത് കൊണ്ട് ആള് രക്ഷപ്പെട്ടു.. .. നാളെ റൂമിലേക്ക് മാറ്റും, അതുവരെ സർജിക്കൽ ഐ സി യു വിൽ ആണ്….”
******
ഓരോരോ കാര്യങ്ങൾ ആയി അയാൾ വിശദീകരിച്ചു പറഞ്ഞു….
” ഇനി എല്ലാവരും ഇവിടെ കൂടി നിൽക്കണം എന്നില്ല.. നിങ്ങൾക്കൊക്കെ പോകാം, ആരെങ്കിലും ഒരാളുടെ സഹായം മതി ഇവിടെ” അതും പറഞ്ഞുകൊണ്ട് ഡോക്ടർ നടന്നു നീങ്ങി.
” നിങ്ങളെല്ലാവരും പൊയ്ക്കോ, ഞാനിവിടെ നിന്നോളം “കണ്ണൻ പറഞ്ഞു.
” അളിയൻ അങ്ങനെ പറഞ്ഞാൽ ശരിയാവില്ല… കല്യാണം കഴിച്ചു കൊണ്ട് വന്ന ഒരു പെൺകൊച്ചു വിട്ടിൽ ഉണ്ട്…. അളിയൻ അങ്ങോട്ട് ചെല്ല്… ഞാൻ ഇവിടെ നിന്നോളം.. “സുമേഷ് ആയിരുന്നു അത്.
“ഓഹ്.. ഒരു കൊച്ചു…. ഞാൻ നേരത്തെ തന്നെ പറഞ്ഞതല്ലേ രാജി ഈ ബന്ധം വേണ്ടെന്ന് അവള് വലത് കാല് വെച്ച് കയറിയപ്പോൾ തന്നെ അച്ഛന്റെ ജീവൻ എടുക്കാൻ നോക്കി.. ഈ പെണ്ണ് ഒരു കുടുംബത്തിൽ ഇരിക്കാൻ കൊള്ളുന്നതല്ല…” സുമേഷിന്റെ അമ്മയുടെ വാക്കുകൾ ഇടിമുഴക്കം പോലെ അവിടെ പ്രതിധ്വനിച്ചു…
അമ്മേ
… സുമേഷ് അൽപ്പം ദേഷ്യത്തിൽ അമ്മയെ നോക്കി വിളിച്ചു
എന്താടാ ഞാൻ പറഞ്ഞത് സത്യം അല്ലെ.. ഇതുവരെ ഒരു പനി എങ്കിലും വന്നു ആശുപത്രിയിൽ കേറിയിട്ടുള്ള മനുഷ്യൻ ആണോ രാജിടെ അച്ഛൻ…. കണ്ടില്ലേ വെട്ടിയിട്ട ചേമ്പിൻ തണ്ട് കണക്കെ കിടക്കുന്നത് ആ പാവം…ദൈവം എത്ര ദിവസം ആയുസ് കൊടുക്കുമോ ആവോ….
അവർ പറഞ്ഞത് കേട്ട് ശോഭയും പെൺ മക്കളും പരസ്പരം നോക്കി നിൽക്കുക ആണ്..
കണ്ണന് ആണെങ്കിൽ പോലും എന്ത് പറയണം എന്ന് അറിയില്ലാരുന്നു..
അവനും വിഷമിച്ചു നിൽക്കുക ആണ് അപ്പോളും..
കണ്ണാ….
എന്താ അമ്മേ…
നി വീട്ടിലേക്ക് പൊയ്ക്കോ.. ഞാനും സുമേഷും കൂടെ നിന്നോളം ഇവിടെ..
അത് വേണ്ട അമ്മേ… എന്തെങ്കിലും ആവശ്യം പെട്ടന്ന് ഉണ്ടായാലോ…. ഞാൻ നിന്നോളം… സുമേഷ് അളിയൻ പൊയ്ക്കോ ഇവരെയും കൂട്ടി..
ഏട്ടാ….. ശ്രീക്കുട്ടി ആണ്.
ഏട്ടൻ കൂടെ വാ… ഡോക്ടർ പറഞ്ഞത് ഇനി കുഴപ്പം ഒന്നും ഇല്ല എന്നല്ലേ… അതുകൊണ്ട് ഏട്ടനും കൂടി വാ ഞങ്ങടെ ഒപ്പം…
ശരിയാ കണ്ണാ.. നീയും വാടാ.. ആ കുട്ടി അവിടെ ഒറ്റയ്ക്ക് അല്ലെ… രാജി പറഞ്ഞു.
പിന്നീട് അവനും അവരുടെ ഒപ്പം പോകാനായി എഴുനേറ്റു.
സുമേഷ് അമ്മയ്‌ക്കൊപ്പം നിന്നോളം എന്ന് പറഞ്ഞത് കൊണ്ട് ബാക്കി ഉള്ളവർ എല്ലാവരും കൂടി തിരികെ വീട്ടിലേക്ക് പോന്നു.
******
ഏകദേശം ഒരു മണി ആയി സമയം…
കല്ലു ആണെങ്കിൽ മുറിയിലെ കസേരയിൽ വെറുതെ ഇരിക്കുക ആണ്.
ഏതൊക്കെയോ കുറച്ചു സ്ത്രീകൾ ചേർന്ന് അവളുടെ വേഷം ഒക്കെ മാറ്റി കൊടുത്തിരുന്നു.
അതിന് ശേഷം അവൾ പോയി കുളിച്ചു വന്നു.
എല്ലാവരും കഴിക്കാൻ നിർബന്ധിച്ചു എങ്കിളുമവൾ കഴിക്കാൻ കൂട്ടാക്കി ഇല്ല….
തന്റെ ജിവിതം വീണ്ടും പരീക്ഷണം നിറഞ്ഞത് ആകുമോ എന്ന് പേടിച്ചു ഇരിക്കുക ആണ് കല്ലു…
ചില സ്ത്രീകളുടെ മുറുമുറുത്തു കൊണ്ട് ഉള്ള സംസാരം അത്രമേൽ അവളെ പേടിപ്പിച്ചു.
കണ്ണേട്ടൻ തന്നോട് ഇതേ വരെ ഒന്ന് മിണ്ടിയിട്ട് പോലു ഇല്ല….
ഇനി തന്നെ ഇഷ്ടം ആയില്ലേ ആവോ…
എന്റെ തിരുനക്കര തേവരെ ഞാൻ എന്ത് തെറ്റ് ആണോ ചെയ്തത്… ഇങ്ങനെ ഒക്കെ അനുഭവിക്കാൻ…
കല്ലുവിന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു ഒഴുകി.
മുറ്റത്തു ഒരു വണ്ടി വന്നു നിന്ന്.
കല്ലു വേഗം എഴുന്നേറ്റു..
തുടരും