ഒട്ടുമിക്ക ആളുകളിലും വളരെയധികം നോർമലായി കാണപ്പെടുന്ന ഒരു അസുഖമാണ് ഡിപി എന്നത് ഉയർന്ന രക്തസമ്മർദ്ദം പല കാരണങ്ങൾ കൊണ്ടുവരും എന്നാൽ ഇത് നിയന്ത്രിക്കാൻ എന്തൊക്കെയാണ് മാർഗ്ഗങ്ങൾ എന്ന് പലർക്കും അറിയില്ല ബിപി കുറഞ്ഞു പോയാൽ അത് ശരിയാക്കാൻ ഒരുപാട് മാർഗ്ഗങ്ങളുണ്ട് ഉപ്പിട്ട കഞ്ഞി വെള്ളം കുടിച്ചാൽ പോലും ബിപി ഉയരും എന്നാൽ ഉയർന്ന ബിപി കുറയ്ക്കാനാണ് ബുദ്ധിമുട്ട് ബിപി കുറയ്ക്കുന്നതിൽ ഡ്രൈ ഫ്രൂട്ട്സുകൾ വഹിക്കുന്നത് വലിയ പങ്കാണ്. അതിനെക്കുറിച്ചാണ് പറയുന്നത്
രക്തസമ്മതം ഉയർന്നത് കുറയ്ക്കുവാൻ ബദാം വലിയ പങ്കുവഹിക്കുന്നുണ്ട് ബദാമിൽ കൂടുതലായി അടങ്ങിയിട്ടുള്ളത് മഗ്നീഷ്യം ആണ് ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾ ഇത് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുവാനും സഹായിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് നിങ്ങൾക്ക് ബിപി ഒരുപാട് കൂടുതലാണെങ്കിൽ ദിവസവും ഓരോ ബദാം കഴിക്കുകയാണെങ്കിൽ അതിൽ മാറ്റം ഉണ്ടാകുന്നത് മനസ്സിലാക്കാൻ സാധിക്കും
മറ്റൊന്ന് വാൽനട്ടാണ് വാൾനട്ട് എന്നത് വളരെയധികം വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു കലവറ തന്നെയാണെന്ന് എല്ലാവർക്കും അറിയാം കൊച്ചു കുട്ടികളിൽ ഒക്കെ ബുദ്ധിവളർച്ചയ്ക്കായാണ് കൂടുതലും ഇത് ഉപയോഗിക്കുന്നത് അടങ്ങിയിരിക്കുന്ന ആൽഫലിനോ ലിനിക് ആസിഡ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാകാൻ ശ്രദ്ധിക്കുക ദിവസവും ഓരോന്ന് വീതം കഴിക്കുകയാണെങ്കിൽ ഇത് രക്തസമ്മർദം നിയന്ത്രിക്കുന്നതായി കാണാൻ സാധിക്കും
ഡ്രൈ ഫ്രൂട്ട്സ് ഉപയോഗിക്കാൻ പറയുമ്പോൾ പലരും അതിനു മടിക്കുന്നത് ഭീമമായ വില കാരണമാണ് എന്നാൽ ഏതൊരു സാധാരണക്കാരനും ഉപയോഗിക്കാൻ സാധിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് ആണ് ഉണക്കമുന്തിരി എന്നത് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുകയാണെങ്കിൽ രക്തസമ്മർദ്ദം ഗണ്യമായി കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത് ഇതിലുള്ള ചില ഘടകങ്ങൾ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുവാൻ വളരെയധികം കഴിവുള്ള ഒന്നാണ് അതുകൊണ്ടുതന്നെ ഉണക്കമുന്തിരി നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കി നോക്കുക അപ്പോൾ രക്തസമ്മർദ്ദത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് മനസ്സിലാക്കാൻ സാധിക്കും
മറ്റൊന്ന് പിസ്തയാണ് ഏറെ രുചികരമായ പിസ്താ രക്തസമ്മർദ്ദം കുറയ്ക്കുന്നതിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത് പിസ്തയിലുള്ള കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു മറ്റൊരു പ്രധാനപ്പെട്ട ഡ്രൈഫ്രൂട്ട്സ് എന്നത് ഈന്തപ്പഴമാണ് ഈന്തപ്പഴം രക്തസമ്മർദം കുറയ്ക്കുവാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് അതേപോലെ കശുവണ്ടിയും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്
രക്തസമ്മർദ്ദം ഒരു ചെറിയ പ്രശ്നമല്ല വർദ്ധിക്കുകയാണെങ്കിൽ തലച്ചോറിന്റെ നാഡീ ഞരമ്പുകളിൽ വരെ വളരെയധികം പ്രശ്നമുണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് പലപ്പോഴും ഈ ഒരു പ്രശ്നം കൊണ്ട് പലയാളുകളിലും സ്ട്രോക്ക് പോലെയുള്ള കാര്യങ്ങൾ കണ്ടുവരുന്നുണ്ട് അത്തരം ഒരു അവസ്ഥയിലേക്ക് പോവാതെ ഇത് മാറ്റുകയാണ് വേണ്ടത് അതിന് നിയന്ത്രണങ്ങൾ അത്യാവശ്യമാണ് അതുകൊണ്ടുതന്നെ ആഹാരത്തിലൂടെയും മറ്റും ഇവ നിയന്ത്രിക്കുവാൻ ശ്രദ്ധിക്കുക