Celebrities

‘പൊലീസില്‍ ചേരുന്നു എന്ന രീതിയിലാണ് വാര്‍ത്ത വന്നത്’; അപ്സര യൂണിഫോമിടില്ല ? സത്യാവസ്ഥ പറഞ്ഞ് നടി | apsara-to-a-new-job-not-to-the-police

തിരുവനന്തപുരം: കേരള പോലീസില്‍ ജോലിയ്ക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായ അപ്‌സര. അച്ഛന്‍ പൊലീസില്‍ ആയിരുന്നതിനാല്‍ ഞാന്‍ പൊലീസില്‍ ചേരുന്നു എന്ന രീതിയിലാണ് വാര്‍ത്ത വന്നത്. എന്നാല്‍ പൊലീസില്‍ ആയിരിക്കില്ല മിക്കവാറും ഞാന്‍ എത്തുക എന്നാണ് കരുതുന്നത്. ഇപ്പോള്‍ ഉത്തരവ് ഇറങ്ങിയതെയുള്ളൂ. ബാക്കി കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്. അതും ഉടന്‍ സംഭവിക്കും എന്ന് കരുത്താമെന്നായിരുന്നു നടിയുടെ പ്രതികരണം.

അടുത്തിടെ ഒരു ഉദ്ഘാടനം ഉണ്ടായിരുന്നു. അവിടെയാണ് ഞാന്‍ അഭിനയം ഇഷ്ടമുള്ള ജോലിയാണെങ്കിലും ചിലപ്പോള്‍ അടുത്ത് മറ്റൊരു ജോലിയില്‍ പ്രവേശിക്കേണ്ടി വന്നേക്കും എന്ന് സൂചിപ്പിച്ചിരുന്നു. എന്‍റെ പിതാവ് പൊലീസില്‍ ആയിരുന്നു. സര്‍വീസില്‍ ഇരിക്കുന്ന സമയത്താണ് അദ്ദേഹം അന്തരിച്ചത്. അതിനാല്‍ തന്നെ ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയിരുന്നു. അടുത്തിടെയാണ് അതില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. അതിനാലാണ് ഇത്തരം ഒരു പരാമര്‍ശം അന്ന് ഉദ്ഘാടനത്തിന് നടത്തിയതെന്നും അപ്സര കൂട്ടിച്ചേർത്തു.

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര ആല്‍ബി. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് കടന്നു വന്ന അപ്‌സര നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ അഭിനേത്രിയാണ് അപ്‌സര. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലൂടെയാണ് അപ്‌സര കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്.

സാന്ത്വനത്തിലെ ജയന്തിയായുള്ള അപ്‌സരയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് അപ്‌സര ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര. തുടക്കം മുതല്‍ക്കു തന്നെ നിറ സാന്നിധ്യമായി മാറാന്‍ അപ്‌സരയ്ക്ക് സാധിച്ചിരുന്നു. മികച്ച ക്യാപ്റ്റനുള്ള സമ്മാനവും അപ്‌സര നേടിയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ അവസാനം വരെ തുടരാന്‍ അപ്‌സരയ്ക്ക് സാധിച്ചിരുന്നില്ല.

പ്രേക്ഷകരേയും സഹതാരങ്ങളേയുമെല്ലാം ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു അപ്‌സരയുടെ എവിക്ഷന്‍. ടോപ് ഫൈവ് വരെ എത്തുമെന്ന് അകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ പ്രതീക്ഷിച്ചിരുന്ന പേരായിരുന്നു അപ്‌സരയുടേത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അപ്‌സര പുറത്താവുകയായിരുന്നു.

content highlight: apsara-to-a-new-job-not-to-the-police