പ്രകൃതി ദൃശ്യങ്ങൾ കൊണ്ട് കേരളത്തോട് വളരെയധികം സാമ്യത പുലർത്തുന്ന ഒരു സ്ഥലമാണ് ആസാം ഇവിടെയെത്തുന്ന ഓരോ വിനോദസഞ്ചാരികളെയും ആകർഷിക്കാൻ സാധിക്കുന്ന അത്രയും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഇവിടെ കാണാൻ സാധിക്കും 6000 രൂപ മുതൽ തുടങ്ങുന്ന പാക്കേജുകൾ ആണ് പല ടൂർ കമ്പനികളും ആസാമിലേക്ക് നൽകുന്നത് ആസാമിൽ എത്തുകയാണെങ്കിൽ പ്രധാനമായി സന്ദർശിക്കേണ്ട കുറച്ച് സ്ഥലങ്ങളെ കുറിച്ചാണ് പറയുന്നത്.
അവയിൽ ആദ്യം പറയുന്നത് കാസി രംഗ നാഷണൽ പാർക്കിനെ കുറിച്ചാണ്. ഭൂമിയിലെ ഏറ്റവും വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ ഒരു പാർക്ക് ഇവിടം സന്ദർശിക്കാതെ പോകാൻ പാടില്ല ഒക്ടോബർ മുതൽ ജൂൺ വരെയുള്ള സമയങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം
മറ്റൊരു സ്ഥലം മജൂലിയാണ് ആസാമിലെ ജോർജ് നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ബ്രഹ്മപുത്ര നദിയിൽ സ്ഥിതിചെയ്യുന്ന പച്ചപ്പുള്ള പരിസ്ഥിതി സൗഹൃദപരമായ ഒരു ദ്വീപാണ് മജ്ലി വിനോദസഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന ഒരു സ്ഥലം തന്നെയാണ് ഇത് ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിൽ ഇവിടം സന്ദർശിച്ച് മനോഹരമായ ഒരു ദൃശ്യം നിങ്ങൾക്ക് കാണാം
അസാമിന്റെ നട്ടെല്ല് എന്ന് പറയുന്നത് ഗുവാഹത്തിയാണ് വടക്ക് കിഴക്കൻ ഇന്ത്യയുടെ കവാടമായി അറിയപ്പെടുന്ന ഈ സ്ഥലം ഏറ്റവും വലിയ നഗരമാണ് ഈ മനോഹരമായ നഗരം സന്ദർശിക്കുകയാണെങ്കിൽ ഒരുപാട് കാഴ്ചകൾ ഇവിടെ നിങ്ങൾക്ക് കാണാനുണ്ട് ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലമാണ് ഇവിടം സന്ദർശിക്കുവാനും നല്ലത്
മറ്റൊന്ന് മനാസ് ദേശീയോദ്യാനമാണ് പൈതൃക കേന്ദ്രത്തിൽ പോലും ഇടം നേടിയിട്ടുള്ള ഈ ഒരു ബയോസ്ഫിയർ റിസർവ് വളരെയധികം ശ്രദ്ധേയമായ ഒരു സ്ഥലമാണ് ഒരേയൊരു കടുവാ സങ്കേതമായ ഈ സ്ഥലം അപൂർവമായ ഗോൾഡൻ ലഗൂറിനും ചുവന്ന പാണ്ടക്കും പേരുകേട്ട ഇന്ത്യയിലെ തന്നെ മികച്ച ഒന്നു കൂടിയാണ് ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിൽ ഇവിടം സന്ദർശിക്കാൻ സാധിക്കും
മറ്റൊന്ന് ദിബ്രൂഗഡ് എന്നറിയപ്പെടുന്ന സ്ഥലമാണ്. ഗുവഹാത്തിയിൽ നിന്നും 439 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം ഉള്ളത് വളരെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് ഇവിടെ കാണാൻ സാധിക്കുന്നത് ഇവിടെ ഒക്ടോബർ മുതൽ മാർച്ച് വരെ അതിമനോഹരമായ കാലാവസ്ഥയാണ്
മറ്റൊന്ന് ജോർഹട്ടാണ് പള്ളികൾ ശവകുടീരങ്ങൾ സംസ്കാരം തേയില തോട്ടങ്ങൾ തുടങ്ങിയവയൊക്കെ കാണണമെങ്കിൽ ഇവിടേക്ക് പോരുക അതിമനോഹരമായ കാഴ്ചകൾ നിങ്ങളെ വരവേൽക്കും
മറ്റൊന്ന് ഹാജോയാണ് ഗുവഹാത്തി നഗരത്തിൽ നിന്നും 24 കിലോമീറ്റർ അകലെയുള്ള ഹാജോ ബ്രഹ്മപുത്രയുടെ തീരത്തെയാണ് ആരാധിക്കുന്നത് തന്നെ ഒരു പുരാതന തീർത്ഥാടന കേന്ദ്രമായാണ് ഈ സ്ഥലം അറിയപ്പെടുന്നത് ഹിന്ദു മുസ്ലിം ബുദ്ധ എന്നീ മൂന്ന് മതങ്ങളുടെയും ആകർഷണ കേന്ദ്രം കൂടിയാണ് ഇത് ദുർഗ ശിവൻ വിഷ്ണു ബുദ്ധൻ പ്രധാന മുസ്ലിം സന്യാസിമാർ എന്നിവർക്ക് വേണ്ടിയാണ് ഇവിടം സമർപ്പിച്ചിരിക്കുന്നത് ഈ സ്ഥലം സന്ദർശിക്കണമെങ്കിൽ ജൂലൈ മുതൽ മാർച്ച് വരെ ഉള്ള സമയങ്ങൾ തിരഞ്ഞെടുക്കണം