ഒരു വിദേശ യാത്ര പോയാലോ ? ചെലവോർത്ത് ആരും ടെൻഷൻ അടിക്കേണ്ട. വിസയും താമസവും ഭക്ഷണവും വിമാന ടിക്കറ്റും ഉൾപ്പെടെ 50,000 രൂപയ്ക്ക് പോയി വരാൻ സാധിക്കുന്ന വിദേശ രാജ്യങ്ങൾ നോക്കാം. സ്വാതന്ത്ര്യ ദിന നീണ്ട വാരാന്ത്യത്തിൽ വിദേശയാത്രയെന്ന സ്വപ്നം ഇതോടെ നിങ്ങൾക്കും സ്വന്തമാക്കാം.
നീണ്ട വാരാന്ത്യമാണ് സ്വാതന്ത്ര്യദിന അവധിയുടെ പ്രത്യേകത. ഇത്തവണ ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ് വരുന്നത്. അപ്പോൾ വെള്ളിയാഴ്ച ഒരു ദിവസം മാത്രം അവധിയെടുത്താൽ ശനിയും ഞായറും കൂട്ടി ആകെ നാല് രാത്രിയും മൂന്ന് പകലുമാണ് അവധിയായി കിട്ടുക. കൃത്യമായ പ്ലാൻ ചെയ്തു പോയാൽ ഒരു ചെറിയ രാജ്യം എക്സ്പ്ലോർ ചെയ്തു വരുന്നതിന് ഈ സമയം ധാരാളം.
വിയറ്റ്നാം
ഏഷ്യയിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമാണ് വിയറ്റ്നാം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ വിയറ്റ്നാം തേടി എത്തുന്നു. ദ്വീപുകൾ, കാട് താഴ്വാരങ്ങൾ, കൃഷിയിടങ്ങൾ എന്നിങ്ങനെ ഒരുബാട് കാഴ്ചകൾ ഇവിടെയുണ്ട്. കൊച്ചയിൽ നിന്ന് ബജറ്റ് എയർലൈൻ സർവീസ് ഉള്ളത് യാത്ര കൂടുതൽ എളുപ്പമാക്കുന്നു. ഹാലോങ് ബേ, ഹാനോയി,സ പ തുടങ്ങിയവയാണ് പ്രധാന സ്ഥലങ്ങൾ.
കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് 20,000 രൂപാ മുതലാണ് വിമാനടിക്കറ്റ് വരുന്നത്. ഇ-വിസ വഴിയാണ് ഇന്ത്യക്കാർക്ക് പ്രവേശനം. 20 ദിവസം സാധുതയുള്ള വിയറ്റ്നാം ഇ-വിസയ്ക്ക് 2100 രൂപയാണ് നിരക്ക്. താമസത്തിനും മറ്റുമായി ഏകദേശം 2500 രൂപാ ഒരുദിവസം വേണ്ടി വരും.
ബാലി
ബീച്ചുകൾ ഇഷ്ടപ്പെടുന്നവർക്കുള്ള ഇടമാണ് ഇന്തോനേഷ്യയിലെ ബാലി. കുറഞ്ഞ ചെലവും ഒത്തിരി കാഴ്ചകളുമാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. ഉബുദ്, പുര ബെസാകിഹ്, തുലാംബെൻ, ആയുങ്ങ് നദി, തീർത എംപുൽ തുടങ്ങി നിരവധി സ്ഥലങ്ങൾ ബാലിയിൽ കാണാനുണ്ട്. ഡിജിറ്റൽ നൊമാഡ് വിസ അവതരിപ്പിച്ചതോടെ ഇവിടം ലോകമെമ്പാടും നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറി.
