പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികളെല്ലാം ജില്ലാതലത്തില്‍ അവലോകനം ചെയ്യുന്നു. മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എം എല്‍ എമാരെയടക്കം പങ്കെടുപ്പിച്ചാണ് അവലോകനം. ആദ്യ പരിപാടി ജൂലൈ 26 ന് വയനാട്ടില്‍ നടത്തും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകള്‍ സംയുക്തമായാണ് അവലോകനം നടത്തുന്നത്.
26ന് വയനാടില്‍ ആരംഭിക്കും. 29ന് പാലക്കാട്, 30ന് മലപ്പുറത്തുമാണ്. അടുത്ത മാസം 5ന് കണ്ണൂരിലും 6ന് കാസറഗോഡ്, 8ന് കൊല്ലം, 12ന് തൃശൂര്‍, 13ന് എറണാകുളം, 16ന് കോഴിക്കോട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കോട്ടയം, 24ന് പത്തനംതിട്ട, 30ന് ഇടുക്കി എന്നിങ്ങനെയാണ് അവലോകന യോഗങ്ങള്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കളക്ടര്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍, ജോയിന്റ് ഡയറക്ടര്‍ LSGD, ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാര്‍, ഐടിഡിപി പ്രോജക്ട് ഓഫീസര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, റീജ്യണല്‍ ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍, എം.ആര്‍.എസ്., ഐടിഐ-കള്‍, പി.ഇ.ടി.സി. എന്നീ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലോ, ഡി.പി.സി. സെക്രട്ടേറിയേറ്റ് ഹാളിലോ സംഘടിപ്പിക്കാവുന്നതാണ്. അവലോകനത്തില്‍ SC, ST, BCDD വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ അവതരിപ്പിക്കണം. മേഖലയിലെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതര്‍, ഭവനരഹിതര്‍, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലെ മൊത്തം വകയിരുത്തലും, ചെലവഴിക്കലും ജില്ലാതല വികസന സാധ്യതകളും പ്രശ്‌നങ്ങളും അവലോകനത്തില്‍ ഉള്‍പ്പെടുത്തണം. 2024-25 വര്‍ഷത്തെ എസ്.സി.പി., ടി.എസ്.പി. വിനിയോഗം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ (ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍) എന്നിവ തരംതിരിച്ച് അവലോകനം ചെയ്യും. അവലോകന യോഗങ്ങളില്‍ ഉച്ചവരെയുള്ള സമയം പദ്ധതികളുടെ അവലോകത്തിനായും ഉച്ചയ്ക്കുശേഷം സന്ദര്‍ശന പരിപാടികളും, ഉദ്ഘാടനങ്ങളും എന്ന നിലയിലാണ് ക്രമീകരണം. കൃത്യം 9.30 ന് ആരംഭിച്ച് പരമാവധി ഉച്ചയ്ക്ക് 1.30ന് യോഗം അവസാനിപ്പിക്കുന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
CONTENT HIGHLIGHTS;Review of Schemes of Scheduled Castes and Scheduled Tribes Backward Welfare Departments from 26