ടയറുകളില്‍ എന്തോ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ഇത് സാധാരണക്കാര്‍ക്ക് മനസ്സിലാകണമെന്നില്ല. പക്ഷെ, ടയര്‍ കടക്കാര്‍ക്ക് ഇതറിയാം. എന്നാല്‍, അത് ആരോടും പറയില്ലെന്നു മാത്രം. ആശുപത്രിയില്‍ ഡോക്ടര്‍ രോഗിക്ക് കുറിപ്പടി എഴുതുന്നത്, മെഡിക്കല്‍ സ്റ്റോറുകാര്‍ക്കു മനസ്സിലാകുന്നതു പോലെയാണ് ടയറിലെ എഴുത്തു കുത്തുകള്‍ ടയര്‍ കടക്കാര്‍ മനസ്സിലാക്കുന്നത്. എന്നാല്‍, ടയറുകളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കും കണക്കുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. സുരക്ഷിതമായ യാത്രയ്ക്ക് നിങ്ങളുടെ വാഹനത്തിന്റെ ടയറുകളുടെ ആയുസ്സിനും പരമാവധി വേഗതയ്ക്കും സൂചിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരമാല അറിയേണ്ടത് വളരെ പ്രധാനമാണ്.
എല്ലാ ടയറുകള്‍ക്കും L എന്ന അക്ഷരം മുതല്‍ H വരെയുള്ള സൈഡ് സ്പീഡ് റേറ്റിംഗ് ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?. കൂടാതെ, ടയറിന്റെ ആയുസ്സ് ഒരു വശത്ത് നാല് അക്കങ്ങള്‍ വരെയാണ്. ആദ്യത്തെ രണ്ട് അക്കങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാസവും അവസാനത്തെ രണ്ട് അക്കങ്ങള്‍ നിര്‍മ്മിച്ച വര്‍ഷവും കാണിക്കുന്നു. ഒരു ടയറിന്റെ സാധുത സാധാരണയായി അത് നിര്‍മ്മിച്ച ദിവസം മുതല്‍ ഏകദേശം രണ്ടോ മൂന്നോ വര്‍ഷമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
അതിനാല്‍, അലാറങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ടയറുകളില്‍ ഉയര്‍ന്ന വേഗതയുള്ള മര്‍ദ്ദം തെളിയിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. വേഗത വര്‍ദ്ധിക്കുന്നതിനാല്‍ മിക്ക ടയറുകളും പൊട്ടിത്തെറിക്കുന്നു. നിങ്ങളുടെ ടയറുകളില്‍ സൂചിപ്പിച്ചിരിക്കുന്ന അക്ഷരങ്ങള്‍ പരിശോധിച്ച് ഇത് തടയാം. എല്ലാ ടയറുകള്‍ക്കും തീര്‍ച്ചയായും ഒരു സ്പീഡ് റേറ്റിംഗ് ഉണ്ട്.
* L എന്ന അക്ഷരം അര്‍ത്ഥമാക്കുന്നത് പരമാവധി വേഗത 120 കി.മീ.
* M എന്ന അക്ഷരത്തിന്റെ അര്‍ത്ഥം 130km എന്നാണ്.
* N എന്ന അക്ഷരത്തിന്റെ അര്‍ത്ഥം 140 കി.മീ
* P എന്ന അക്ഷരത്തിന്റെ അര്‍ത്ഥം 150km എന്നാണ്.
* Q എന്ന വാക്കിന്റെ അര്‍ത്ഥം 160 km എന്നാണ്.
* R എന്ന അക്ഷരത്തിന്റെ അര്‍ത്ഥം 170 കി.മീ.
* H എന്ന അക്ഷരത്തിന്റെ അര്‍ത്ഥം 210 കിലോമീറ്ററില്‍ കൂടുതല്‍ പോകുക എന്നാണ്
നിങ്ങളുടെ ടയറിന്റെ പരമാവധി വേഗതയ്ക്കുള്ള അക്ഷരവും കാലഹരണപ്പെടുന്ന തീയതിയും അറിഞ്ഞിരിക്കുക എന്നത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതത്വത്തിന് വളരെ പ്രധാനമാണ്. പക്ഷെ, ഒരു കുഴപ്പമുണ്ട്. ടയറില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഇത് കണ്ടു കേരളത്തില്‍ വണ്ടി ഓടിച്ചാല്‍ പണി കിട്ടാതെ നോക്കണം. ഇവിടുത്തെ റോഡുകളില്‍ ഓടിക്കാവുന്ന പരമാവധി വേഗത 100 കിലോമീറ്ററിന് താഴെയാണെന്നോര്‍മ്മ വേണം. ഈ മെസേജ് സോഷ്യല്‍ മീഡിയകളില്‍ വലിയ പ്രചാരണം നേടുന്നുണ്ട്.
