കൊടുവള്ളി: ബോബി ഗ്രൂപ്പിന്റെ സഞ്ചരിക്കുന്ന ജ്വല്ലറിയായ പറക്കും ജ്വല്ലറിയില്‍ ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങള്‍ക്ക് പുറമേ ഇനി ബോചെ ടീയും ലഭ്യമാകും. പറക്കും ജ്വല്ലറിയിലെ ടീയുടെ വില്‍പ്പന ബോചെ ഉദ്ഘാടനം ചെയ്തു. കൊടുവള്ളിയില്‍ നടന്ന ചടങ്ങില്‍, മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയെ ബോചെ പൊന്നാടയണിയിച്ച് ആദരിച്ചു. അബ്ദു വെള്ളറ (ചെയര്‍മാന്‍, കൊടുവള്ളി നഗരസഭ), പിടിഎ ലത്തീഫ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി), മുഹമ്മദ് കോയ (പ്രസിഡന്റ്, ഗോള്‍ഡ് & സില്‍വര്‍ അഗഏടങഅ കൊടുവള്ളി) സുരേന്ദ്രന്‍ (സെക്രട്ടറി, ഗോള്‍ഡ് & സില്‍വര്‍ അഗഏടങഅ സ്റ്റേറ്റ്) അബ്ദുല്‍ നാസര്‍ പിടി (സെക്രട്ടറി, ഗോള്‍ഡ് & സില്‍വര്‍ അഗഏടങഅ കൊടുവള്ളി) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആഗസ്റ്റ് മാസം വരെ കോഴിക്കോട് കൊടുവള്ളിയില്‍ പറക്കും ജ്വല്ലറിയുടെ സേവനം ലഭ്യമാകും. തുടര്‍ന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ജ്വല്ലറി എത്തും. ബോചെ ടീ ലക്കി ഡ്രോയിലൂടെ ഭാഗ്യവാന്മാര്‍ക്ക് ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐഫോണുകള്‍ എന്നിവ സമ്മാനമായി നല്‍കുന്നു. കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളും നല്‍കി വരുന്നു. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. ബോചെ ടീ ഫ്രാഞ്ചൈസി സ്റ്റോറുകളില്‍ നിന്നും 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. നറുക്കെടുപ്പ് രാത്രി 10.30 ന്. ഫ്രാഞ്ചൈസി സ്റ്റോറുകള്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോറൂമുകള്‍ ബോബി ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും.
content highlight: Boche Tea is now available at parakkum Jewellery