കർണാടകയുടെ സൗന്ദര്യം തന്നെ വിളിച്ചോതുന്ന ഒരു സ്ഥലമാണ് മൈസൂർ എന്ന് പറയുന്നത് വിനോദസഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട ഒരു ഡെസ്റ്റിനേഷൻ എന്ന് തന്നെ ഈ ഒരു സ്ഥലത്തെ വിശേഷിപ്പിക്കാവുന്നതാണ് മൈസൂരിൽ എത്തുന്ന ഓരോ വ്യക്തിയും സന്ദർശിക്കേണ്ട അതിമനോഹരമായ ചില സ്ഥലങ്ങളുണ്ട് ഏതാണെന്ന് ഇവിടേക്ക് യാത്ര തിരിക്കുന്നതിന് മുൻപേ തന്നെ മനസ്സിലാക്കി വയ്ക്കുന്നത് വളരെ അത്യാവശ്യമായ കാര്യമാണ് മൈസൂറിൽ എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ചു സ്ഥലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
മൈസൂരിൽ എത്തുന്നവർ ഒരിക്കലും കാണാതെ പോകാൻ പാടില്ലാത്ത ഒരു സ്ഥലമാണ് മൈസൂർ കൊട്ടാരം മൈസൂറിന്റെ സൗന്ദര്യത്തോടൊപ്പം തന്നെ ഇൻഡോ സർസിനിക്ക് ശൈലിയിലുള്ള വാസ്തുവിദ്യ കൂടി ഈ ഒരു കൊട്ടാരത്തെ മനോഹരമാക്കുന്നുണ്ട്. ഇന്ന് വരെയുള്ള രാജ്യത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ ഒന്നായി മൈസൂർ കൊട്ടാരം കാണപ്പെടുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തവും അറിയപ്പെടുന്നത് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് മൈസൂർ കൊട്ടാരം
മറ്റൊന്ന് വൃന്ദാവൻ ഗാർഡൻസാണ് ഇവിടെയൊക്കെ എത്തുന്നവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു മനോഹരമായ അനുഭവം തന്നെയാണ് ഈ പൂന്തോട്ടം സമ്മാനിക്കുന്നത് കാവേരി നദിക്ക് കുറുകെ നിർമ്മിച്ച ഈ മനോഹരമായ പൂന്തോട്ടം വളരെ മികച്ച ഒരു അനുഭവമാണ് ഏകദേശം 60 ഏക്കറോളം സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത് കാശ്മീരിലെ ഉദ്യാനങ്ങളുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ പൂന്തോട്ടത്തിൽ കാഴ്ചക്കാരെത്തുന്നത് വൈകുന്നേരങ്ങളിലാണ് ഇതിനെ കാരണം ഈ സമയത്ത് ഇവിടെ ഒരുക്കിയിരിക്കുന്ന വാട്ടർ ഡിസ്പ്ലേകൾ തന്നെയാണ് അതിമനോഹരമായ കാഴ്ചകളിലൂടെ ജലധാരകൾ പ്രദർശിപ്പിക്കുമ്പോൾ ഈ ഉദ്യാനം സൗന്ദര്യത്തിൽ മുൻപിൽ ആവുകയാണ് ചെയ്യുന്നത്
മൈസൂർ ലക്ഷ്യമാക്കി യാത്രചെയ്യുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു പ്രത്യേകത നിറഞ്ഞ സ്ഥലം മൈസൂർ മൃഗശാലയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സുവോളജിക്കൽ ഗാർഡനുകളിൽ ഒന്നായിയാണ് മൈസൂരിലെ മൃഗശാല അറിയപ്പെടുന്നത് പലതരത്തിലുള്ള പക്ഷികൾ ഉരഗങ്ങൾ എന്നിവയുടെ ആവാസ കേന്ദ്രം കൂടിയാണ് ഇത് വംശദാശ ഭീഷണി നേരിടുന്ന ചില ജീവവർഗങ്ങളെയും ഇവിടെ കാണാൻ സാധിക്കും ഈ മൃഗശാലയിലാണ് ആനയിൽ ആദ്യമായി സിസേറിയൻ പ്രസവം നടത്തുന്നത്.
മറ്റൊന്ന് സോമനാഥപുര ക്ഷേത്രമാണ് സൈന്യത്തിന്റെ കമാൻഡർ ആയ സോമനാഥന്റെ പേരിലാണ് ഈ ഒരു ഗ്രാമം അറിയപ്പെടുന്നത് തന്നെ വളരെ മനോഹരമായ വാസ്തുവിദ്യകളും ശിലാ കൊത്തുപണികളും കൊണ്ട് മനോഹരമായി ഒരു കാഴ്ച തന്നെയാണ് സോമനാഥപൂർ ക്ഷേത്രം ഇവിടെ കാഴ്ചകൾക്കായി നൽകുന്നത് ഇവയ്ക്കും അപ്പുറം ചാമുണ്ഡി ക്ഷേത്രവും ഒരു പ്രധാനപ്പെട്ട കാഴ്ച തന്നെയാണ് മൈസൂരിൽ എത്തുന്നവർക്ക് മറ്റൊന്ന് ശുകാവനാ ആണ്. രണ്ടായിരത്തിലധികം പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഇത് മൈസൂരിൽ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കാഴ്ച റെയിൽ മ്യൂസിയമാണ് മൈസൂറിലെ റെയിൽവേ വളരെ പ്രസിദ്ധമായ ഒന്നാണ്. മൈസൂരിൽ എത്തുന്നവർ കാണേണ്ട മറ്റൊരു പ്രധാനപ്പെട്ട കാഴ്ച ജഗമോഹൻ കൊട്ടാരമാണ് അതിമനോഹരമായ കാഴ്ചയാണ് ഈ കൊട്ടാരവും നൽകുന്നത് അതേപോലെ ബോൺസായി ഗാർഡൻ കാണാതെ മൈസൂരിൽ നിന്നും പോരാൻ പാടില്ല അത്രത്തോളം മനോഹരമാണ് നാലേക്കറോളം വിശാലമായി എസ്റ്റേറ്റിൽ കാണാൻ സാധിക്കുന്നത് ബോൺസായി മരങ്ങളാണ് ഇവിടുത്തെ പ്രത്യേകത മറ്റൊന്ന് കരഞ്ചി തടാകമാണ് ഈ തടാകം വളരെ പ്രശസ്തമായ ഒരു പിക്നിക് സ്പോട്ട് ആണ്..