പ്രമുഖ ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ വാവെ യു.എ.ഇയിൽ ഔദ്യോഗിക സർവിസ് സെന്റർ തുറന്നു. മീരം ടെക്നോളജിസുമായി ചേർന്നാണ് സർവിസ് സെന്റർ ആരംഭിച്ചത്. എ.ടി.എൽ/അജൈൽ മെതഡോളജി, ക്ലൗഡ് സൊലൂഷൻസ്, സെക്യൂരിറ്റി, ഓഡിറ്റ്, ഡാറ്റ ഗവേണൻസസ്, നെറ്റ്വർക്ക് വിശകലനം, ഫോറൻസിക്സ്, എന്റർപ്രൈസ് ഐ.ടി, ഇൻസ്റ്റലേഷൻ, മെയിന്റനൻസ് തുടങ്ങിയ സേവനങ്ങൾ യു.എ.ഇയിലെ പങ്കാളികൾക്ക് സാധ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഔദ്യോഗിക സർവിസ് തുടങ്ങിയതെന്ന് കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചു.
പുതിയ സംരംഭം സാങ്കേതികവിദ്യ സേവനങ്ങളുടെ മത്സരാധിഷ്ടിതമായ അന്തരീക്ഷത്തിൽ ഉപഭോക്താക്കളുടെ സംതൃപ്തി, മികച്ച പ്രവർത്തനം, വിപണിയിലെ നേതൃത്വം എന്നിവയിൽ മീരം ടെക്നോളജീസിന്റെ മികവാണ് സൂചിപ്പിക്കുന്നതെന്ന് സി.ഇ.ഒ ഇമ്രാൻ കാസ്മി പറഞ്ഞു.
വിശ്വസനീയമായ ഇൻസ്റ്റാളേഷൻ, മെയിന്റനൻസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്ന വാവൈയുടെ കർശന മാനദണ്ഡങ്ങളുമായി യോജിപ്പിച്ച് മീരം ടെക്നോളജീസ് ഔദ്യോഗികമായി അംഗീകരിച്ച സേവനങ്ങളായിരിക്കും നൽകുകയെന്നും അദ്ദേഹം പറഞ്ഞു.