Idukki

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

ഇടുക്കി കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുമളി 66-ാം മൈലിന് സമീപമാണ് സംഭവം. ഫയർ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. പിന്നാലെയെത്തിയ വാഹനത്തിലെ ആളുകളാണ് കാറിന്റെ ചില്ല് തകർത്ത് ഡ്രൈവറെ പുറത്തെത്തിച്ചത്. അപ്പോഴേക്കും തീപടർന്ന് പിടിക്കുകയായിരുന്നു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.

Tags: fireKUMALI

Latest News