എളുപ്പത്തിലും രുചിയിലും ആരോഗ്യകരമായ ഒരു ഓട്സ് റെസിപ്പി തയ്യാറാക്കിയാലോ? പഞ്ചസാര ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ പഞ്ചസാര ചേർക്കരുത്. ഇത് ബ്രേക്ഫാസ്റ്റായി കഴിക്കാവുന്നതാണ്.
ആവശ്യമായ ചേരുവകൾ
- പുതിയ പാൽ – 1 ഗ്ലാസ്
- ഓട്സ് – 2 ടീസ്പൂൺ
- ഉപ്പ് – 1 നുള്ള്
- പഞ്ചസാര – 1 ടീസ്പൂൺ (ഓപ്ഷണൽ)
- ബദാം – 3 എണ്ണം (അലങ്കാരത്തിന്)
തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിച്ച് തീ കുറയ്ക്കുക. തിളയ്ക്കുന്ന പാലിൽ ഓട്സ് ചേർത്ത് ഓട്സ് പാകമാകുന്നതുവരെ ഇളക്കുക. രുചി കൂട്ടാൻ ഒരു നുള്ള് ഉപ്പ് ചേർക്കുക. ഓപ്ഷണൽ: ആവശ്യമെങ്കിൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് പഞ്ചസാര ചേർക്കുക. ബദാം ഉപയോഗിച്ച് അലങ്കരിക്കുക.