Automobile

ഇനി മുതല്‍ ബജാജ് ബൈക്കുകളും വാങ്ങാം ഫ്‌ളിപ്കാര്‍ട്ടിലൂടെ; ആകര്‍ഷകമായ ഓഫറുകള്‍-Bajaj bikes available on Flipkart now

ഇനി മുതല്‍ എല്ലാ ബജാജ് ബൈക്കുകളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യം. ബജാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബജാജ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ പള്‍സര്‍, ഡോമിനാര്‍, അവഞ്ചര്‍, പ്ലാറ്റിന, സിടി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 69,000 രൂപ മുതല്‍ 2.31 ലക്ഷം രൂപ വരെയാണ് ബൈക്കുകളുടെ വില.

രാജ്യത്തെ 25 നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബജാജ് മോട്ടോര്‍സൈക്കിളുകള്‍ ബുക്ക് ചെയ്യാം. യഥാസമയം കൂടുതല്‍ നഗരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ ബജാജ് ഫ്രീഡം 125 ഉം ഉടന്‍ തന്നെ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാം. ഫ്‌ളിപ്പ്കാര്‍ട്ടുമായുള്ള സഹകരണം ബ്രാന്‍ഡിന്റെ പുതിയ ഒരു ചുവടുവയ്പ്പാണ്.

കൂടാതെ ബജാജ് ഓട്ടോ വിശാലമായ സാധ്യതകളാണ് ഒരുക്കുന്നത്. ഇതിലൂടെ വളരെ വേഗത്തില്‍ ബജാജ് ബൈക്കുകള്‍ വാങ്ങാന്‍ അവസരം ലഭിക്കുന്നു. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ബൈക്ക് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ കിഴിവ്, 12 മാസത്തെ നോ-കോസ്റ്റ് EMI, കാര്‍ഡ് ഓഫറുകള്‍ എന്നിവയാണ് പ്രത്യേക ഒഫറുകള്‍.