പലർക്കും വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് ബീഫ് ബീഫിൽ വ്യത്യസ്തതയാർന്ന പലതും ഉണ്ടാക്കാൻ ആളുകൾ ശ്രദ്ധിക്കുകയും ചെയ്യാറുണ്ട് എന്നാൽ അധികം ആർക്കും അറിയാത്ത ഒന്നായിരിക്കും ബീഫ് ചില്ലി ഫ്രൈ എന്നറിയപ്പെടുന്ന ഭക്ഷണം ഇത് ഏറെ രുചികരമായ രീതിയിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് ബീഫ് പൊതുവേ നന്നായി വറുത്തെടുക്കുന്നതാണ് രുചികരം എന്ന് എല്ലാവർക്കും അറിയാം ബീഫ് ചില്ലി ഫ്രൈ കുറച്ചുകൂടി രുചികരമായ ഒന്നാണ് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം
ഇതിനായി ആവശ്യമുള്ള ചേരുവകൾ
ഒരു കിലോ ബീഫ് ആണ് എടുക്കേണ്ടത് ഇതിനായി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾ സ്പൂൺ ആവശ്യമാണ് മഞ്ഞൾപൊടി കാൽ ടീസ്പൂൺ സോയ സോസ് ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ഒന്ന് ഒന്നേകാൽ ടേബിൾസ്പൂണോ ആവാം ആവശ്യത്തിന് ഉപ്പ് ഇട്ട് കൊടുക്കുക കോൺഫ്ലവർ ഒരു കപ്പ് കറിവേപ്പില ഒരു പിടി പച്ചമുളക് നാലഞ്ച് എണ്ണം ഓരോരുത്തരുടെ എരുവിന് അനുസരിച്ച് പച്ചമുളക് എണ്ണം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമില്ല
തയ്യാറാക്കുന്ന വിധം
ബീഫ് വേവിച്ചെടുക്കുക എന്നതാണ് ആദ്യഘട്ടം ഇതിനായി ഒരു കുക്കറിലേക്ക് വലിയ കഷണങ്ങളായി മുറിച്ച് ബീഫ് വയ്ക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചിടുക ഒപ്പം കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും കറിവേപ്പിലയും കൂടി ഇട്ടുകൊടുക്കുക അതിനുശേഷം ഇത് കുറച്ചു മാത്രം വേവിച്ചെടുക്കുക ശേഷം ഈ ബീഫ് നീളത്തിൽ മുറിച്ചെടുക്കണം നീളത്തിൽ മുറിച്ചെടുക്കേണ്ടത് അത്യാവശ്യമാണ് ഈ കൂട്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയും നീളത്തിൽ മുറിച്ചെടുത്ത ബീഫ് തന്നെയാണ് ശേഷം ഒരു ബൗളിൽ കാശ്മീരി ചില്ലി പൗഡർ മഞ്ഞൾപൊടി കോൺഫ്ലവർ ചതച്ച വറ്റൽ മുളക് സോയാസോസ് ഉപ്പ് വിനാഗിരി തുടങ്ങിയവ എടുക്കുക ഇതിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കണം ഈ ബാറ്ററിലേക്ക് നുറുക്കിവെച്ച ബീഫ് കഷണങ്ങൾ ഇട്ട് നന്നായി യോജിപ്പിക്കണം ഇത് നന്നായി യോജിപ്പിച്ചതിനുശേഷം തിളച്ച എണ്ണയിൽ പൊരിച്ചെടുക്കാവുന്നതാണ്..ഒരു ക്രിസ്പി ബീഫ് ആയി ഇത് ലഭിക്കുകയും ചെയ്യും ഒപ്പം തന്നെ കറിവേപ്പില കൂടി ഈ എണ്ണയിൽ പൊരിച്ചെടുക്കുക രുചികരമായ രീതിയിൽ ബീഫ് ചില്ലി നിങ്ങളെ കാത്തിരിക്കുന്നത് കാണാൻ സാധിക്കും വൈകുന്നേരങ്ങളിലൊക്കെ സോസിനൊപ്പം കഴിക്കാവുന്ന ഒരു മികച്ച ബീഫ് സ്നാക്ക് തന്നെയാണ് ഇത്