World

ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ പലസ്തീന്‍ ഗ്രൂപ്പുകളുടെ ശ്രമം വിജയത്തിലേക്കോ? യുദ്ധം അവസാനിച്ചാല്‍ ഗാസ നിലനിൽക്കേണ്ടത് ആര്‍ക്കൊപ്പം

ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഇസ്രായേല്‍ നടത്തുന്ന യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഗാസയുടെ മേല്‍ പലസ്തീൻ സഖ്യത്തിന് നിയന്ത്രണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ‘ദേശീയ ഐക്യ’ കരാറില്‍ ഒപ്പുവച്ചു. മൂന്ന് ദിവസത്തെ കഠിനമായ ചര്‍ച്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച ചൈനയില്‍ വെച്ചാണ് പലസ്തീനിലെ വിവധ വിഭാഗങ്ങള്‍ അന്തിമരൂപമായ കരാറില്‍ ഒപ്പിട്ടത്. യുദ്ധാനന്തരം ഗാസ ഭരിക്കാനുള്ള ‘ഇടക്കാല സര്‍ക്കാരിന്’ അടിത്തറയിട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. കാലകാലങ്ങളായി എതിരാളികളായിരുന്ന ഹമാസും ഫതഹും മറ്റ് 12 പലസ്തീന്‍ ഗ്രൂപ്പുകളും ഒരുമിച്ചു ചേര്‍ന്നാണ് കരാര്‍ ഒപ്പുവെച്ചത്.

ഇന്ന് ഞങ്ങള്‍ ദേശീയ ഐക്യത്തിനായുള്ള ഒരു കരാറില്‍ ഒപ്പുവെക്കുന്നു, ഈ യാത്ര പൂര്‍ത്തിയാക്കുന്നതിനുള്ള പാത ദേശീയ ഐക്യമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ മൂസ അബു മര്‍സൂഖ് ബീജിംഗില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ കരാര്‍ സമീപ വര്‍ഷങ്ങളില്‍ എത്തിയതിനേക്കാള്‍ വളരെ കൂടുതലാണ്. ഒരു ഇടക്കാല ദേശീയ ഐക്യ ഗവണ്‍മെന്റ് സ്ഥാപിക്കുക, ഭാവി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകീകൃത ഫലസ്തീന്‍ നേതൃത്വത്തിന്റെ രൂപീകരണം, ഒരു പുതിയ ഫലസ്തീന്‍ നാഷണല്‍ കൗണ്‍സിലിന്റെ സ്വതന്ത്ര തിരഞ്ഞെടുപ്പ്, ഇസ്രായേല്‍ ആക്രമണങ്ങളെ അഭിമുഖീകരിക്കുന്ന പൊതു ഐക്യ പ്രഖ്യാപനം എന്നിവയാണ് പ്രധാന ഘടകങ്ങളായി സംഘടനകള്‍ വിലയിരുത്തിയത്. ഒരു ഏകീകൃത ഗവണ്‍മെന്റിലേക്കുള്ള നീക്കം വളരെ പ്രധാനമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ കൂട്ടു ചേരി സൃഷ്ടിക്കുന്നത്. ഹമാസും ഫത്തയും തമ്മിലുള്ള അനുരഞ്ജനം പലസ്തീന്‍ ആഭ്യന്തര ബന്ധങ്ങളില്‍ ഒരു പ്രധാന വഴിത്തിരിവാകും. 2006-ല്‍ സംഘര്‍ഷം ഉടലെടുത്തതിനുശേഷം ഫലസ്തീന്‍ പ്രദേശങ്ങളിലെ രണ്ട് പ്രധാന പലസ്തീന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കടുത്ത എതിരാളികളായിരുന്നു, അതിനുശേഷം ഹമാസ് ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ പലതവണ പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും, യുദ്ധം ഇഴഞ്ഞുനീങ്ങുകയും ഇസ്രായേലും അമേരിക്കയുള്‍പ്പെടെയുള്ള സഖ്യകക്ഷികളും യുദ്ധം അവസാനിച്ചതിന് ശേഷം എന്‍ക്ലേവ് ആര്‍ക്കാണ് ഭരിക്കാന്‍ കഴിയുകയെന്ന് ചര്‍ച്ച ചെയ്തതിനാല്‍ അവര്‍ ഒരുമിച്ച് വരാനുള്ള സാധ്യതകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയേയും ഫത്തയുടെ ഡെപ്യൂട്ടി ഹെഡ് മഹ്‌മൂദ് അല്‍ അലൂലുമാണ് ഏറ്റവും പുതിയ ചര്‍ച്ചകളില്‍ പങ്കെടുത്തത്. സംഘര്‍ഷത്തില്‍ മധ്യസ്ഥ പങ്ക് വഹിക്കാന്‍ ശ്രമിച്ച ചൈന, മുമ്പ് ഏപ്രിലില്‍ ഫത്തയ്ക്കും ഹമാസിനുംവേണ്ടി ചര്‍ച്ച നടത്താന്‍ ആതിഥേയത്വം വഹിച്ചിരുന്നു.

