ചരിത്രവും കലയും സാഹിത്യവും സംസ്കാരവും ഒക്കെ ഒരേപോലെ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾ യാത്ര പോകേണ്ടത് കൊൽക്കത്തയിലേക്ക് ആണ് അതിമനോഹാരിതകളും ചരിത്രവും കലയും സാഹിത്യവും ഒക്കെ ഒളിപ്പിച്ചുവെച്ച കൊൽക്കത്ത നഗരം നിങ്ങളെ മാടി വിളിക്കുന്നു മനോഹരമായ കാഴ്ചകൾ കൊണ്ട് നിങ്ങളെ മൂടവാനായി, ഇവിടെയെത്തുന്ന സഞ്ചാരികൾ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കാര്യം കേരളത്തിലെ ഭക്ഷണം കിട്ടുക എന്നതാണ്. പക്ഷേ കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം ഒരു പ്രത്യേക കാഴ്ച തന്നെയാണ് പകരുന്നത്
ലോകത്തിലെ ഏറ്റവും പഴക്കമേറിയ മ്യൂസിയങ്ങളിൽ ഒന്നായിയാണ് ഇന്ത്യൻ മ്യൂസിയത്തെ കാണുന്നത് തന്നെ. നിരവധി ആഭരണങ്ങൾ ഫോസിലുകൾ അസ്ഥികൂടങ്ങൾ പുരാവസ്തുക്കൾ തുടങ്ങിയവയൊക്കെ ഈ മ്യൂസിയത്തിലുണ്ട് എന്തിനധികം പറയുന്നു ഈജിപ്ത്യൻകാരുടെ മമ്മി വരെ ഈ മ്യൂസിയത്തിൽ കാണാൻ സാധിക്കും അതോടൊപ്പം പഴയകാല ചിത്രകാല രീതികളും പെയിന്റിങ്ങുകളും ഒക്കെയായി ഒരു മനോഹരമായ ഗ്യാലറി തന്നെ ഇന്ത്യൻ മ്യൂസിയത്തിൽ കാണാൻ സാധിക്കുന്നുണ്ട് പല വിഭാഗങ്ങളിലായി പല ഗ്യാലറികളാണ് ഈ ഒരു മ്യൂസിയത്തിനുള്ള ചരിത്രപ്രാധാന്യമുള്ള അമൂല്യ വസ്തുക്കളുടെ വൻ കലവറയാണ് ഈ മ്യൂസിയം എന്ന് പറയാതെ വയ്യ
തിങ്കളാഴ്ചകളിൽ പൊതുവേ ഇന്ത്യൻ മ്യൂസിയം അവധിയായിരിക്കും എന്നാണ് പറയുന്നത് ഇന്ത്യൻ മ്യൂസിയത്തിൽ നിന്നും കാഴ്ചകൾ കണ്ടതിനുശേഷം യാത്ര ആരംഭിക്കുകയാണെങ്കിൽ അടുത്തതായി പോകേണ്ടത് വിക്ടോറിയ മെമ്മോറിയലിലേക്കാണ് വളരെ വിശാലമായ പൂന്തോട്ടങ്ങളുടെ ഒരു കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ വരവേൽക്കുന്നത് അതിനു നടുവിലായി വെള്ള മാർബിൾ കൊണ്ട് നിർമ്മിച്ച ആദ്യ മനോഹരമായ ഒരു കൊട്ടാരം കണ്ണുകൾക്ക് നൽകുന്ന ഒരു പ്രത്യേക ഇമ്പമാണെന്ന് പറയാതെ വയ്യ ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് സന്ദർശകരാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നത്
വിക്ടോറിയ രാജ്ഞിക്ക് വേണ്ടി കൊൽക്കത്തയിൽ നിർമ്മിച്ച ഒരു മനോഹരമായ സ്മാരകമാണിത് ഇപ്പോഴും വളരെ മനോഹരമായി രീതിയിലാണ് ഈ കൊട്ടാരം സൂക്ഷിക്കപ്പെടുന്നത് മുകൾ വാസ്തുവിദ്യയുടെയും ബ്രിട്ടീഷ് വാസ്തുവിദ്യയുടെയും ഒരു സമന്വയം ഇവിടെ കാണാൻ സാധിക്കും ഹൂഗ്ലി നദിക്കരയിൽ ഉയർന്നുനിൽക്കുന്ന ഈ മനോഹരസൗതം കണ്ണുകൾക്ക് നൽകുന്നത് ഒരു പ്രത്യേകമായ കാഴ്ച അനുഭവം തന്നെ. ബ്രിട്ടീഷ് കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു നഗരമായിരുന്നു കൊൽക്കത്ത ബ്രിട്ടീഷുകാരുടെ തലസ്ഥാനം നഗരിയായി പോലും ഈ കൊൽക്കത്ത കണ്ടതുകൊണ്ടാണ് വിക്ടോറിയ രാജ്ഞിക്ക് വേണ്ടി ഇവിടെ ഒരു സ്മാരകമുയർന്നത് തന്നെ തിങ്കളാഴ്ച വിക്ടോറിയ മെമ്മോറിയലും സന്ദർശിക്കാൻ സാധിക്കില്ല അന്നത്തെ ദിവസം അവിടെയും അവധിയാണ്
ഇതിനുള്ളിലേക്ക് കയറുമ്പോൾ നിരവധി കച്ചവടക്കാരെ കാണാൻ സാധിക്കും അതോടൊപ്പം തന്നെ വിക്ടോറിയ രാജ്ഞയോടെ തലയുയർത്തി നിൽക്കുന്ന മനോഹരമായ പ്രതാപം വിളിച്ചോതുന്ന ഒരു പ്രതിമയും ആ ഹോളിന്റെ നിർമ്മാണ രീതിയാണ് ഇതിൽ ഏറ്റവും ശ്രദ്ധ നേടേണ്ടത് വളരെ മനോഹരമായ രീതിയിൽ വ്യത്യസ്തമായ ശൈലിയിലാണ് ആ ഒരു ഹോൾ നിർമ്മിച്ചിരിക്കുന്നത് ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ ഈ സ്ഥലത്തിന് സാധിക്കും. പിന്നീട് ഈ സ്ഥലത്ത് സന്ദർശിക്കേണ്ട മറ്റൊരു സ്ഥലം എന്ന് പറയുന്നത് ആചാര്യ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മഗൃഹം ആണ് വലിയ ദൂരമില്ലാതെ സന്ദർശിക്കാൻ സാധിക്കുന്ന സ്ഥലമാണ്. ബംഗാളി സംസ്കാരത്തിന്റെ പഴയകാല വസതികളുടെ മാതൃകകൾ ഒക്കെ പല വീടുകളിലും കാണാൻ സാധിക്കും കുടുംബത്തിന്റെ പാരമ്പര്യവും മഹത്വവും വിളിച്ചോതുന്ന ഒരു വീട് തന്നെയാണ് രവീന്ദ്രനാഥ ടാഗോറിന്റെ വീട് ഇവിടം സന്ദർശിക്കുവാനും നിരവധി ആളുകൾ എത്താറുണ്ട്