Ernakulam

കേരളത്തിലെ ഏറ്റവും വലിയ ലബോറട്ടറി ശൃംഖലയായി ആസ്റ്റര്‍ ലാബ്‌സ്; കൊച്ചിയില്‍ 200-ാമത്തെ ശാഖ തുറന്നു-Aster Labs, Kerala’s largest laboratory, has opened its 200th branch in Kochi

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ലബോറട്ടറി ശൃംഖലയെന്ന നേട്ടം കൈവരിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ അനുബന്ധ സ്ഥാപനമായ ആസ്റ്റര്‍ ലാബ്സ്. വെറും മൂന്നരവര്‍ഷത്തിനുള്ളില്‍ 200-ാമത്തെ ശാഖ കൊച്ചി കളമശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിലൂടെ ആരോഗ്യരംഗത്തെ ശ്രദ്ധേയമായ നേട്ടമാണ് ആസ്റ്റര്‍ ലാബ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലുടനീളം ഉന്നത നിലവാരമുള്ള ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ ആസ്റ്റര്‍ ലാബ്‌സ്.

കേരളത്തില്‍ 12 ജില്ലകളിലും സാന്നിദ്ധ്യമുള്ള ആസ്റ്റര്‍ലാബ്‌സ്, ഓരോ മാസവും ശരാശരി 108000 ഉപഭോക്താക്കള്‍ക്കാണ് സേവനങ്ങള്‍ നല്‍കുന്നത്. 200 ആസ്റ്റര്‍ ലാബ്‌സ് എന്ന മഹനീയ നേട്ടം കൈവരിച്ചതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് രോഗനിര്‍ണയ പാക്കേജുകളില്‍ പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ട്രൂ ടെസ്റ്റ് സ്‌ക്രീന്‍ (699രൂപ), ട്രൂ ടെസ്റ്റ് ഷീല്‍ഡ് (999 രൂപ), ട്രൂ ടെസ്റ്റ് സെക്യൂര്‍ (1299രൂപ) തുടങ്ങിയ ഡയഗ്നോസ്റ്റിക് ഹെല്‍ത്ത് പാക്കേജുകളെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വിറ്റാമിന്‍ ഡി ടെസ്റ്റ് സൗജന്യമായി ലഭിക്കും.

ആസ്റ്റര്‍ മെഡ്സിറ്റിയിലെ നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വി. നാരായണന്‍ ഉണ്ണി പുതിയ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷേര്‍ളി മാത്തന്‍ മുഖ്യാതിഥിയായി. ”ആസ്റ്റര്‍ ലാബ്‌സിന്റെ 200-ാമത് ശാഖ കളമശ്ശേരിയില്‍ ആരംഭിച്ചുവെന്നത് അഭിമാനത്തോടെയാണ് അറിയിക്കുന്നത്. ഏറ്റവും വലിയ ലബോറട്ടി ശൃംഖലയില്‍, സമൂഹത്തെ സേവിക്കാനും ആളുകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പിന്തുണയേകാനും എന്നത്തേക്കാളും മികച്ച രീതിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ‘ ആസ്റ്റര്‍ ലാബ്‌സ് കേരള സി.ഇ.ഒ ഡോ. സൂരജ് പറഞ്ഞു.

”ആലപ്പുഴയിലും വയനാട്ടിലും പുതിയ ശാഖകള്‍ ഞങ്ങള്‍ ഉടന്‍ ആരംഭിക്കും. 2025 മാര്‍ച്ചിന് മുമ്പ് ആസ്റ്റര്‍ ലാബ്‌സ് 300 എണ്ണമാക്കി ഉയര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ‘ ആസ്റ്റര്‍ ലാബ്സിന്റെ വിപുലീകരണ പദ്ധതികളെക്കുറിച്ച് ആസ്റ്റര്‍ ലാബ്സ് കേരള, തമിഴ്നാട് ക്ലസ്റ്റര്‍ ഹെഡ് എ. നിതിന്‍ പറഞ്ഞു. കളമശ്ശേരിയില്‍ എഐഎസ്എറ്റി ക്ക് സമീപം സ്ഥിതി ചെയ്യുന്ന പുതിയ ലാബ് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 6:30 മുതല്‍ വൈകിട്ട് 6:00 വരെയും ഞായറാഴ്ചകളില്‍ രാവിലെ 6:30 മുതല്‍ 12:00 വരെയുമാണ് പ്രവര്‍ത്തിക്കുക.

അത്യാധുനിക സൗകര്യങ്ങള്‍ക്കും കൃത്യമായ പരിശോധനാ ഫലങ്ങള്‍ക്കും പേരുകേട്ടതാണ് ദേശീയതലത്തില്‍തന്നെ റഫറന്‍സ് ലബോറട്ടറി ശൃംഖലയായ ആസ്റ്റര്‍ ലാബ്‌സ്. അടിയന്തര സേവന ശൃംഖലകളില്‍ ലോകത്തിലെ മുന്‍നിരയിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ആസ്റ്റര്‍ ലാബ്സ് മികച്ച ലബോറട്ടറി സേവനങ്ങള്‍ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.