തൃശൂർ: വില്ലടത്ത് ഹെൽത്ത് സെൻ്ററിന് തീയിട്ടു. ഓഫീസ് ഭാഗികമായി കത്തിനശിച്ചു. സംഭവത്തിൽ ഒരു ജീവനക്കാരന് പൊള്ളലേറ്റു. പൊള്ളൽ ഗുരുതരമുള്ളതല്ല.
ആശുപത്രിയിലെ ഹെഡ് ക്ലർക്ക് അനൂപിന് നേരെയാണ് പെട്രോൾ ബോംബെന്ന് കരുതുന്ന വസ്തു എറിഞ്ഞത്. തീയിട്ടയാൾ ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 18 ആം തിയ്യതി ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിപ്പെടുത്തിയ രോഗി തന്നെയാണ് ആക്രമിച്ചതെന്നാണ് അനൂപ് പറയുന്നത്.