Saudi Arabia

‘സൗ​ണ്ട് സ്​​റ്റോം’ ഫെ​സ്​​റ്റി​വ​ൽ അ​ഞ്ചാം പ​തി​പ്പ് : ഡി​സം​ബ​ർ 12 മു​ത​ൽ 14 വ​രെ റി​യാ​ദി​ൽ ന​ട​ക്കും | sound-storm-festival-in-riyadh-from-december-12-to-14

‘സൗ​ണ്ട് സ്​​റ്റോം’ ഫെ​സ്​​റ്റി​വ​ൽ അ​ഞ്ചാം പ​തി​പ്പ്​ ഡി​സം​ബ​ർ 12 മു​ത​ൽ 14 വ​രെ റി​യാ​ദി​ൽ ന​ട​ക്കും. ഇ​ത്ത​വ​ണ രാ​ജ്യാ​ന്ത​ര താ​ര​മാ​യ എ​മി​നെ​മി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റ​വും പ്ര​മു​ഖ​രാ​യ ഒ​രു കൂ​ട്ടം അ​ന്താ​രാ​ഷ്​​ട്ര താ​ര​ങ്ങ​ളു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ‘സൗ​ണ്ട്‌​സ്​​റ്റോ​മി​ന്റെ’ ഈ ​വ​ർ​ഷ​ത്തെ പ​തി​പ്പ് വ​രു​ന്ന​ത്.

അ​വ​യി​ൽ അ​മേ​രി​ക്ക​ൻ റോ​ക്ക് ബാ​ൻ​ഡാ​യ തേ​ർ​ട്ടി സെ​ക്ക​ൻ​ഡ്സ് ടു ​മാ​ർ​സ്, ബ്രി​ട്ടീ​ഷ് റോ​ക്ക് ബാ​ൻ​ഡാ​യ ‘മ്യൂ​സ്’, ജ​ർ​മ​ൻ ഡി.​ജെ ബോ​റി​സ് ബ്രെ​സി​യ, ബ്രി​ട്ടീ​ഷ്-​ക​നേ​ഡി​യ​ൻ ഡി.​ജെ റി​ച്ചി ഹാ​ട്ട​ൺ, ഇ​റ്റാ​ലി​യ​ൻ ഡി.​ജെ മാ​ർ​ക്കോ കൊ​റോ​ള, സ്വി​സ് അ​ഡ്രി​യാ​റ്റി​ക് ഡി.​ജെ ജോ​ഡി​യാ​യ അ​ഡ്രി​യാ​ൻ ഷാ​ല, അ​ഡ്രി​യാ​ൻ ഷ്വൈ​റ്റ്സ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കു​ന്ന ഡാ​ൻ​സ്​ ജോ​ക്കി​ക​ളി​ലു​ൾ​പ്പെ​ടും.

റി​യാ​ദി​ലെ ബ​ൻ​ബാ​ൻ ഏ​രി​യ​യി​ൽ ന​ട​ക്കു​ന്ന ഉ​ത്സ​വം സം​ഗീ​ത​പ്രേ​മി​ക​ൾ വ​ർ​ഷം​തോ​റും കാ​ത്തി​രി​ക്കു​ന്ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സം​ഭ​വ​മാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള വ്യ​ത്യ​സ്ത ശൈ​ലി​ക​ളും സം​ഗീ​ത പ​രി​പാ​ടി​ക​ളും ഇ​തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ഏ​റ്റ​വും പ്ര​മു​ഖ​രാ​യ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു.