ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജൊനാസും 2018 ലാണ് വിവാഹിതരായത്. ജോധ്പൂരിലെ ഉമൈദ് ഭവന് പാലസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അത്യാഢംബര ചടങ്ങുകളോടെയായിരുന്നു വിവാഹാഘോഷങ്ങള്‍ കൊണ്ടാടിയത്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പ്പെറ്റിലാണ് പ്രിയങ്ക ചോപ്ര നിക്കിന്റെ കൂടെ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിവിധ വേദികളില്‍ ഒരുമിച്ചു വരാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.
ഇപ്പോള്‍ ഇതാ നിക് ജൊനാസ് പങ്കുവെച്ചിരിക്കുന്ന ഒരു പഴയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ആറു വര്‍ഷം മുന്‍പ് പ്രിയങ്ക ചോപ്രയെ പ്രപ്പോസ് ചെയ്ത ദിവസത്തെ ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര കൈകൊണ്ട് മുഖം മറച്ചിരിക്കുന്നതായി കാണാം. ‘സുന്ദരിയായ സ്ത്രീയോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിട്ട് ഇന്നേക്ക് ആറു വര്‍ഷം. വിവാഹത്തിന് സമ്മതിച്ചതിന് നന്ദി’, എന്നായിരുന്നു കുറിപ്പ്. ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് നിക് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. നിക്ക് പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ ആയി എത്തിയത്.
View this post on Instagram
മേരി മാല്‍തി ചോപ്ര എന്നാണ് ഇരുവരുടെയും മകളുടെ പേര്. വാടക ഗര്‍ഭധാരണം വഴിയാണ് പ്രിയങ്ക അമ്മയായത്. കരിയറിലെ തിരക്കുകള്‍ കാരണം കുറച്ച് വൈകിയാണ് പ്രിയങ്ക കുടുംബ ജീവിതത്തിലേക്ക് കടന്നത്. 36ാം വയസിലായിരുന്നു വിവാഹം. പ്രായം നാല്പതിനോട് അടുത്തപ്പോഴാണ് അമ്മയായത്. വാടക ഗര്‍ഭപാത്രത്തിലൂടെ മകള്‍ക്ക് ജന്മം നല്കാന് കാരണം പ്രായക്കൂടുതല്‍ ആണെന്നാണ് പുറത്ത് വന്ന വിവരം. നേരത്തെ തന്നെ നടി എഗ് ഫ്രീസ് ചെയ്തിരുന്നു.