Recipe

നാളത്തെ ബ്രേക്ക്ഫാസ്റ്റിന് ഫ്രഞ്ച് ടോസ്റ്റ് ആയാലോ?; തയ്യാറാക്കാം വെറും അഞ്ച് മിനിറ്റില്‍-French Toast Recipe

ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാന്‍ സമയം കിട്ടുന്നില്ലേ? വിഷമിക്കേണ്ട.. ഒരു സിമ്പിള്‍ ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ബ്രഡും മുട്ടയും ഒക്കെ ഉപയോഗിച്ച് ഒരു കിടിലന്‍ ഫ്രഞ്ച് ടോസ്റ്റ്. മണിക്കൂറുകളോളം അടുക്കളയില്‍ കിടന്ന് കഷ്ടപ്പെടേണ്ട, തലേദിവസം മാവ് അരച്ചുവെച്ച് ബുദ്ധിമുട്ടുകയും വേണ്ട.. എഴുന്നേറ്റ് ഉടന്‍തന്നെ അഞ്ചു മിനിറ്റില്‍ തയ്യാറാക്കാം ഈ വിഭവം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഐറ്റം ആണിത്. ടേസ്റ്റി ആണെന്ന് മാത്രമല്ല ഹെല്‍ത്തിയുമാണ് ഇത്.് ഇനി നാലുമണിക്ക് ചായക്കൊപ്പം ഒരു കടി കടിക്കണമെങ്കിലും ഈ വിഭവമുണ്ടാക്കി കൊടുക്കാവുന്നതാണ്.

ഫ്രഞ്ച് ടോസ്റ്റ് തയ്യാറാക്കുന്നതിന് ആവശ്യമായചേരുവകള്‍;

ചേരുവകള്‍

  • പഴം
  • മുട്ട
  • പാല്‍
  • കറുവാപ്പട്ട
  • ബ്രൗണ്‍ ബ്രെഡ്
  • വെണ്ണ

ഇനി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

ഒരു ബൗളിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പാലും, ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചതും കൂടെ ചേര്‍ത്തിളക്കുക. ശേഷം നന്നായി പഴുത്ത ഒരു പഴം തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ഇനി ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കുക. അതിലേക്ക് അല്‍പ്പം വെണ്ണയും ചേര്‍ത്തു കൊടുക്കുക. ഇനി എടുത്ത് വെച്ചിരിക്കുന്ന ബ്രൗണ്‍ ബ്രെഡില്‍ പഴം ഉടച്ചത് നന്നായി പുരട്ടി കൊടുക്കുക. അത് മുട്ട മിശ്രിതത്തില്‍ മുക്കി പാനില്‍ വെച്ച് ഇരു വശങ്ങളും ചൂടാക്കിയെടുക്കുക. നല്ല ടേസ്റ്റി ആയിട്ടുളള ഫ്രഞ്ച് ടോസ്റ്റ് റെഡി.