മുംബൈ: അനന്ദ്-രാധികയുടെ വിവാഹ ചിലവുകളുടെ പല റിപ്പോര്‍ട്ടുകളും പുറത്ത് വരുകയാണ്. അതില്‍ മിക്കതും കേട്ടാല്‍ സാധാരണക്കാര്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും. ഇവരുടെ വിവാഹാഘോഷത്തിന് ജസ്റ്റിന്‍ ബീബറിന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്ക് പറക്കാന്‍ ചിലവായത് പത്ത് ദശലക്ഷം ഡോളര്‍! മെഡിറ്ററേനിയന്‍ കടലിലൂടെയുളള 800 അതിഥികളുടെ യാത്രയ്ക്ക് ചിലവായത് 150 മില്യണ്‍! നൂറോളം പേര്‍ മാത്രം പങ്കെടുത്ത ഒരു വിവാഹ ചടങ്ങിന്റെ ചിലവ് 600 മില്യണ്‍ ഡോളറിലധികം..ഇങ്ങനെപോകുന്നു അനന്ദ് അംബാനിയുടെ വിവാഹ ചിലവുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ തന്റെ ഇളയ മകന്റെ വിവാഹ ആഘോഷങ്ങളില്‍ എത്രമാത്രം രൂപ ചിലവാക്കിയിട്ടുണ്ടാകും എന്നതിന്റെ ചില ഊഹ കണക്കുകളാണ് ഇവയൊക്കെ.
വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി രാധിക മര്‍ച്ചന്റിനെ ജൂലൈ 12 നാണ് വിവാഹം കഴിച്ചത്. മൂന്ന് ദിവസങ്ങളോളം നീണ്ടുനിന്ന വിവാഹാഘോഷങ്ങളായിരുന്നു മുംബൈയില്‍ നടന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ ആസ്തി 120.3 ബില്യണ്‍ ഡോളറാണ്. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ 11-ാമത്തെ ആളാണ്. പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം അനന്ദിന്റെ വിവാഹ ചിലവായ 600 മില്യണ്‍ ഡോളര്‍, അംബാനിയുടെ കണക്കാക്കിയ സമ്പത്തിന്റെ 0.5 ശതമാനത്തിന് തുല്യം.
ഇന്ത്യയിലെ വിവാഹങ്ങള്‍ സാധാരണ ആഡംബരങ്ങളാണെങ്കിലും വരുമാന പരിധിക്കുമപ്പുറമാണ് ആളുകള്‍ പലപ്പോഴും ചിലവഴിക്കുന്നത്. ഇന്ത്യയിലെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുമ്പോള്‍, രാജ്യത്തിന്റെ പുരോഗതിയുടെ ഉദാഹരണമായ ഇടത്തരക്കാരായ[മിഡില്‍ ക്ലാസ്] ഇന്ത്യക്കാരെ എങ്ങും തന്നെ കാണാന്‍ കഴിയുന്നില്ല. വളരുന്ന സമ്പദ്വ്യവസ്ഥയായ ചൈനയുമായി ഇന്ത്യയെ താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് കൃത്യമായി ചെലവ് ചെയ്യാനുള്ള കഴിവ് വളരെ കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ മധ്യവര്‍ഗം[മിഡില്‍ക്ലാസ്] വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെതട്ടിലാണെന്ന് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ലെ വേള്‍ജ് ഇന്‍ഇക്വാളിറ്റി ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇന്ത്യയുടെ സമ്പത്തിന്റെ നാലിലൊന്നും രാജ്യത്തെ സമ്പന്നരുടെ കൈകളിലാണെന്നാണ്.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇന്ത്യയിലെ മധ്യവര്‍ഗം പതിന്മടങ്ങ് വളര്‍ന്നു. എന്നാല്‍ ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ കണക്കനുസരിച്ച് ഇത് ചൈനയുടെ പകുതിയില്‍ താഴെയാണ്. 2022-ല്‍, 660 മില്യണ്‍ ചൈനീസ് പ്രതിവര്‍ഷം 10,000 ഡോളറിലധികം സമ്പാദിച്ചു, അതേസമയം ഇന്ത്യക്കാരില്‍ നാലിലൊന്ന് മാത്രമാണ് ഇത്രയും വരുമാനം നേടിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി ഇന്ത്യയെ ‘മധ്യവര്‍ഗം ഇല്ലാത്ത രാജ്യം’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ കണക്കനുസരിച്ച്, 1990-കളില്‍ ചൈനയുടെയും ഇന്ത്യയുടെയും സാമ്പത്തിക അവസ്ഥ ഒരേ രീതിയില്‍ ആയിരുന്നെങ്കിലും, 2022-ല്‍, ഇന്ത്യയിലെ ശരാശരി മധ്യവര്‍ഗ വരുമാനം ചൈനയിലേതിനേക്കാള്‍ മൂന്നിലൊന്നില്‍ താഴെയായിരുന്നു. ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് പറയുന്നതനുസരിച്ച്, ചൈനയിലെ 40 ശതമാനം മധ്യവര്‍ഗക്കാര്‍ 2022-ല്‍ ശരാശരി 30,400 ഡോളര്‍ പ്രീ-ടാക്സ് നേടി, എന്നാല്‍ ഇന്ത്യയില്‍ ഇത് 8,700 മാത്രമായിരുന്നു. ചൈനയിലെ ഇടത്തരം വരുമാനക്കാരുടെ പെട്ടെന്നുള്ള ഉയര്‍ച്ചയ്ക്ക് പിന്നിലെ ഒരു കാരണം ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണമാണ്,” ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിലെ പ്രധാന സാമ്പത്തിക വിദഗ്ധന്‍ അലക്സാന്ദ്ര ഹെര്‍മന്‍ പറഞ്ഞു. അല്‍ ജസീറയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ആണ് ആഭ്യന്തര കുടിയേറ്റമെന്നും അദ്ദേഹം പറഞ്ഞു. വലിയ ദൂരങ്ങള്‍, പരിമിതമായ ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍, സംസ്ഥാനങ്ങളിലുടനീളമുള്ള ഭാഷാപരമായ വ്യത്യാസങ്ങള്‍ എന്നിവ ആഭ്യന്തര കുടിയേറ്റത്തെ സങ്കീര്‍ണ്ണമാക്കുന്നു. മറ്റൊന്ന് സാമൂഹിക ക്ഷേമത്തിന്റെ അഭാവമാണ്, ഹെര്‍മന്‍ പറഞ്ഞു. രാജ്യം ശക്തമായ സാമ്പത്തിക തിരിച്ചുവരവ് നടത്തിയിട്ടും കോവിഡ്-19 പാന്‍ഡെമിക്കിന് ശേഷം ഇന്ത്യയിലെ ഇടത്തരം, താഴ്ന്ന മധ്യവര്‍ഗങ്ങള്‍ ചുരുങ്ങിയെന്ന് വില്‍സണ്‍ സെന്ററിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മൈക്കല്‍ കുഗല്‍മാന്‍ പറഞ്ഞു. ഈ ക്ലാസുകളെ അടുത്തിടെയുള്ള പണപ്പെരുപ്പം ദോഷകരമായി ബാധിക്കുന്നു, ജൂണില്‍ ഇത് 5.08 ശതമാനമായി ഉയര്‍ന്നു, മുന്‍ മാസത്തില്‍ ഇത് 4.75 ശതമാനമായിരുന്നു. ഗണ്യമായ പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഈ വിഭാഗത്തെ ദോഷകരമായി ബാധിച്ചു, കുഗല്‍മാന്‍ പറഞ്ഞു,