അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മലയാളികൾ ആകാംഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സർക്കാർ എല്ലാ നിലയിലുമുള്ള ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലക്ഷ്യത്തിലേക്ക് എത്താനുള്ള എല്ലാ ശ്രമവും നടത്തുന്നു. അങ്കോല രക്ഷാപ്രവർത്തനത്തിലെ അംഭാവം സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഇപ്പോൾ പ്രാധാന്യം രക്ഷാദൗത്യമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം അർജുനെ ഒരു മണിക്കൂറിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. തിരച്ചിലിനായുള്ള ഒരു മണിക്കൂർ നിർണായകമാണ്. അതേസമയം അർജുൻ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിനായി സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. തിരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം റഡാറില്‍ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തിരച്ചിലും ആരംഭിക്കും.