Tech

പതിവ് തെറ്റിക്കാതെ മമ്മൂക്ക; കേരളത്തിലെ ആദ്യത്തെ സാംസങ് Z ഫോള്‍ഡ് 6 സ്വന്തമാക്കി താരം-Mammootty owns the first Samsung Z Fold 6 in Kerala

മമ്മൂട്ടിയുടെ ഗാഡ്ജറ്റ് പ്രേമം ഏവര്‍ക്കും സുപരിചിതമാണ്. കാലത്തിനനുസരിച്ച് അപ്‌ഡേറ്റ് ആയിക്കൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി
ഇപ്പോഴിതാ, കേരളത്തിലെ ആദ്യത്തെ സാംസങ് സെഡ് ഫോള്‍ഡ് 6 സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. മള്‍ട്ടിബ്രാന്‍ഡ് ഫോണ്‍ സ്റ്റോറായ മൊബൈല്‍കിങില്‍ നിന്നാണ് മമ്മൂട്ടി കേരളത്തിലെ ആദ്യ ഫോണ്‍ സ്വന്തമാക്കിയത്. സാംസങ് സെഡ് ഫോള്‍ഡ് 6 സ്വന്തമാക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സാംസങ്ങിന്റെ ഏറ്റവും പുതിയ എഐ അധിഷ്ഠിത ഫോള്‍ഡബിള്‍ ഫോണുകളാണ് ഗാലക്‌സി സെഡ് 6, ഗാലക്സി സെഡ് ഫ്‌ലിപ്പ് 6 എന്നിവ. സെഡ് ഫോള്‍ഡബിളുകളില്‍ തത്സമയ വിവര്‍ത്തനം, നോട്ട് അസിസ്റ്റ്, സര്‍ക്കിള്‍ ടു സെര്‍ച്ച് എന്നിവയുള്‍പ്പെടെ എഐ അധിഷ്ഠിത ഫീച്ചറുകളുടെ വലിയ നിരയാണ് ഫോണിലുള്ളത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍ യൂഐ 6.1.1- ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 120 ഹെര്‍ട്‌സ് വരെ പുതുക്കാവുന്ന റേറ്റുള്ള ഫോള്‍ഡബിള്‍ ഡൈനാമിക് എല്‍ടിപിഒ അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേകളുണ്ട്.

ഗാലക്‌സി Z ഫോള്‍ഡ് 6-ല്‍ 8GB/12GB റാമും ഫ്‌ലിപ്പ് പതിപ്പ് 8/12GB റാമും 1ഠB വരെ സ്റ്റോറേജുമുള്ളതാണ്. സില്‍വര്‍ ഷാഡോ, പിങ്ക്, നേവി, വൈറ്റ്, ക്രാഫ്റ്റഡ് ബ്ലാക്ക് എന്നീ വൈബ്രന്റ് ഷേഡുകളില്‍ ഗാലക്‌സി Z ഫോള്‍ഡ് 6 ലഭ്യമാണ്. അതേസമയം ഗാലക്‌സി Z ഫ്‌ലിപ്പ് 6 നീല, മഞ്ഞ, പുതിന, സില്‍വര്‍ ഷാഡോ, കാഡ് ബ്ലാക്ക്, വൈറ്റ്, പീച്ച് എന്നീ കളറുകളിലെത്തുന്നു. പഴയ വേര്‍ഷനെ അപേക്ഷിച്ച് വലിയ മെയിന്‍ ഡിസ്‌പ്ലേ, കൂടുതല്‍ ശക്തമായ പ്രൊസസര്‍, കൂടുതല്‍ വൈവിധ്യമാര്‍ന്ന ക്യാമറ സിസ്റ്റം എന്നിവയുള്‍പ്പെടെ നിരവധി മാറ്റങ്ങളാണ് പുതിയ ഫോണിനുള്ളത്