തീവണ്ടി യാത്രകൾ ആസ്വദിക്കുന്നവരാണോ? പുതിയ നാടുകളും പുതിയ സംസ്കാരങ്ങളും പരിചയപ്പെടാൻ നിങ്ങൾക്ക് ഇഷ്ടമാണോ? പലപ്പോഴും രാജ്യത്തിൻറെ അങ്ങോളം ഇങ്ങോളം ഓടിനടന്ന് സഞ്ചരിക്കാൻ ഇന്ത്യൻ റെയിൽവേ വളരെയധികം സഹായിക്കും. ചെലവ് കുറഞ്ഞ രീതിയിൽ എല്ലാവർക്കും ട്രെയിനുകളെ ആശ്രയിക്കാം. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യം ഏറിയ സർവീസ് നടത്തുന്ന ട്രെയിൻ ഏതാണെന്ന് നിങ്ങൾക്കറിയാമോ? അതാണ് വിവേക് എക്സ്പ്രസ്. കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര കേരളത്തിലൂടെ കടന്നു അസംമിലാണ് അവസാനിക്കുന്നത്.
കൂടുതൽ വിവരങ്ങൾ അറിഞ്ഞാലോ..
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ
തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് അസമിലെ ദിബ്രുഗഢ് വരെയാണ് കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസ് സർവീസ് നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നാരംഭിച്ച് കേരളം വഴി ആകെ 9 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ ട്രെയിൻ 4189 കിലോമീറ്റർ ദൂരമാണ് ആകെ സഞ്ചരിക്കുന്നത്. സമയത്തിന്‍റെ കാര്യത്തിലും ദൂരത്തിന്‍റെ കാര്യത്തിലും ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസാണിത്.
2011 നവംബർ 19-നാണ് വിവേക്എക്സ്പ്രസ് ആദ്യ സർവീസ് ആരംഭിച്ചത്. ഇന്ത്യയുടെ വടക്കു കിഴക്കൻ അറ്റത്തെ ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനമായ തമിഴ്നാടുമായി ബന്ധിപ്പിക്കുന്നതാണ് ഈ സർവീസ്. സ്വാമി വിവേകാനന്ദന്‍റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് വിവേക് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിച്ചത്. അസം, ബീഹാർ, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ്കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസ് കടന്നു പോകുന്നത്.
കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസ് (22503)
കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസ് 22503 ആഴ്ചയിൽ എല്ലാ ദിവസവും വൈകിട്ട് 5.24 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 75 മണിക്കൂർ 25 മിനിറ്റ് സഞ്ചരിച്ച് നാലാം ദിവസം രാത്രി 8.50 ന് ദിബ്രുഗഢിൽ എത്തും. സ്ലീപ്പർ, എസി 3 ടയർ, എസി ടൂ ടയർ എന്നീ കോച്ചുകൾ ഇതിലുണ്ട്. കന്യാകുമാരിയിൽ നിന്ന് ദിബ്രുഗഢിലേക്ക് സ്ലീപ്പറിന് 1185 രൂപ, എസി 3 ടയറിന് 3015 രൂപ, എസി 2 ടയറിന് 44505 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസ് (22503) സ്റ്റോപ്പ്, സമയം
കന്യാകുമാരി – 17:25
നാഗർകോവിൽ ജംഗ്ഷൻ – 17:40
തിരുവനന്തപുരം സെൻട്രൽ – 19:35
കൊല്ലം ജംഗ്ഷൻ – 20:42
ചെങ്ങന്നൂർ – 21:34
കോട്ടയം – 22:03
എറണാകുളം ടൗൺ – 23:45
ആലുവ – 00:13
തൃശൂർ – 01:07
പാലക്കാട് ജംഗ്ഷൻ – 02:37
കോയമ്പത്തൂർ ജംഗ്ഷൻ – 04:07
തിരുപ്പൂർ – 04:58
ഇറോഡ് ജംഗ്ഷൻ – 05:40
സേലം ജംഗ്ഷൻ – 06:47
കാട്ട്പാടി ജംഗ്ഷൻ – 09:40
രണിഗുണ്ട ജംഗ്ഷൻ – 12:15
നെല്ലൂർ – 14:19
ഒങ്കോൾ – 15:43
വിജയവാഡ ജംഗ്ഷൻ – 17:50
എലുരു – 18:53
രാജമഹേന്ദ്രവരം – 20:13
സാമൽക്കോട്ട ജംഗ്ഷൻ – 20:58
ദുവ്വാഡ – 23:18
വിശാഖപട്ടണം – 23:45
വിജയനഗരം ജംഗ്ഷൻ – 00:55
ശ്രീകാകുളം റോഡ് – 01:53
പാലാസ – 03:05
ബ്രഹ്മപുരം – 04:07
കുർദ്ദ റോഡ് ജംഗ്ഷൻ – 06:00
ഭുവനേശ്വർ – 06:45
കുട്ടക് – 07:05
ഭദ്രക് – 09:18
ബാലസൊർ – 09:56
ഖറഗ്പുർ ജംഗ്ഷൻ – 11:47
ഡങ്കുനി – 14:35
ബർദ്മാൻ ജംഗ്ഷൻ – 15:37
റാംപൂർ ഹട്ട് – 17:27
മാൽഡ ടൗൺ – 20:05
കിഷൻഗഞ്ച് – 22:10
ന്യൂ ജാൽപൈഗുരി – 00:05
ജാൽപൈഗുരി റോഡ് – 01:00
മഥാഭംഗ – 01:50
ന്യൂ കൂച്ച് ബെഹർ – 02:22
ന്യൂ ആലിപ്പുർദ്വാർ – 02:47
കൊക്രജ്ഹാർ – 03:45
ന്യൂ ബോംഗായ്ഗോൺ – 04:50
ഗോൽപാര ടൗൺ – 05:33
ഗുവാഹത്തി – 09:00
ജഗിരോഡ് – 10:10
ഹോജായ് – 11:15
ലുംഡിംഗ – 12:08
ദിപു – 12:50
ദിമാപുർ – 13:38
ഫുര്കടിംഗ – 15:45
മാരിയാനി ജംഗ്ഷൻ – 16:20
സിമലുഗുറി ജംഗ്ഷൻ – 17:21
നാഹാർകതിയ – 19:00
ന്യൂ ടിൻസുകിയ – 19:35
ദിബ്രുഗഡ് – 20:50.
ദിബ്രുഗഢ്- കന്യാകുമാരി വിവേക് എക്സ്പ്രസ് (22504)
ദിബ്രുഗഢിൽ നിന്നും കന്യാകുമാരിയിലേക്ക് എല്ലാ ദിവസവും വൈകിട്ട് 19:55 ന് പുറപ്പെടുന്ന ദിബ്രുഗഢ്- കന്യാകുമാരി വിവേക് എക്സ്പ്രസ് 74 മണിക്കൂർ യാത്ര ചെയ്ത് നാലാം ദിവസം രാത്രി 21:55 ന് കന്യാകുമാരിയിൽ എത്തും.
1. ദിബ്രുഗഡ് – 19:55
2. ന്യൂ ടിൻസുകിയ – 20:40
3. നാഹാർകതിയ – 21:24
4. സിമലുഗുറി ജംഗ്ഷൻ – 22:26
5. മാരിയാനി ജംഗ്ഷൻ – 23:15
6. ഫുര്കടിംഗ – 00:18
7. ദിമാപുർ – 01:35
8. ദിപു – 02:16
9. ലുംഡിംഗ – 03:05
10. ഹോജായ് – 03:58
11. ജഗിരോഡ് – 04:58
12. ഗുവാഹത്തി – 06:50
13. ഗോൽപാര ടൗൺ – 09:00
14. ന്യൂ ബോംഗായ്ഗോൺ – 10:30
15. കൊക്രജ്ഹാർ – 11:00
16. ന്യൂ ആലിപ്പുർദ്വാർ – 11:50
17. ന്യൂ കുച്ച് ബെഹർ – 12:15
18. മഥാഭംഗ – 12:48
19. ജാൽപൈഗുരി റോഡ് – 13:48
20. ന്യൂ ജാൽപൈഗുരി – 14:55
21. കിഷൻഗഞ്ച് – 16:10
22. മാൽഡ ടൗൺ – 19:45
23. റാംപൂർ ഹട്ട് – 22:11
24. ബർദ്മാൻ ജംഗ്ഷൻ – 00:19
25. ഡങ്കുനി – 01:26
26. ഖറഗ്പുർ ജംഗ്ഷൻ – 04:05
27. ബാലസൊർ – 05:31
28. ഭദ്രക് – 06:43
29. കുട്ടക് – 08:10
30. ഭുവനേശ്വർ – 08:49
31. കുർദ്ദ റോഡ് ജംഗ്ഷൻ – 09:20
32. ബ്രഹ്മപുരം – 11:10
33. പാലാസ – 12:41
34. ശ്രീകാകുളം റോഡ് – 13:35
35. വിജയനഗരം ജംഗ്ഷൻ – 14:30
36. വിശാഖപട്ടണം – 15:30
37. ദുവ്വാഡ – 16:28
38. സാമൽക്കോട്ട ജംഗ്ഷൻ – 17:59
39. രാജമഹേന്ദ്രവരം – 18:43
40. എലുരു – 19:59
41. വിജയവാഡ ജംഗ്ഷൻ – 21:10
42. ഒങ്കോൾ – 23:39
43. നെല്ലൂർ – 01:04
44. രണിഗുണ്ട ജംഗ്ഷൻ – 03:05
45. കാട്ട്പാടി ജംഗ്ഷൻ – 05:10
46. സേലം ജംഗ്ഷൻ – 07:52
47. ഇറോഡ് ജംഗ്ഷൻ – 08:50
48. തിരുപ്പൂർ – 09:43
49. കോയമ്പത്തൂർ ജംഗ്ഷൻ – 10:42
50. പാലക്കാട് ജംഗ്ഷൻ – 11:47
51. തൃശൂർ – 13:02
52. ആലുവ – 14:00
53. എറണാകുളം ടൗൺ – 14:27
54. കോട്ടയം – 15:57
55. ചെങ്ങന്നൂർ – 16:39
56. കൊല്ലം ജംഗ്ഷൻ – 17:48
57. തിരുവനന്തപുരം സെൻട്രൽ – 19:10
58. നാഗർകോവിൽ ജംഗ്ഷൻ – 21:05
59. കന്യാകുമാരി – 21:55
content highlight: longest-train-of-indian-railways