കർണാടകയിലേക്ക് ഒരു ടൂർ പ്ലാൻ ചെയ്യുകയാണെങ്കിൽ തീർച്ചയായും കാണേണ്ട ഒരു സ്ഥലം അവിടെയുള്ള വൃന്ദാവൻ ഗാർഡൻസ് ആണ് മനോഹരമായ ഈ പൂന്തോട്ടം ഇവിടെയൊക്കെ നിരവധി വിനോദസഞ്ചാരികളെയാണ് സ്വാഗതം ചെയ്യുന്നത് ഏകദേശം 60 ഏക്കറിൽ പരന്നു കിടക്കുന്ന ഈ പൂന്തോട്ടം മൈസൂരിന്റെ മനോഹാരിതയാണ് എടുത്തുകാണിക്കുന്നത് മൈസൂരിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് ഈ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ തന്നെ വളരെ ശ്രദ്ധ നേടിയ നദിയായ കാവേരി നദിക്ക് കുറുകെയാണ് ഈ ഒരു പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്
ഏകദേശം അഞ്ചുവർഷത്തോളം എടുത്തു നിർമ്മിച്ചതാണ് ഈ ഒരു പൂന്തോട്ടം സംഗീതത്തോടൊപ്പം തന്നെ പല കാര്യങ്ങളും ഈ ഒരു പൂന്തോട്ടത്തിൽ ആരാധകരെ കാത്തിരിപ്പുണ്ട് അവയോടൊപ്പം ശ്രദ്ധ നേടുന്നത് ഫൗണ്ടൻഷോ ബോട്ടിംഗ് തുടങ്ങിയവയാണ് വ്യത്യസ്തമായ തരത്തിലുള്ള പൂക്കളും ഇവിടെ കാണാൻ സാധിക്കും 1932 ലാണ് ഇത് പണി കഴിപ്പിക്കുന്നത് വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ഇത് മികച്ച ഫോട്ടോ ഫ്രെയിം കൂടിയാണ് ഈ സ്ഥലം എന്ന് പറയേണ്ടിയിരിക്കുന്നു കർണാടകയുടെ സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ഇവിടെ ബോട്ടിംഗ് സൗകര്യം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്
ഇവിടെയെത്തുന്ന സഞ്ചാരികൾ വൈകുന്നേരങ്ങളിൽ ഇവിടേക്ക് എത്താനാണ് ഇഷ്ടപ്പെടുന്നത് കാരണം ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന വാട്ടർ ഡിസ്പ്ലേ അതിമനോഹരമായ ഒരു കാഴ്ചയാണ് ഇത് കാണുവാൻ വേണ്ടിയാണ് കൂടുതൽ സഞ്ചാരികളും എത്ര പലരും ഇവിടേയ്ക്ക് വരുമ്പോൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നതും ഈ ഒരു കാഴ്ച തന്നെയാണ് ഇതുവരെ കണ്ടിട്ട് പോലുമില്ലാത്ത വ്യത്യസ്തയിനം പൂക്കളും ഇവിടുത്തെ ഒരു പ്രത്യേകത തന്നെയാണ് ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട മനോഹരമായ ഒരു പൂന്തോട്ടമാണ് വൃന്ദാവൻ ഗാർഡൻ
പ്രൗഢി നിറഞ്ഞ ഈ പൂന്തോട്ടം സൂര്യൻ അസ്തമിക്കുന്നത് വരെ വർണ്ണാഭമായി നിൽക്കുകയും സൂര്യാസ്തമനത്തിന് ശേഷം വർണ്ണാഭമായ വിളക്കുകളാലും ജലധാരകളാലും മനോഹരമായ കാഴ്ച തീര്‍ക്കുകയും ചെയ്യുന്നുണ്ട് അതോടൊപ്പം തന്നെ മനംമയക്കുന്ന സംഗീതവും ഇതിന്റെ പ്രത്യേകതയാണ് 60 ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന ഈ പുഷ്പ വിസ്മയം ആരുടെയും മനസ്സ് നിറയ്ക്കുന്ന ഒരു അനുഭവമാണ് കുട്ടികൾക്ക് വേണ്ടി ഇവിടെ ചെറിയ പാർക്കുകളും അറേഞ്ച് ചെയ്തിട്ടുണ്ട്. അതോടൊപ്പം ഇവിടെയുള്ള നഴ്സറിയിൽ നിന്നും നിരവധി പൂച്ചെടികളുടെയും മരങ്ങളുടെയും തൈകൾ വാങ്ങാം
മറ്റൊന്ന് തടാകവും ബോട്ടിങ്ങുമാണ് സന്ദർശകർക്ക് വളരെ കുറഞ്ഞ നിരക്കിൽ ബോട്ടിംഗ് അനുവദിക്കുന്ന സംവിധാനവും ഇവിടെയുണ്ട് രാവിലെ ആറു മണി രാത്രി എട്ടുമണിവരെ ഈ തടാകം തുറന്നിരിക്കുകയും ചെയ്യും സൂര്യാസമയത്തിനുശേഷം സംഘടിപ്പിച്ച മികച്ച ജലധാര പ്രദർശനത്തിനാണ് ഇവിടെ ആരാധകർ ഏറെ ഏറെ അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളിൽ ഇവിടം തിരക്ക് കൂടുതലായി അനുഭവപ്പെടുന്നതായി മനസ്സിലാക്കാൻ സാധിച്ചിരിക്കും നിരവധി കച്ചവടക്കാരെയും ഇവിടെ കാണാൻ സാധിക്കും ബംഗളൂരുവിൽ നിന്നും 145 കിലോമീറ്റർ മൈസൂരിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് ഈ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് 25 കിലോമീറ്റർ അകലെയുള്ള മൈസൂർ വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം