പ്രണയ മഴ
ഭാഗം 21
“മ്മ്മ്….നീ ഇന്ന് ആരെ കാണുവാൻ ആയിരുന്നു പോയത് ”
“അത് എനിക്ക് വേണ്ടപ്പെട്ട ഒരു പാർട്ടി വരും എന്ന് പറഞ്ഞു.. ഞാൻ ക്ലബ്ബിൽ ആയിരുന്നു ഇത്രയും നേരം…. അവരെ വെയിറ്റ് ചെയ്തു നിൽക്കുവായിരുന്നു. ”
അച്ഛൻ അവനെ സൂക്ഷിച്ചു നോക്കുന്നത് കണ്ടതും അവൻ മുഖം തിരിച്ചു..
“ആഹ് ഏട്ടാ, പണിക്കർ നാളെ ഇങ്ങോട്ട് വരും.. ഞാൻ ഇപ്പോൾ വിളിച്ചു പറഞ്ഞു കെട്ടോ വിവരങ്ങൾ ഒക്കെ ”
ശ്രീദേവി മുറിയിലേക്ക് കയറി വന്നു.
“മ്മ്…. വരട്ടെ….”
“ഒരു കാര്യം മറന്നു കെട്ടോ… ഏട്ടാ ”
ദേവി അത് പറഞ്ഞപ്പോൾ അച്ഛനും മകനും പരസ്പരം നോക്കി..
“… പൊരുത്തം നോക്കിയില്ലലോ… ആ കുട്ടീടെ ഗ്രഹനില മേടിക്കാനും ഞാൻ മറന്നു..”
ഇതാണോ ഇത്രയും വലിയ കാര്യം..”
“എന്തെ അത് വലിയ കാര്യം അല്ലെ ഏട്ടാ ”
“ഗ്രഹനില നോക്കിയിട്ട് ആണോ ഇവർ സ്നേഹിച്ചത്.. അല്ലാലോ.. പിന്നെ എന്തിനാണ് ഇപ്പോൾ ഇനി പൊരുത്തം നോക്കൽ…”
“ഇത് എന്ത് വർത്തമാനം ആണ് ഏട്ടാ പറയുന്നത്.. ജാതകം നോക്കാതെ ആണോ മുഹൂർത്തം കുറിക്കുന്ന..”
“ജാതകം ചേർന്നില്ലെങ്കിലോ…ചേർന്നില്ലെങ്കിൽ നീ ഈ വിവാഹം വേണ്ട എന്ന് വെയ്ക്കാൻ ഇവനോട് പറയുമോ ദേവി..”
“ശോ… ഇങ്ങനത്തെ സംസാരം ഒന്ന് നിർത്തി കൂടെ ഗോപിയേട്ടാ……”
“അമ്മേ… അച്ഛൻ പറയുന്നതിലും കാര്യം ഉണ്ട്… ജാതകം ചേർന്നാലും ഇല്ലെങ്കിലും ഞാൻ അവളെ കല്യാണo കഴിക്കും…അതുകൊണ്ട് ഇനി ഇപ്പോൾ പൊരുത്തം ഒക്കെ നോക്കണോ..”
“നീയും അച്ഛന്റെ പക്ഷം ചേർന്നോ മോനെ…നിങ്ങൾ ഒക്കെ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും ”
“നീ എന്താണ് എന്ന് വെച്ചാൽ ചെയ്യു ദേവി….. ഞാൻ ആയിട്ട് നിന്നോട് ഇനി ഒന്നും പറയുന്നില്ല… ഗോപിനാഥൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു .. ഹരി, നീ ഉണ്ണിയെ വിളിച്ചോ. മോനെ ..”
“ഞാൻ വിളിച്ചിരുന്നു.. അവര് രേണുഏടത്തിയുടെ വീട്ടിലാണ്.. തിരികെ വിളിച്ചോളാം എന്ന് പറഞ്ഞു അച്ഛാ ”
“ആഹ് ഞാൻ കാര്യങ്ങൾ ഒക്കെ വിളിച്ചു പറഞ്ഞു അവരോട്.. അടുത്ത ആഴ്ച വരും രണ്ടാളും കൂടെ.. എന്നിട്ട് ഗൗരിയെ കാണാൻ പോകാം എന്ന് ആണ് പറഞ്ഞത്..”
“മ്മ്… അങ്ങനെ ആകട്ടെ അച്ഛ..അവർക്ക് ലീവ് കിട്ടുമ്പോൾ വന്നോളും..”
ഇവിടെ എന്തോ കാര്യം ആയിട്ട് ഉള്ള ചർച്ച ആണല്ലോ… എന്താ അച്ഛാ കാര്യം… അമ്മാളു ആകാംക്ഷ അടക്കാൻ ആവാതെ വന്നത് ആണ്…
“നിന്റെ അമ്മക്ക് ഇപ്പോൾ അവരുടെ രണ്ടാളുടെയും ഗ്രഹനില നോക്കണം… പൊരുത്തം അറിയുവാൻ ”
അച്ഛന്റെ മറുപടി കേട്ട് അമ്മാളു അന്താളിച്ചു നിന്നു.
“ആഹഹാ ഏട്ടാ അത് നോക്കിയിട്ട് ആണോ ഏടത്തിയെ സ്നേഹിച്ചത്. സത്യം പറ ”
“ഞാൻ അത് ഒന്നും നോക്കിയില്ല എന്റെ അമ്മാളുവെ… ഇനി നോക്കാൻ ആഗ്രഹിക്കുന്നും ഇല്ല..”
“അപ്പോൾ പിന്നെ ഇവിടെ ആരാ ശശി ആയത്… അമ്മ ആണോ..”
“അമ്മാളു.. നിനക്ക് ഇത്തിരി കൂടുന്നുണ്ട് കെട്ടോ “ഗോപിനാഥൻ മകളുടെ കാതിൽ ഒന്ന് ചെറുതായ് പിടിച്ചു.
ദേവിക്ക് ആണെങ്കിൽ വല്ലാത്ത സങ്കടം ആയി.
അവർ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങി പോയി.
..
“അമ്മക്ക് വിഷമം ആയി എന്ന് തോന്നുന്നു. അമ്മാളു നീ എന്തിനാണ് അങ്ങനെ ഒക്കെ പറഞ്ഞത് ”
“ഒന്ന് പോ എന്റെ ഏട്ടാ…. അമ്മക്ക് ഒരു വിഷമവും ആയില്ല. അത് ഒക്കെ ഞാൻ റെഡി ആക്കി എടുത്തോളാം ”
“നീ ഇവിടെ എങ്ങാനും അടങ്ങി ഇരുന്നോണം കെട്ടോ… ഇല്ലെങ്കിൽ മേടിക്കും…”ഗോപിനാഥൻ കണ്ണ് ഉരുട്ടി.
അമ്മാളു ആണെങ്കിൽ വല്ലാതെ ഭയന്ന് ഇരിക്കുന്നത് പോലെ അപ്പോൾ അഭിനയിച്ചു… ഗോപിനാഥനും ഹരിയും അത് കണ്ടു ചിരിച്ചു.
ഹരി നോക്കിയപ്പോൾ അമ്മ വടക്ക് വശത്തു ഉള്ള ചായിപ്പിൽ ഇരിക്കുക ആണ്…
“അമ്മേ….. ഇത് എന്തൊരു പോക്ക് ആണ്.. ങേ… അമ്മ എന്താ വിഷമിച്ചു ഇരിക്കുന്നത്. അതിന് മാത്രം ഒന്നും സംഭവിച്ചില്ലല്ലോ ”
ദേവിയുടെ കണ്ണുകൾ നിറഞ്ഞു വന്നു..
അതു കണ്ടതും ഹരിക്ക് സങ്കടം ആയി.
“അമ്മേ… ഈ പൊരുത്തം നോക്കണം എന്ന് അല്ലെ ഒള്ളു. അതിന് എന്തിനാ അമ്മ ഇത്രയ്ക്ക് സങ്കടപെടുന്നത്. നോക്കിക്കോ… കാര്യം തീർന്നല്ലോ..”
“ഓഹ് വേണ്ട മോനെ… നിങ്ങൾ പറഞ്ഞത് പോലെ ഇനി അത് ഒക്കെ എന്ത് നോക്കാൻ ആണ്… ”
“അത് ശരി ആണ്. പക്ഷെ അമ്മ ഒരു കാര്യo ചെയ്യു…. നാളെ നമ്മൾക്ക് പണിക്കർ വരുമ്പോൾ ഗൗരിയുടെ ഗ്രഹനില മേടിച്ചു വെയ്ക്കാം… എന്നിട്ട് നോക്കാം… അത്രയും കാര്യം അല്ലെ ഒള്ളൂ ”
“ഹേയ്… അത് ഒന്നും ഇനി നോക്കണ്ട മോനെ… എല്ലാം ഭാഗവാന് സമർപ്പിച്ചു നിങ്ങൾ മുന്നോട്ട് പോകുക… അത്രയും ഒള്ളൂ…”ഹരിയുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് ദേവി പറഞ്ഞു.
“മുത്തശ്ശിക്ക് ചായ കൊടുക്കാൻ സമയം ആയി.. അമ്മ ചെല്ലട്ടെ…”അവര് എഴുനേറ്റു.
“അമ്മേ……”ഹരി പിന്നിൽ നിന്നും വിളിച്ചു.
“എന്താ മോനെ…”
“അത് അമ്മേ…. എനിക്ക് അവളെ പിരിയാൻ വയ്യ അമ്മേ…. അതാണ്…. ഏതെങ്കിലും രീതിയിൽ അവളെ പിരിയേണ്ടി വന്നാൽ അത് ഈ ഹരിയുടെ മരണത്തിൽ നിന്ന് മാത്രം ആണ്… അതുകൊണ്ട് ആണ് അമ്മേ…”
. “ഹരി… നീ വേണ്ടാത്ത വർത്തമാനം ഒന്നും പറയണ്ട കെട്ടോ….ഓരോന്ന് ചിന്തിച്ചു കൂട്ടി വെച്ചിരിക്കുന്നു…. ഞാൻ പറഞ്ഞത് എല്ലാം തിരിച്ചു എടുത്തിരിക്കുന്നു… പോരെ..”
ഹരി അമ്മയെ നോക്കി പുഞ്ചിരി തൂകി..
ദേവി നോക്കിയപ്പോൾ അമ്മാളു വാതിലിന്റെ മറവിൽ പതുങ്ങി നിൽക്കുന്നു.
“ഓഹോ… അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ അല്ലെ… ഇപ്പോൾ ആര് ശശി ആയി… ഞാൻ ആണോ ഏട്ടാ…”അവൾ അല്പം ഉറക്കെ ചോദിച്ചു.
“എന്റെ അമ്മാളു നീ ഒന്ന് ഒച്ച വെയ്ക്കാതെ… പെൺകുട്ടികൾ ആയാൽ….”
.
അമ്മയെ പറയുവാൻ അവൾ സമ്മതിച്ചില്ല…
“പെൺകുട്ടികൾ ആയാൽ ഒച്ച വെയ്ക്കരുത്, പൊട്ടി ചിരിക്കരുത്, ചീത്ത വാക്കുകൾ പറയരുത്, ആണുങ്ങളുടെ ഒപ്പം നിൽക്കരുത്, ഭക്ഷണം കഴിക്കരുത്,…… ഇതൊക്കെ അമ്മയുടെ കാലത്ത് നടന്ന കാര്യങ്ങൾ ആണ്. ഇപ്പോൾ കാലം മാറി അമ്മേ… ഇപ്പോൾ ലേഡീസ് ഫസ്റ്റ് എന്ന് ആണ്… ഓക്കേ….”
“മോനെ…. അമ്മ മുത്തശ്ശിക്ക് ചായ കൊടുക്കട്ടെ കെട്ടോ…”
ദേവി ഇറങ്ങി പോയതും അമ്മാളു ഉറക്കെ പൊട്ടി ചിരിച്ചു.
“നച്ചു വാവ ഉറങ്ങുവാണോടി…”
“മ്മ്.. അതെ ഏട്ടാ…”
“അതൊക്ക പോട്ടെ നീ ഇന്ന് ഗൗരിയുടെ വീട്ടിൽ ചെന്നിട്ട് ഉള്ള വിശേഷം ഒന്നും പറഞ്ഞില്ലാലോ…”
“ഓഹ് എന്ത് പറയാൻ ആണ് ഏട്ടാ.. പ്രേത്യേകിച്ചു ഒന്നും ഇല്ല.. ചെന്നു, കണ്ടു…. പോന്നു….”
“ആഹ്ഹ അത്രയും ഒള്ളോ…”
“പിന്നല്ലാതെ…. അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോ…”…
“ഉണ്ടോ…”
. “ആഹ് എനിക്ക് അറിയത്തില്ല…”
. “അല്ല, നീ അവിടെ ചെന്നിട്ട് വീഡിയോ കാൾ ആയിരുന്നുല്ലോ… ഗൗരി ഏടത്തി എന്ന് പറഞ്ഞു ചിലക്കുന്നത് കേട്ട്. അതുകൊണ്ട് ചോദിച്ചുന്നെ ഒള്ളു..”
“ഓഹ്… അങ്ങനെ…. അതു ഒക്കെ പോട്ടെ എന്താണ് എന്റെ കുട്ടന് ഇപ്പോൾ അറിയേണ്ടത്… ഭാവി വധുവിനെ എല്ലാവർക്കും ഒരുപാട് ഒരുപാട് ഇഷ്ടം ആയി പോരെ..”
“അയ്യോടി…. അതിന് എനിക്ക് നിന്റെ സർട്ടിഫിക്കറ്റ് വേണ്ട അമ്മാളു… അവളെ പൂർണമായും ഇഷ്ടം ആയിട്ട് ആണ് ഞാൻ സ്നേഹിച്ചത്..എല്ലാവർക്കും അവളെ ഇഷ്ടം ആകും എന്നും എനിക്ക് അറിയാം .. കെട്ടോ ടി.. കുറുമ്പി. ”
“ഓഹോ…. അങ്ങനെ ആണോ.. അത് ഒന്നും ഞാൻ അറിഞ്ഞില്ല… പിന്നെ ഒരു കാര്യം പറയാതെ വയ്യ എനിക്ക് ആ പാവം ഏടത്തിയെ ഒരുപാട് ഇഷ്ടം ആയി ഏട്ടാ…. ഭയങ്കര സിമ്പിൾ ആണ് ആള്… ആഹ് ഇവിടെ വന്നിട്ട് വേണം എല്ലാം മാറ്റി എടുക്കുവാൻ…”
“എന്ത്….”?
“അല്ല… ആ മുടി ഒക്കെ ഒന്ന് സ്മൂത്തനിംഗ് ചെയ്യണം.. പിന്നെ ആ നീണ്ട മൂക്കിൽ ഒരു മരതക മൂക്കുത്തി ഇടണം….. അങ്ങനെ കുറച്ചു പ്ലാൻസ് ഉണ്ട് എന്റെ മനസ്സിൽ..”….
“ദേ അമ്മാളു… നീ ആവശ്യം ഇല്ലാത്ത പണിക്ക് അവളെ ആയി പോയാൽ… നിന്നെ ഞാൻ വെച്ചേക്കില്ല കെട്ടോ.. അവളുടെ പ്ലാൻസ്…”..
“എന്റെ അമ്മോ…. ഇത്രയും പറഞ്ഞപ്പോൾ ഏട്ടന് ദേഷ്യം ആയോ… എന്റെ ഏട്ടാ ആ കൊച്ചിനും ഉണ്ട് ആഗ്രഹങ്ങൾ ഒക്കെ… അവരുട വീട്ടുകാർ സമ്മതിക്കാഞ്ഞിട്ട് ആണ് ”
“ഒന്ന് പോടീ… അവൾ ഇന്ന് വരെ എന്നോട് ഇത് ഒന്നും പറഞ്ഞിട്ട് പോലും ഇല്ല… ”
“ആഹ് എങ്കിൽ ശരി.. ഇവിടെ വരുമ്പോൾ കാണാം…”
“ആഹ് കാണാം…”
. “ഏട്ടാ പിന്നെ ഒരു കാര്യം, ഞാൻ നാളെ ഒരു ഷോപ്പിംഗ് ഒക്കെ നടത്തുന്നുണ്ട്… ഏടത്തിയെ കൂട്ടി… ഏട്ടൻ വരുന്നുണ്ടോ…”
“ആരെ ഗൗരിയേയോ..”
“മ്മ്.. അതെ..”
“അവൾ വരുമോ..”
“മ്മ്… ഞാൻ വിളിച്ചാൽ ഏടത്തി വരും..”
“നാളെ ഓഫീസിൽ പോകണംല്ലേ മോളെ…”
.. “No problem നമ്മുടെ മാളിൽ പോകാം..അക്കൗണ്ട്സ് ഒക്കെ ഒന്ന് ചെക്ക് ചെയ്യാൻ ആണ് എന്ന് അച്ഛനോട് പറയാം… എന്നിട്ട് നമ്മൾക്കു ഏടത്തിയെ കൊണ്ട് വിട്ടിട്ട് തിരിച്ചു വരാം…”
“നീ അച്ഛനോട് സമ്മതം മേടിക്ക്…”
..
