ഒട്ടുമിക്ക വീടുകളിലും രാവിലെ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട വിഭവമാണ് വെജിറ്റബിൾ കുറുമല്ലാവർക്കും ഒരുപക്ഷേ ഇത് ഉണ്ടാക്കാൻ അറിയിക്കുകയും ചെയ്യാമായിരിക്കും കൊച്ചു കുട്ടികളും മറ്റുമുള്ള വീട്ടിൽ വളരെ കൂടുതലായും ഉണ്ടാക്കുന്ന ഒന്നായിരിക്കും ഇത് കുട്ടികളുടെ ഉള്ളിലേക്ക് കുറച്ചെങ്കിലും പച്ചക്കറികൾ ചെല്ലണമെങ്കിൽ ഇങ്ങനെ എന്തെങ്കിലും കുറുക്കു വിദ്യകൾ കാണിക്കാതെ താരമില്ലല്ലോ അതുകൊണ്ടുതന്നെ അമ്മമാർ ഏറ്റവും കൂടുതൽ ഉണ്ടാക്കുന്ന ഒരു വിഭവം തന്നെയാണ് വെജിറ്റബിൾ കുറുമ. വ്യത്യസ്തമായ രീതിയിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
ക്യാരറ്റ് കോളിഫ്ലവർ ബീൻസ് ഗ്രീൻപീസ് തക്കാളി സവാള ഇഞ്ചി വെളുത്തുള്ളി തേങ്ങ കശുവണ്ടി പച്ചമുളക് മല്ലി പെരുംജീരകം വാഴനയില ഗ്രാമ്പൂ ഏലയ്ക്ക കറുവപ്പട്ട ഇഞ്ചി നീളത്തിൽ അരിഞ്ഞത് എണ്ണ വെള്ളം മുളകുപൊടി മഞ്ഞൾപൊടി, മല്ലിയില ഉപ്പ്
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രം വെച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ചൂടായി വരുന്ന സമയത്ത് വഴനയില ഗ്രാമ്പു ഏലയ്ക്കായി കറുവപ്പട്ട എന്നിവ എണ്ണയിലിട്ട് നന്നായി ഇളക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി സവാള എന്നിവ അരിഞ്ഞതും കുറച്ച് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക ശേഷം ക്യാരറ്റ് കോളിഫ്ലവർ ബീൻസ് ഉരുളക്കിഴങ്ങ് ഗ്രീൻപീസ് എന്നിവ ചേർത്ത് ഇളക്കി രണ്ട് കപ്പ് വെള്ളം കൂടി ഒഴിച്ച് 10 മിനിറ്റ് എങ്കിലും ഇവ വേവിക്കാൻ വയ്ക്കുക
ശേഷം ഒരു മിക്സിയുടെ ജാറിൽ തേങ്ങ തിരുമ്മിയത് കശുവണ്ടി പച്ചമുളക് മല്ലി പെരുംജീരകം എന്നിവ കാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാൻ ശ്രദ്ധിക്കുക അരച്ചെടുത്ത തേങ്ങ വേവിച്ചെടുത്ത പച്ചക്കറിയിൽ ചേർത്ത് മുളകുപൊടി മഞ്ഞൾപൊടി ഒരു കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി അടച്ചുവെച്ച് 5 മിനിറ്റ് തിളപ്പിച്ച് കറി കുറുകി വരുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കുക ശേഷം തീ ഓഫ് ചെയ്ത് സ്വാദിഷ്ടമായ വെജിറ്റബിൾ കുറുമ ചപ്പാത്തിക്കോ പാലപ്പത്തിനൊ ഒപ്പം വിളമ്പാവുന്നതാണ്. തേങ്ങ അരയ്ക്കുന്നതിന് പകരം വേണമെങ്കിൽ ഈ ഘട്ടത്തിൽ കുറച്ച് പാല് ചേർത്ത് ഇളക്കി തീ ഓഫ് ആക്കിയാലും മതി.