യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈയിലെ പൗര, ബിസിനസ് പ്രമുഖരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, അർധസർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ മേധാവികൾ, നിക്ഷേപകർ തുടങ്ങിയവർ ദുബൈ യൂനിയൻ ഹൗസിൽ നടന്ന പ്രതിവാര മജ്ലിസിൽ പങ്കെടുത്തു.
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും മജ്ലിസിൽ പങ്കെടുത്തു. യു.എ.ഇയുടെ സമഗ്രമായ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും വിവിധ മേഖലകളിൽ നേതൃസ്ഥാനം ശക്തമാക്കുന്നതിനും സഹകരണത്തെ കുറിച്ച് ശൈഖ് മുഹമ്മദ് യോഗത്തിൽ പറഞ്ഞു.