രുചികരമായ രീതിയിൽ ഭക്ഷണം കഴിക്കണം എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമായിരിക്കും അതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള ഭക്ഷണങ്ങൾ ദിനംപ്രതി ഉണ്ടാക്കുകയും ചെയ്യും കൂടുതൽ ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണ് ഫിഷ് മോളി എന്ന് പറയുന്നത് മാംസത്തേക്കാൾ കൂടുതലായും ആളുകൾക്ക് ഇഷ്ടമുള്ള ഒന്ന് മത്സ്യം തന്നെയാണ് അതുകൊണ്ടുതന്നെ മത്സ്യത്തിൽ വെറൈറ്റികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ് അത്തരം പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന ആളുകൾ കൂടുതലായും പരീക്ഷിക്കുന്ന ഒന്നാണ് ഫിഷ് മോളി ഇത് ഉണ്ടാക്കാൻ പലർക്കും അത്ര നന്നായി അറിയില്ല എന്നതാണ് സത്യം. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം
ആവശ്യമായ സാധനങ്ങൾ
മീൻ കഷണങ്ങളാക്കിയത് സവാള അരിഞ്ഞത് പച്ച മുളക് അരിഞ്ഞത് വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് തക്കാളി അരിഞ്ഞത് തേങ്ങാപ്പാൽ ഒരു വലിയ തേങ്ങയുടേത് ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചത് കുരുമുളകുപൊടി മഞ്ഞൾപൊടി ഏലയ്ക്ക കറുവപ്പട്ട ഗ്രാമ്പു മല്ലിപ്പൊടി വിനാഗിരി കറിവേപ്പില വെളിച്ചെണ്ണ
അളവ് 500 ഗ്രാമിൽ
മീൻ കഷണങ്ങൾ 500ഗ്രാം
സവാള അരിഞ്ഞത് ഒരെണ്ണം
പച്ചമുളക് അരിഞ്ഞത് 5
വെളുത്തുള്ളി അരിഞ്ഞത് അഞ്ചെണ്ണം
ഇഞ്ചി അരിഞ്ഞത് ഒരു ചെറിയ കഷണം
തക്കാളി അരിഞ്ഞത് ഒരെണ്ണം
തേങ്ങാപ്പാൽ ഒരു വലിയ തേങ്ങയുടേത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കാൽ ടേബിൾസ്പൂൺ
കുരുമുളക് പൊടി കാൽ ടേബിൾ സ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ് സ്പൂൺ
ഏലയ്ക്ക മൂന്നെണ്ണം
കറുവപ്പട്ട രണ്ട് ചെറിയ കഷണം
ഗ്രാമ്പൂ മൂന്നെണ്ണം
മല്ലിപ്പൊടി കാൽ ടേബിൾ സ്പൂൺ
വിനാഗിരി കാൽ ടേബിൾ സൂപൂണ്
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ നാല് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
മീനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇഞ്ചി വെളുത്തുള്ളി അരച്ചത് കാൽ ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ വിനാഗിരി കാൽ ടീസ്പൂൺ ഉപ്പ് എന്നിവ നന്നായി പുരട്ടി ഏകദേശം 20 മിനിറ്റോളം മാറ്റിവയ്ക്കുക ഇത് ഫ്രിഡ്ജിൽ വയ്ക്കുന്നതായിരിക്കും കൂടുതൽ നല്ലത്
ശേഷം ഒരു പാനോ ചീനച്ചട്ടിയോ അടുപ്പിൽ വച്ചതിനുശേഷം എണ്ണ ചൂടാക്കുക ചൂടായി വരുന്ന എണ്ണയിലേക്ക് മീൻ പകുതി വേവിൽ വറുത്തെടുക്കാം മസാല തയ്യാറാക്കാനായി മറ്റൊരു പാത്രം അടുപ്പിൽ വയ്ക്കുക അതിലേക്ക് മീൻ വറുത്തെടുത്ത എണ്ണ ഒഴിച്ചു കൊടുക്കാവുന്നതാണ് എണ്ണ ചൂടായി വരുന്ന സമയത്ത് ഏലയ്ക്ക ഗ്രാമ്പൂ കറുവപ്പട്ട എന്നിവ ഇട്ടുകൊടുക്കുക ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും വെളുത്തുള്ളിയും പച്ചമുളകും ഇഞ്ചിയും ചേർത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കുക ഇത് നന്നായി വഴണ്ട് വരുന്ന സമയത്ത് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ കുരുമുളകുപൊടി അര ടേബിൾ സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർക്കുക ശേഷം നന്നായി ഇളക്കി കൊടുക്കുക ഇനി ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ആണ് ആദ്യം ചേർക്കേണ്ടത് ഇത് നന്നായി തിളച്ചു വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ആവശ്യത്തിന് കറിവേപ്പിലയും പകുതി വറുത്ത് വച്ചിരിക്കുന്ന മീൻ കഷണങ്ങളും ചേർത്തു കൊടുക്കാം നന്നായി തിളച്ച കുറുകി വരുന്ന സമയത്ത് ഒന്നാം പാൽ ചേർത്ത് അടുപ്പിൽ നിന്നും ഇത് പുറത്തിറക്കി വയ്ക്കാം