“”അയ്യടാ… എന്തൊരു വിനയം… എനിക്ക് ഇപ്പോൾ മനസില്ല… ഏട്ടൻ പോയി ചോദിക്ക് ”
അതും പറഞ്ഞു കൊണ്ട് അമ്മാളു നടക്കാൻ തുടങ്ങിയതും ഹരി അവളുടെ കൈയിൽ പിടിച്ചു..
“ടി…. കൊച്ചേ, അങ്ങനെ അങ്ങ് പോകാതെ നീയ്… നീ ചോദിക്കുമ്പോൾ അച്ഛൻ സമ്മതിക്കുവല്ലോ, അതുകൊണ്ട് അല്ലെ ഞാൻ നിന്നോട് പറഞ്ഞത്….”
“മ്മ്… ആലോചിക്കാം..ഏട്ടൻ ഗൗരിഏടത്തിയെ വിളിച്ചു പറ നാളെ പോകാൻ റെഡി ആയി നിൽക്കാൻ ”
“ഒക്കെ….ഞാൻ പറയാം.. നീയും കൂടെ അവളോട് ഒന്ന് വിളിച്ചു പറഞ്ഞേക്ക് കെട്ടോ ‘
“ഓക്കേ…”
“എന്നാൽ ഞാൻ മുത്തശ്ശിയെ ഒന്ന് കാണട്ടെ, ഗൗരി കുട്ടിയെ കണ്ടിട്ട് വന്നു ഞാൻ മുത്തശ്ശിയെ മീറ്റ് ചെയ്തില്ല ”
“ഓഹ്… എല്ലാവരും ഭാവി വധു വിനെ വർണിക്കുന്നത് കേൾക്കാൻ എന്തൊരു ത്വര ആണ് എന്റെ ഏട്ടന്,മ്മ് ചെല്ല് ചെല്ല് ”
“നീ പോടീ കുശുമ്പി പാറു…”
അവൻ ചിരിച്ചു
“മുത്തശ്ശി….”
“നീ ഇത് എവിടെ ആയിരുന്നു ഹരികുട്ടാ…”
“ഞാൻ ഒന്ന് രണ്ടു പേരെ കാണാൻ പോയത് ആയിരുന്നു. കുറച്ചു സമയം ആയി വന്നിട്ട്… അതൊക്കെ പോട്ടെ മുത്തശ്ശി പോയ കാര്യം ഒന്നും പറഞ്ഞില്ലാലോ… ഗൗരിയെ കണ്ടോ..ഇഷ്ടം ആയോ… സംസാരിച്ചോ അവൾ ”
“ഉവ്വ് മോനെ… ഗൗരി കുട്ടി എന്നോട് സംസാരിച്ചു, ഒരുപാട് ഒന്നും ഇല്ല്യ… എന്നാലും ആവശ്യത്തിന് സംസാരിച്ചു.. പിന്നെ ഇഷ്ടം ആയോ എന്ന്… അത് ചോദിക്കേണ്ട കാര്യം ഉണ്ടോ മോനെ… അവളെ ആർക്കാ ഇഷ്ടം ആകാത്തത്… നല്ല കുട്ടി അല്ലെ അവൾ.. ഒരു പരിഷ്കാരവും ഇല്ലാത്ത ഒരു പാവം കുട്ടി ആണ്..നിക്ക് ഒരുപാട് സന്തോഷം ആയി.. എന്റെ ഹരികുട്ടന് വേണ്ടി ഭഗവാൻ കാത്തു വെച്ച പെണ്ണാണ് അവൾ..”
മുത്തശ്ശിയുടെ മറുപടിയിൽ ഹരിക്ക് ഒരുപാട് സന്തോഷം ആയി.
അവൻ തന്റെ ഫോൺ എടുത്തു അവൾക്ക് അയച്ച മെസ്സേജ് നോക്കി… അവൾ അതു കണ്ടിട്ട് ഉണ്ട് എന്ന് അവനു മനസിലായി..
I cant live without you Gouri… അവൻ ഒരു മെസ്സേജ് കൂടി അവൾക്ക് അയച്ചു.
തുടരും