ഉത്തരകന്നഡയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാദൗത്യത്തിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് നിർദേശം നൽകി. ബെൽഗാം യൂണിറ്റിലെ അംഗങ്ങളാകും സ്ഥലത്തെത്തുക. തിരച്ചിലിന് സൈന്യമെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകിയതായി അർജുന്റെ കുടുംബം വ്യക്തമാക്കി.
സംഭവ സ്ഥലത്തേക്ക് തിരിക്കാൻ പ്രധാനമന്ത്രി സൈന്യത്തിന് നിർദേശം നൽകിയതായി സുരേഷ് ഗോപി പറഞ്ഞു. തിരച്ചിലിന് സഹായവുമായി ഇസ്രോയുമുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. അപകടസമയത്തെ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കാനായി ഇസ്രോയുടെ സഹായം തേടിയിരുന്നു. ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യതയാണ് ഇതിലൂടെ തേടുന്നത്.
മണ്ണിടിഞ്ഞ സ്ഥലത്ത് ആറ് മീറ്റർ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറിൽ പിതഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് ഇന്ന് നടക്കുന്നത്.