ബാലിയിലേക്കുള്ള വിമാന നിരക്ക് 28,000 രൂപാ മുതല് ആരംഭിക്കുന്നു. ഓൺ അറൈവൽ വിസയാണ് ഇവിടേക്ക് വേണ്ടത്. താമസത്തിനും മറ്റു കാര്യങ്ങൾക്കുമായി ദിവസം 4000 രൂപാ വരെ ചെലവ് വരും
തായ്ലൻഡ്
ചെലവ് കുറഞ്ഞ വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് തായ്ലൻഡ്. വൈവിധ്യമാർന്ന് കാഴ്ചകൾ കുറഞ്ഞ തുകയിൽ ആസ്വദിക്കാം എന്നതും ഈ രാജ്യത്തിന്‍റ പ്രത്യേകതയാണ്. ഇന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രാജ്യം കൂടിയാണ് തായ്ലൻഡ്. ബീച്ചുകൾ, ക്ഷേത്രങ്ങൾ, രാത്രി ജീവിതം, സ്ട്രീറ്റ് ഫൂഡ്, ഷോപ്പിങ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ ആസ്വദിക്കാനുണ്ട്. പട്ടായ, ഫുക്കറ്റ്, ബാങ്കോക്ക്, ഹുവ ഹിൻ തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള പ്രധാന സ്ഥലങ്ങൾ.
ഇന്ത്യയിൽ നിന്ന് തായ്ലന്‍ഡിലേക്ക് റിട്ടേൺ ടിക്കറ്റടകംക വിമാനയാത്ര 22000 രൂപാ മുതലാണ് ആരംഭിക്കുന്നത്. രു രാത്രിക്ക് 3000 രൂപാ നിരക്കിൽ അത്യാവശ്യ സൗകര്യങ്ങളുള്ള മുറികളും കിട്ടും. നിലവിൽ ഇന്ത്യക്കാർക്ക് തായ്ലന്‍ഡിലേക്ക് വിസ-രഹിത യാത്ര നടത്താം. 2024 നവംബർ 11 വരെയാണ് ഈ ആനുകൂല്യമുള്ളത്.
മലേഷ്യ
പോക്കറ്റ് കാലിയാക്കാതെ കണ്ടുവരാൻ പറ്റിയ മറ്റൊരു വിദേശരാജ്യമാണ് മലേഷ്യ. കേരളത്തിൽ നിന്നും മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരിലേക്ക് നേരിട്ട് വിമാന സർവീസുകൾ ഉണ്ടെന്നത് യാത്ര കൂടുതൽ എളുപ്പമുള്ളതാക്കുന്നു. പെട്രോണാസ് ടവർ, ഷോപ്പിങ്ങിനായി പെറ്റാലിങ് സ്ട്രീറ്റ്സ, ജലാൻ ദമൻസാര ദേശീയ മ്യൂസിയം, കെ എൽ ടവർ, സീ അക്വാറിയം, ബാട്ടു ഗുഹ എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്.
കൊച്ചിയിൽ നിന്ന് കോലാലംപൂരിലേക്ക് 16,000 രൂപാ മുതൽ റിട്ടേൺ വിമാനടിക്കറ്റുകൾ ലഭിക്കും. കൂടാതെ, ഇന്ത്യയിൽ നിന്നുള്ള സന്ദര്‍ശകർക്ക് ഡിസംബർ 31, 2024 വരെ വിസ-ഫ്രീ യാത്ര നടത്താം. താമസത്തിന് ഒരു രാത്രിക്ക് 2000 രൂപാ മുതൽ മികച്ച ഹോട്ടലുകൾ ലഭിക്കും.
സിംഗപ്പൂർ
സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ ചെറിയ ചെലവിൽ നടത്താൻ പറ്റിയ വിദേശ ലക്ഷ്യസ്ഥാനമാണ് സിംഗപ്പൂർ. ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെ മനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്. കൊച്ചിയില്‍ നിന്ന് നേരിട്ട് ബജറ്റ് വിമാന സർവീസുകൾ ഇവിടേക്കുണ്ട്.
സിംഗപ്പൂരിലേക്ക് റിട്ടേൺ വിമാനം അടക്കം ടിക്കറ്റ് നിരക്ക് 20000 രൂപാ മുതൽ ആരംഭിക്കുന്നു. ഇന്ത്യക്കാർക്ക് ഇവിടം സന്ദർശിക്കണമെങ്കിൽ ടൂറിസ്റ്റ് വിസ വേണം, ഇതിനായി പരമാവധി 3000 രൂപാ ചെലവ് വരും. താമസം, ഭക്ഷണം, മെച്രോ, പ്രവേശന ടിക്കറ്റുകൾ തുടങ്ങിയവ ഒരു ദിവസം 3500-4000 രൂപയിൽ ഒതുക്കാം.
content highlight: 5-international-trips-under-50000-from-india