മൈസൂർ എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് വരുന്നത് മൈസൂർ കൊട്ടാരം ആയിരിക്കും വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു സ്ഥലമാണ് മൈസൂർ കൊട്ടാരം ഇൻഡോ സാരസെനിക്ക് ശൈലിയിലുള്ള വാസ്തുവിദ്യയാണ് മൈസൂർ കൊട്ടാരത്തിന്റെ കാര്യത്തിൽ ഏറ്റവും പെട്ടെന്ന് എടുത്തു പറയേണ്ട ഒരു ഉദാഹരണം. കർണാടകയിലെ തന്നെ ഏതൊരു വ്യക്തിയും മൈസൂർ കൊട്ടാരം സന്ദർശിക്കാതെ ഇവിടം വിടാറില്ല എന്നതാണ് സത്യം അത്രത്തോളം പ്രത്യേകതകളാണ് ഈ രാജകുടുംബം ഇവിടെ ഒരുക്കിയിരിക്കുന്നത് ഇപ്പോഴും രാജകുടുംബത്തിന്റെ ഔദ്യോഗിക പദ്ധതിയായി തന്നെയാണ് കൊട്ടാരം അറിയപ്പെടുന്നത്
വോഡയാർ രാജവംശത്തിലെ 24 ആമത്തെ ഭരണാധികാരിക്ക് വേണ്ടിയായിരുന്നു 1912ലെ കൊട്ടാരം നിർമ്മിക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ ഒന്നായിയാണ് ഈ കൊട്ടാരം കണക്കാക്കപ്പെടുന്നത് ഗോഥിക്ക് ഹിന്ദു മുസ്ലിം രജപുത്ര എന്നിവ ചേർന്ന ശൈലികളുടെ സമന്വയമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ചാമുണ്ഡി മലനിരകൾക്ക് കിഴക്ക് ഭാഗത്തായി ഉയർന്നുനിൽക്കുന്ന മൈസൂർ കൊട്ടാരത്തിന്റെ ദൃശ്യഭംഗി ഏതൊരു സന്ദർശകനെയും വീണ്ടും ഇവിടേക്ക് എത്തിക്കുന്ന ഒരു കാഴ്ച തന്നെയാണ് താജ്മഹൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ ഒരു ചരിത്ര സ്മാരകമായി ആണ് ഈ കൊട്ടാരം നിലനിൽക്കുന്നത് തന്നെ
ഇവിടത്തെ ആഘോഷങ്ങളും വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതാണ് വാസ്തുവിദ്യയുടെ പ്രത്യേകതയാണ് ഈ കൊട്ടാരത്തെ അതിമനോഹരം ആക്കുന്നത് 19ആം നൂറ്റാണ്ടിലെ ബ്രിട്ടീഷ് വാസ്തുശില്പികൾ നടത്തിയ വാസ്തുവിദ്യ വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് മാർബിൾതാഴികക്കൂടങ്ങളും മൂന്ന് നിലകളുള്ള ഒരു കല്ലും ഉള്ള കൊട്ടാരമാണ് ഇത് ഏകദേശം 145 അടി ഉയരമുള്ള 5 നിലകളുള്ള ഒരു ഗോപുരവും ഇതിനെ മനോഹരമാക്കുന്നു
കൊട്ടാരത്തിന് ചുറ്റുമുള്ള വലിയ പൂന്തോട്ടമാണ് മറ്റൊരു പ്രത്യേകത കൊട്ടാരത്തിനുള്ളിലേക്ക് വ്യത്യസ്തമായ ഒരു വഴിയാണ് കാണാൻ സാധിക്കുന്നത് മാത്രമല്ല സ്വർണ്ണം കൊണ്ട് അലങ്കരിച്ച ഒരു മരമാനയും ഒരിക്കലും ഭയപ്പെടരുത് എന്ന രാജ്യത്തിന്റെ മുദ്രാവാക്യവും ഇതിലെ പ്രവേശനകാലം കവാടത്തിൽ കാണാൻ സാധിക്കും അതിമനോഹരമായ കാഴ്ചകളാണ് ഈ കൊട്ടാരത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ഞായറാഴ്ചയും പൊതു അവധിയുള്ള ദിവസങ്ങളും ഒഴികെ എല്ലാ ദിവസവും വൈകുന്നേരം ആകർഷകമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൊട്ടാരത്തിൽ നടക്കാറുണ്ട്
എല്ലാവർഷവും ശരത്കാലത്ത് ഇവിടെ ആഘോഷിക്കുന്ന പ്രധാനമായി ആഘോഷം വിജയദശമിയാണ് ഇത് ഏകദേശം പത്ത് ദിവസത്തോളം നീണ്ടുനിൽക്കുകയും ചെയ്യാറുണ്ട് ആനകളുടെ ഘോഷയാത്രയാണ് ഇവിടുത്തെ ഉത്സവം ഈ സമയത്ത് ഈ പ്രദേശം വളരെയധികം അലങ്കരിക്കപ്പെടുകയും ചെയ്യുന്നു ഈ സമയത്താണ് വിനോദസഞ്ചാരികൾ ഇവിടെയൊക്കെ എത്തുന്നത് കൊട്ടാരം സന്ദർശിക്കുവാനുള്ള യഥാർത്ഥ സമയമെന്നത് ഇവിടെ ആഘോഷം നടക്കുന്ന ഈ കാലഘട്ടങ്ങളാണ് അതിമനോഹരമായ രീതിയിലുള്ള ആഘോഷങ്ങളാണ് ഇവിടെ കാണാൻ സാധിക്കുന്നത് മൈസൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത് ഒരുപാട് ദൂരം ഒന്നും ഇവിടെയില്ല കെ എസ് ആർ ടി സി ബസുകളിൽ തന്നെ ഇവിടേക്ക് എത്താൻ സാധിക്കും