 

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഹമാസ് ഇസ്രായേല്‍ അധിനിവേശത്തിനെതിരെ സായുധ ചെറുത്തുനില്‍പ്പിന് വേണ്ടിയാണ് വാദിക്കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ഭാഗിക ഭരണ നിയന്ത്രണമുള്ള പലസ്തീനിയന്‍ അതോറിറ്റിയെ ഫതഹ് നിയന്ത്രിക്കുന്നു. പലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടിയുള്ള സമാധാനപരമായ ചര്‍ച്ചകളെ അത് അനുകൂലിക്കുന്നു. ഗാസയിലെ യുദ്ധമാണ് പലസ്തീന്‍ പക്ഷത്തെ ഭിന്നതകള്‍ മാറ്റിവെക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം എന്ന് ബര്‍ഗൂതി പറഞ്ഞു. ഈ ഭയാനകമായ അനീതിക്കെതിരെ ഫലസ്തീനികള്‍ ഏകീകരിക്കുകയും ഒരുമിച്ച് പോരാടുകയും ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം കരാര്‍ ഒപ്പിടുക മാത്രമല്ല, അത് നടപ്പിലാക്കുക എന്നതാണ്. ഗാസ ഭരിക്കുന്നതിലെ ഏതെങ്കിലും ഹമാസിന്റെ പങ്കിനെ ഇസ്രായേല്‍ ശക്തമായി എതിര്‍ക്കുന്നു, കൂടാതെ വാഷിംഗ്ടണില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കിടയിലും എന്‍ക്ലേവിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നുവെന്ന് നിര്‍ദ്ദേശിച്ചു. ഹമാസുമായി സഹകരിച്ചതിന് ഫതഹ് മേധാവിയും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റുമായ മഹ്‌മൂദ് അബ്ബാസിനെ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്, ശത്രുത അവസാനിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ അല്ലാതെ മറ്റാരും ഗാസയെ നിയന്ത്രിക്കില്ലെന്ന തന്റെ സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിച്ചു. ആ ചര്‍ച്ചകളില്‍ സംഭാഷണത്തിലൂടെയും കൂടിയാലോചനകളിലൂടെയും അനുരഞ്ജനം നേടാനുള്ള തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുകയും’ ‘പല പ്രത്യേക വിഷയങ്ങളില്‍’ പുരോഗതി കൈവരിക്കുകയും ചെയ്തുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ബീജിംഗ് പ്രഖ്യാപനം എന്ന് പരാമര്‍ശിച്ചിരിക്കുന്നതില്‍ ഒപ്പുവെച്ചതിന് ശേഷം ചൈനയുടെ വാങ് പറഞ്ഞു: ‘അനുരഞ്ജനം പലസ്തീന്‍ വിഭാഗങ്ങളുടെ ആഭ്യന്തര കാര്യമാണ്, എന്നാല്‍ അതേ സമയം, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയില്ലാതെ അത് നേടാനാവില്ല. ചൈന ചരിത്രപരമായി പലസ്തീന്‍ വിഷയത്തോട് അനുഭാവം പുലര്‍ത്തുകയും ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തെ ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കാന്‍ ‘അന്താരാഷ്ട്ര സമാധാന സമ്മേളനം’ നടത്താന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തു.