പൊതുജനങ്ങളില്‍ നിന്നുള്ള ഫീഡ്ബാക്കിനായി വിലാസങ്ങളുടെ ജിയോ ലൊക്കേഷന്‍ സൃഷ്ടിക്കുന്നതിനും തിരിച്ചറിയുന്നതിനും ഉപയോഗിക്കാവുന്ന ഡിജിപിന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ നാഷണല്‍ അഡ്രസിംഗ് ഗ്രിഡിന്റെ ബീറ്റാ പതിപ്പ് തപാല്‍ വകുപ്പ് പുറത്തിറക്കി. ഡിപ്പാര്‍ട്ട്മെന്റ് ഐ.ഐ.ടി ഹൈദരാബാദുമായി സഹകരിച്ച് ഒരു നാഷണല്‍ അഡ്രസ്സിംഗ് ഗ്രിഡ് വികസിപ്പിക്കുകയും അതിനെ ഡിജിറ്റല്‍ പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ (DIGIPIN) എന്ന് പേര് നല്‍കുകയും ചെയ്തു.
‘പൊതു-സ്വകാര്യ സേവനങ്ങളുടെ പൗര കേന്ദ്രീകൃത ഡെലിവറിക്ക് വേണ്ടിയുള്ള ലളിതമായ വിലാസ പരിഹാരങ്ങള്‍ ഉറപ്പാക്കുന്നതിനായി, ഇന്ത്യയില്‍ സ്റ്റാന്‍ഡേര്‍ഡ്, ജിയോ-കോഡഡ് അഡ്രസ്സിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള ഒരു സംരംഭം തപാല്‍ വകുപ്പ് മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇത് വികസിപ്പിക്കുന്നതിനായി താപാല്‍ വകുപ്പ് ഐ.ഐ.ടി ഹൈദരാബാദുമായി സഹകരിച്ചിരുന്നു. ഡിജിറ്റല്‍ തപാല്‍ സൂചിക നമ്പര്‍ (DIGIPIN) എന്ന് പേരിട്ടിരിക്കുന്ന ഒരു ദേശീയ വിലാസ ഗ്രിഡ്, ആണിതെന്നും വകുപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഡിജിപിന്‍ പൊതുസഞ്ചയത്തില്‍ പൂര്‍ണ്ണമായി ലഭ്യമാകാനും എല്ലാവര്‍ക്കും എളുപ്പത്തില്‍ ആക്സസ് ചെയ്യാനുമാകും. ‘ഡിജിപിന്‍ ഗ്രിഡ് സിസ്റ്റം ഒരു അഡ്രസ്സിംഗ് റഫറന്‍സിങ് സിസ്റ്റമായതിനാല്‍, വിവിധ സേവന ദാതാക്കളും യൂട്ടിലിറ്റികളും ഉള്‍പ്പെടെയുള്ള മറ്റ് ആവാസവ്യവസ്ഥകളുടെ അടിസ്ഥാന മാര്‍ഗമായി ഉപയോഗിക്കാം.
പൊതു സേവന വിതരണത്തിലെ മെച്ചപ്പെടുത്തലുകള്‍, വേഗത്തിലുള്ള അടിയന്തര പ്രതികരണം, ലോജിസ്റ്റിക് കാര്യക്ഷമതയ്ക്ക് ഗണ്യമായ ഉത്തേജനം എന്നിവ സുഗമമാക്കുന്നതിന് ജിയോസ്‌പേഷ്യല്‍ ഗവേണന്‍സിന്റെ ശക്തമായ ഘടകമായി പ്രവര്‍ത്തിക്കാന്‍ ഈ സംവിധാനത്തിനു കഴിയും. സെപ്തംബര്‍ 22 ആണ് ഈ സംവിധാനത്തെക്കുറിച്ചുള്ള ഫീഡ്ബാക്കിനുള്ള അവസാന തീയതിയായി വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
CONTENT HIGHLIGHTS;The Department of Posts has released a beta version of the digital pin to gauge public feedback