Idukki

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് അപകടം; യാത്രക്കാരന്‍ മരിച്ചു

കുമളി: ഇടുക്കി കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് അപകടം. കാറിലുണ്ടായിരുന്നയാൾ അപകടത്തിൽ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

അറുപത്തി ആറാം മൈലിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ ആളുള്ളതായി വ്യക്തമായത്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Latest News