ഐക്കോണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയല്‍ എന്‍ഫീല്‍ഡ് ഒന്നിലധികം വാഹനങ്ങളുമായി ഇന്ത്യൻവിപണിയിൽ പ്രവേശിക്കുവാനുള്ള തയ്യാറെടുപ്പുകളിലാണ്. എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് മോട്ടര്‍ സൈക്കിള്‍ മോഡലുകളില്‍ 50 ശതമാനത്തിന്റെ വർദ്ധനവ് വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുത്തൻ പദ്ധതികളുടെ ഭാഗമായി വിപണിയിലെ മത്സരം നേരിടാൻ ആറ് പുതിയ മോഡലുകളാണ് കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നത്.
വരാനിരിക്കുന്ന മോട്ടോർസൈക്കിളുകൾ 350 സിസി മുതൽ 650 സിസി സെഗ്‌മെൻ്റ് വരെയാണ്. വരും ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കുന്ന റോയൽ എൻഫീൽഡിൻ്റെ നാല് മോട്ടോർസൈക്കിളുകളുടെ സാധ്യമായ സവിശേഷതകളെ കുറിച്ച് വിശദമായി അറിയാം.
പുതുക്കിയ റോയൽ എൻഫീൽഡ് ക്ലാസിക് 350
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ കമ്പനിയുടെ ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350. കഴിഞ്ഞ മാസം, അതായത് 2024 ജൂണിൽ, റോയൽ എൻഫീൽഡ് ക്ലാസിക് 350 24,803 യൂണിറ്റ് വിൽപ്പനയോടെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോട്ടോർസൈക്കിളാണ്. രണ്ട് മാസത്തിനുള്ളിൽ അപ്‌ഡേറ്റ് ചെയ്ത റോയൽ എൻഫീൽഡ് ക്ലാസിക് 350 പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകൾ.
റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350
റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ മോട്ടോർസൈക്കിളായ ക്ലാസിക് 350-ൻ്റെ സിംഗിൾ സീറ്റ് ബോബർ വേരിയൻ്റ് വരും ദിവസങ്ങളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. റോയൽ എൻഫീൽഡ് ക്ലാസിക് ‘ഗോവൻ’ 350 എന്നായിരിക്കും കമ്പനിയുടെ വരാനിരിക്കുന്ന മോട്ടോർസൈക്കിളിൻ്റെ പേര്. റോയൽ എൻഫീൽഡിൻ്റെ വരാനിരിക്കുന്ന ബോബർ മോട്ടോർസൈക്കിൾ 2024 അവസാനത്തോടെ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
റോയൽ എൻഫീൽഡ് ക്ലാസിക് 650 ട്വിൻ
വരും മാസങ്ങളിൽ ക്ലാസിക് 650 ട്വിൻ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയൽ എൻഫീൽഡ്. അടുത്തിടെ ക്ലാസിക് 650 ട്വിന്നിൻ്റെ സ്പൈ ഷോട്ടുകൾ ഓൺലൈനിൽ ചോർന്നിരുന്നു. 650 സിസി സെഗ്‌മെൻ്റിൽ, റോയൽ എൻഫീൽഡിന് കോണ്ടിനെൻ്റൽ ജിടി 650, ഇൻ്റർസെപ്റ്റർ 650, സൂപ്പർ മെറ്റിയർ 650, ഷോട്ട്ഗൺ 650 എന്നിവയുണ്ട്. 2025 ൻ്റെ തുടക്കത്തിൽ റോയൽ എൻഫീൽഡ് ക്ലാസിക് 650 ട്വിൻ കമ്പനി അവതരിപ്പിച്ചേക്കും.
content highlight: upcoming-motorcycles-from-royal-enfield