Travel

പ്രകൃതി സൗന്ദര്യം കൊണ്ടും സാഹസിക വിനോദങ്ങൾകൊണ്ടും പേരുകേട്ട നാട്; പോക്കറ്റ് കാലിയാകാതെ മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ, വിയറ്റ്നാമിലേക്ക് പോയാലോ ? how-to-plan-vietnam-travel-from-india

പോക്കറ്റ് കീറാതെ പോയി വരാൻ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം . വിമാന ടിക്കറ്റ് നിരക്ക് മുതൽ ഹോട്ടൽ താമസം, ഭക്ഷണം, ലോക്കൽ ട്രാൻസ്പോര്‍ട്ടേഷൻ, വിയറ്റ്നാമിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ, ഷോപ്പിങ്, വിസാ ഫീസ് എന്നിങ്ങനെ എല്ലാ ചെലവുകളും കൈപ്പിടിയിൽ ഒതുങ്ങും.

വിയറ്റ്നാം ഇ വിസ

ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ അഥവാ ഇ-വിസ നല്കുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. 30 ദിവസത്തെ സാധുതയാണ് വിയറ്റ്നാം ഇ വിസയ്ക്കുള്ളത്. ഏകദേശം 2100 രൂപയോളം വരുമിത്. ഒറ്റത്തവണ മാത്രം പ്രവേശന സാധുതയുള്ള ഈ വിസ ലഭിക്കുവാൻ 4-5 ദിവസം വരെ മതിയാകും. നിലവിൽ ഇന്ത്യ ഉൾപ്പെടെ 80 രാജ്യങ്ങളില‍് നിന്നുള്ളവർക്ക് വിയറ്റ്നാം ഇ-വിസ നല്കുന്നുണ്ട്, ഇന്ത്യക്കാര്‍ക്ക് നിലവില്‍ ഇ-വിസ, ഓണ്‍ അറൈവല്‍ വിസ സംവിധാനങ്ങളാണ് വിയറ്റ്‌നാം യാത്രക്കായി ഉള്ളത്. ഇത് കൂടാതെ ലോക്കൽ സിം എടുക്കുവാൻ പരമാവധി 700 രൂപാ വരെയും മുടക്കേണ്ടി വരും.

വിയറ്റ്നാം വിമാന യാത്രാ ചെലവ്

ഇന്ത്യയിൽ നിന്നും വിയറ്റ്നാമിലേക്ക് പോയി വരുന്നതിന് സീസൺ അനുസരിച്ച് 2000 രൂപാ മുതൽ 30000 രൂപാ വരെയാണ് വിമാന ടിക്കറ്റ് ഇനത്തിൽ ചെലവാകുക. നവംബർ മുതൽ ഏപ്രിൽ വരെയാണ് വിയറ്റ്നാം സന്ദർശിക്കാൻ പറ്റിയ സമയം. സീസൺ, നിങ്ങൾ ബുക്ക് ചെയ്യുന്ന സമയം, വിമാനത്താവളം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് നിരക്ക്.

കേരളാ-വിയറ്റ്നാം വിമാന യാത്ര

കേരളത്തിൽ നിന്നും വിയറ്റ്നാമിലേക്ക് പോകുന്നവർക്ക് വിയറ്റ്ജെറ്റ് കൊച്ചിയിൽ നിന്നും നേരിട്ട് സർവീസ് നടത്തുന്നു. വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് കൊച്ചിയിവ്‍ നിന്ന് ആഴ്ചയിൽ നാലു ദിവസം നേരിട്ട് ഫ്ലൈറ്റ് സർവ്വീസ് ഉണ്ട്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ ആണ് സർവീസ്.

