ഒരു മലബാർ സ്പെഷ്യൽ പത്തിരി തയ്യാറാക്കിയാലോ? കൈ പത്തിരി തയ്യാറാകാം. കൈ വെച്ചാണ് ഇത് പരത്തുന്നത്. അതുകൊണ്ടാണ് കൈപ്പത്തിരി എന്ന് പറയുന്നത്. നല്ല ബീഫ് കറിക്കും ചിക്കൻ കറിക്കുമൊപ്പം കിടിലൻ കോംബോ ആണ്.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി – 1 കപ്പ്
- പാകത്തിന് ഉപ്പ് പാകം ചെയ്ത വെള്ളം – 1 കപ്പ്
- ജീരകം – 1/4 ടീസ്പൂൺ
- തേങ്ങ ചിരകിയത് – 3 ടീസ്പൂൺ
- ചെറുതായി അരിഞ്ഞത് – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
വെളളം ചൂടാക്കി ഇതിലേക്ക് ചുരണ്ടി വെച്ച തേങ്ങ,ജീരകം,ചുവന്നുളളി,പാകത്തിന് ഉപ്പും ചേർക്കുക. വെളളം തിളച്ചാൽ തീ കുറച്ച് വെച്ച് അരി പൊടി മെല്ലെ ചേർക്കുക.ഇത് നന്നായി ഇളക്കി സ്റ്റൗ ഓഫ് ചെയ്യുക. ഈ കൂട്ട് ഒരു പാത്രത്തിലേക്ക് ഇട്ട് മാവ് നന്നായി മയപ്പെടുത്തുക. ഈ മാവ് വലിയ വലിയ ഉരുളകളാക്കി കൈ ഉപയോഗിച്ച് വട്ടത്തിൽ അമർത്തിയെടുക്കുക. ചട്ടി ചൂടാക്കി ഓരോ കൈ പത്തിരിയും ഇട്ട് രണ്ട് ഭാഗവും ചെറുതായി മൊരിയുന്നത് വരെ മറിച്ചിട്ട് പാകം ചെയ്യുക. പുതിയ തേങ്ങാപ്പാലും എരിവുള്ള മുട്ട റോസ്റ്റും അല്ലെങ്കിൽ കേരള ഫിഷ് കറി അല്ലെങ്കിൽ ചിക്കൻ കറി അല്ലെങ്കിൽ ബീഫ് കറി എന്നിവയ്‌ക്കൊപ്പം വിളമ്പുക.