ഓരോ വാഹനത്തിനും അതിനനുസരിച്ചുള്ള ടയറുകള്‍ നമ്പര്‍ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നുണ്ട്. അല്ലാതെ ഓരേ തരത്തിലുള്ള വാഹനങ്ങള്‍ക്ക് ഒരേ ടയറുകള്‍ ചേരില്ല. ഓരോ വാഹനത്തിന്റെയും നമ്പര്‍ അനുസരിച്ചുള്ള ടയറുകള്‍ മാത്രമേ ചേരൂ. ഇങ്ങനെ അറിയാന്‍ കഴിയാത്ത നിരവധി കാര്യങ്ങള്‍ ടയറിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ വിരുതന്‍മാര്‍ പറഞ്ഞു തരുന്നത്.
എന്താണ് ഡിഫന്‍സീവ് ഡ്രൈവിംഗ് ?
എപ്പോള്‍ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വാഹനമോടിക്കാന്‍ ശ്രമിക്കുന്നതിനെയാണ് ഡിഫന്‍സീവ് ഡ്രൈവിങ്ങ് എന്ന് പറയുന്നത്. ഒരു നല്ല ഡ്രൈവറിന് ഏറ്റവും പ്രധാനമായി വേണ്ടത് ക്ഷമയാണെന്ന് പൊതുവേ ഒരു പ്രയോഗമുണ്ട്. ഒരു പരിധിവരെ അത് ശരിയുമാണ്. നമ്മള്‍ ഓടിക്കുന്ന വാഹനത്തെ മറികടന്ന് മറ്റൊരു വാഹനം പോയാല്‍ അതിന്റെ പിന്നാലെ അമിതവേഗത്തില്‍ പോകുക, ഹോണ്‍ അടിച്ചതിന്റെ ദേഷ്യത്തില്‍ സൈഡ് നല്‍കാതിരിക്കുക, തുടങ്ങിയവയെല്ലാം നിരത്തുകളിലെ അക്ഷമയുടെ ചെറിയ ഉദാഹരണങ്ങളാണ്. നമ്മളില്‍ പലരും ഇങ്ങനെ അല്ലേ?
നിരത്തിലെ ആയിരക്കണക്കിന് വരുന്ന ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുന്ന രീതികള്‍ വ്യത്യസ്തമാണ്.
സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫന്‍സീവ് ഡ്രൈവിങാണ് എപ്പോഴും നമ്മള്‍ മാതൃകയാക്കേണ്ടത് വാഹനത്തിന്റെ ഇരുവശവും മുന്‍പിലും പിന്നിലുമുള്ള എല്ലാ കാര്യങ്ങളും ഡ്രൈവരുടെ ശ്രദ്ധയില്‍പ്പെടണം. ഇടറോഡുകളില്‍ നിന്ന് എപ്പോഴാണ് ഒരു വാഹനമോ കാല്‍നടയാത്രക്കാരനോ കടന്നുവരുന്നതെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയില്ല.മാനസിക സമ്മര്‍ദം, ടെന്‍ഷന്‍ എന്നിവയുള്ളപ്പോള്‍ ഡ്രൈവിങ് സുരക്ഷിതമായിരിക്കില്ല. മറ്റു ഡ്രൈവര്‍മാരോട് ദേഷ്യവും മത്സരവും ഡിഫന്‍സീവ് ഡ്രൈവിങ് രീതി അല്ല. ഉദാഹരണമായി ഒരാള്‍ നമ്മുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വേഗം കൂട്ടാതെ അയാളെ കയറ്റി വിടാന്‍ അനുവദിക്കുക. ഓര്‍ക്കുക, നിരത്തിലെ വിട്ടുവീഴ്ചകളാണ്, മത്സരമല്ല ഡിഫന്‍സീവ് ഡ്രൈവിങ്. എപ്പോഴും നമ്മള്‍ നമ്മുടെ മുന്നില്‍ ഒരു എസ്‌കേപ്പ് റൂട്ട് ഉണ്ടാക്കണം.
CONTENT HIGHLIGHTS; What’s in Tires?: What is Defensive Drive?; Do you know all this?