താമസം

യാത്രയിലെ വലിയ ചെലവ് താമസത്തിന് മികച്ച ഹോട്ടൽ കണ്ടുപിടിക്കുന്നതാണ്. നല്ല സൗകര്യങ്ങളും സർവീസുകളും ലഭിക്കുന്ന ഹോട്ടൽ നോക്കുമ്പോൾ ചിലവും കൂടും. ബജറ്റ് യാത്രയിൽ അടിസ്ഥാന സൗകര്യങ്ങളുള്ള ഹോട്ടൽ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. 500 രൂപാ മുതൽ 1000 രൂപാ വരെയാണ് ഒരു രാത്രിക്ക് ബജറ്റ് ഹോട്ടലുകൾ ഈടാക്കുന്ന തുക. അതേസമയം ശരാശരി സൗകര്യങ്ങൾക്കു മുകളിൽ നല്കുന്ന ഹോട്ടലുകൾക്ക് 2000-4000 വരെയും ലക്ഷ്വറി ഹോട്ടലുകൾക്ക് 5000-10000 വരെ ഒരു രാത്രിക്ക് വേണ്ടി വരും.

xr:d:DAFw8asGjk0:896,j:767150118701617880,t:23121415

ഭക്ഷണം

യാത്രകളിൽ കോംപ്രമൈസ് പറ്റാത്ത കാര്യങ്ങളിലൊന്ന് ഭക്ഷണം ആണ്. ഭക്ഷണ പ്രേമികളാണെങ്കിൽ എക്സ്പ്ലോർ ചെയ്യാൻ നിരവധി ഇടങ്ങൾ വിയറ്റ്നാമിലുണ്ട്. എന്നാൽ ഭക്ഷണം അല്ല, സ്ഥലങ്ങൾക്കാണ് പ്രാധാന്യം നല്കുന്നതെങ്കിൽ വിയറ്റ്നാമിൽ വഴിയോരങ്ങളിൽ നിന്നും സാധാരണ കടകളിൽ നിന്നും ഒരു നേരത്തെ ഭക്ഷണത്തിന് 100 രൂപാ മുതൽ 300 രൂപാ വരെയാണ് ആവുക.
മിഡ് റേഞ്ച് റസ്റ്റോറന്‍റുകളില് 500 രൂപാ മുതൽ 100- രൂപാ വരെ ഒരു നേരത്തെ ഭക്ഷണത്തിന് പ്രതീക്ഷിക്കാം.

പ്രാദേശിക യാത്രകൾ

നഗരത്തിനുള്ളിലും അടുത്ത പ്രദേശങ്ങളിലും പോകാൻ ലോക്കൽ ബസുകൾ, ടാക്സി, ബൈക്കുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതാണ് ലാഭകരം. ഇതിനുള്ള ചെലവ് ഒരു ദിവസം 200 മുതൽ 700 രൂപാ വരെയാ ആകൂ. അതേസമയം രാജ്യത്തിനുള്ളിലെ യാത്രകൾക്ക് വിമാനത്തിൽ 3000 മുതൽ 7000 വരെയാകും. ദീര്‍ഘദൂര ബസുകൾക്ക് ആയിരം മുതൽ 3000 വരെയാകും.

വിയറ്റ്നാം സൈറ്റ് സീയിങ്

വിയറ്റ്നാമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക നിരക്ക് നല്കേണ്ടതുണ്ട്. ശരാശരി 200 രൂപാ മുതൽ 500 രൂപാ വരെ ഒരിടത്ത് വേണ്ടിവരും.

വിയറ്റ്നാം യാത്ര- ഒരാഴ്ചത്തെ ചിലവ്

വിയറ്റ്നാമിലേക്ക് ഇന്ത്യയിൽ നിന്നും പോകുമ്പോൾ ഒരാഴ്ചത്തേയ്ക്ക് വേണ്ടി വരിക 25000 മുതൽ 40,000 വരെയാണ്. ഇതിൽ ഫ്ലൈറ്റ് നിരക്ക് ഉൾപ്പെടുത്തിയിട്ടില്ല. ബജറ്റ് യാത്രികർക്കാണ് ഈ ചെലവ്. അതേസമയം അല്പം പൈസ ചെലവാക്കി വിയറ്റ്നാം കാണാനിറങ്ങുകയാണെങ്കിൽ 45,000 മുതൽ 70,000 വരെയാകും ചിലവ്. ഇതിൽ ഫ്ലൈറ്റ് നിരക്ക് ഉൾപ്പെടുത്തിയിട്ടില്ല.

content highlight: how-to-plan-vietnam-travel-from-india