UAE

അജ്മാനിൽ ഈത്തപ്പഴ മേള ജൂലൈ 24 മുതൽ | Dates fair in Ajman from 24th July

യു.എ.ഇയിലെ അജ്മാനിൽ ഈത്തപ്പഴ മേള ജൂലൈ 24 മുതൽ ആരംഭിക്കും. ജൂ​ലൈ 28 വ​രെ അ​ഞ്ച് ദി​വ​സം നീ​ണ്ടു നി​ല്‍ക്കു​ന്ന അ​ജ്മാ​ന്‍ ഈ​ത്ത​പ്പ​ഴ മേ​ള​യി​ല്‍ അ​റേ​ബ്യ​ന്‍ തേ​ന്‍ സം​രം​ഭ​ങ്ങ​ളു​ടെ ശേ​ഖ​ര​വും പ്ര​ദ​ര്‍ശ​ന​വും ഉണ്ടായിരിക്കും. യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ശി​ദ് അ​ല്‍ നു​ഐ​മി​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ലാ​ണ് മേള സംഘടിപ്പിക്കുന്നത്. അ​ജ്മാ​ന്‍ ജ​റ​ഫി​ലെ എ​മി​രേ​റ്റ്സ് ഹോ​സ്പി​റ്റാ​ലി​റ്റി സെ​ന്റ​റി​ലാണ്‍ പ്ര​ദ​ര്‍ശ​നം ന​ട​ക്കു​ക. അ​ജ്മാ​ന്‍ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ക​ര്‍ഷ​ക​രു​ടെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യം​വെ​ച്ചാ​ണ് വ​ർ​ഷം തോ​റും മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ഞ്ച് ദി​വ​സം നീ​ണ്ടു നി​ല്‍ക്കു​ന്ന മേ​ള​യി​ല്‍ നി​ര​വ​ധി വി​ത്യ​സ്ത​മാ​ര്‍ന്ന സ്റ്റാ​ളു​ക​ള്‍ ഒ​രു​ക്കും. രാ​ജ്യ​ത്തിന്റെ വി​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത ത​ര​ങ്ങ​ളാ​യ ഈ​ത്ത​പ്പ​ഴ​ങ്ങളും മേ​ള​യി​ല്‍ ല​ഭ്യ​മാ​കും. ഈ​ത്ത​പ്പ​ഴം കൂ​ടാ​തെ രാ​ജ്യ​ത്ത് പ്രാ​ദേ​ശി​ക ക​ര്‍ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മാ​ങ്ങ, നാ​ര​ങ്ങ, ബ​ദാം, പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്. മേ​ള​യിൽ ചി​ത്ര പ്ര​ദ​ര്‍ശ​നം, കു​ട്ടി​ക​ള്‍ക്കായുള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വയും സംഘടിപ്പിക്കും. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും.

വൈ​കീ​ട്ട് 4​ മണിക്ക് ആ​രം​ഭി​ക്കു​ന്ന മേ​ള രാ​ത്രി 11 മണി വ​രെ നീ​ണ്ടു നി​ല്‍ക്കും.15,000 ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്രതീക്ഷി​ക്കു​ന്ന​ത്. സ​ന്ദ​ര്‍ശ​ക​ര്‍ക്ക് വി​നോ​ദ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മേ​ള​യി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.