ആത്മീയതയ്ക്ക് വേണ്ടി കർണാടകയിൽ എത്തുന്ന ആളുകൾ തീർച്ചയായും സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണ് സോമനാഥപുരം ക്ഷേത്രം പുണ്യ നദിയായ കാവേരി നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് വളരെ പ്രശസ്തമായ പ്രസന്നജന കേശവക്ഷേത്രം അല്ലെങ്കിൽ കേശവക്ഷേത്രം എന്നറിയപ്പെടുന്ന വാസ്തുവിദ്യയുടെ ഏറ്റവും മികച്ച മാതൃകാപരമായ ഒരു സ്മാരകം ഇവിടെ കാണാൻ സാധിക്കും ഒരു വിഷ്ണു ഹിന്ദു ക്ഷേത്രമാണ് ഇത് ഭഗവാൻ കൃഷ്ണന്റെ ശക്തിയാണ് ഇവിടെ പ്രതിപാദിക്കുന്നത് മനോഹരമായ കാഴ്ചകളും ഈ ഒരു ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്
ഹോയിസാല സാമ്രാജ്യത്തിലെ രാജാക്കന്മാർ പണികഴിപ്പിച്ച 1500 ഓളം ക്ഷേത്രങ്ങളുണ്ട് അതിൽ ഒന്നാണ് ഈ ക്ഷേത്രവും ക്ഷേത്ര ശൈലിയിൽ തന്നെയാണ് ഈ ക്ഷേത്രവും കാണപ്പെടുന്നത് അതോടൊപ്പം അതുല്യമായ മറ്റു പല കാഴ്ചകളും ഇവിടെയുണ്ട് ഹോയ്‌സാല വാസ്തുവിദ്യയുടെ ഒരു മികച്ച ഉദാഹരണം ഇവിടെ കാണാൻ സാധിക്കും യുനൈസ് കോയുടെ ലോക പൈതൃക പട്ടികയിൽ നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നായിയാണ് ഇത് അറിയപ്പെടുന്നത് ഇപ്പോൾ ഈ ക്ഷേത്രം ആരാധനാലയമായി ഉപയോഗിക്കുന്നില്ല എന്നതും ഒരു പ്രധാനപ്പെട്ട വസ്തുതയാണ് അതിന് കാരണം അക്രമികാരികളായ മുസ്ലിം സൈന്യങ്ങൾ വിഗ്രഹങ്ങൾ തകർക്കുകയും അവഹേളിക്കുകയും ചെയ്തു എന്നതാണ്
എങ്കിലും ഇപ്പോഴും നിരവധി വിനോദസഞ്ചാരികൾ ഈ ക്ഷേത്രം കാണാനായി എത്തുന്നുണ്ട് വളരെ മനോഹരമായ കൊത്തുപണികളും ശില്പങ്ങളും കാണുവാനാണ് ഇവർ എത്തുന്നത് ഈ ക്ഷേത്രത്തിന്റെ ഭംഗിയാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത് 13 നൂറ്റാണ്ടിൽ ഹൊയ്സാലാ രാജാവായ നരസിംഹ മൂന്നാമന്റെ സേവനത്തിൽ ഇരിക്കുന്ന സമയത്താണ് ഈ ഒരു നഗരം തന്നെ സ്ഥാപിക്കുന്നത് ശേഷമാണ് ഈ ഒരു ക്ഷേത്രം പണികഴിപ്പിക്കുന്നത് ഇത് പണികഴിപ്പിക്കുവാനും പരിപാലിക്കുവാനും ബ്രാഹ്മണർക്ക് അദ്ദേഹം ഭൂമി നൽകി
കാവേരി നദിയുടെ തീരത്ത് മനോഹരമായ കൊത്തുപണികൾ കൊണ്ടും വാസ്തുവിദ്യ കൊണ്ടും ഉയർന്നുനിൽക്കുകയാണ് ഈ ക്ഷേത്രം മനോഹരമായ വാസ്തുവിദ്യ തന്നെയാണ് ഈ ക്ഷേത്രത്തെ ലോകമെമ്പാടും പ്രശസ്തമാക്കി കളഞ്ഞത് ഈ ക്ഷേത്രസമിച്ച് അതിന്റെ കവാടങ്ങളും മണ്ഡപവും ലിഹിത കല്ലുകളും ഒക്കെ സോപ്പ് സ്റ്റോണിൽ കൊത്തിയെടുത്തതാണ് സംഗീർണമായ കലാസൃഷ്ടികളാണ് ഇവിടെ കാണാൻ സാധിക്കുന്നത് അലങ്കരിച്ച ഒരു പ്രധാന കവാടമോ മഹാദ്വാരമുള്ള മതിൽ മുറ്റത്താണ് സ്ഥിതി ചെയ്യുന്നത് കാണുന്നത് ഗരുഡന്റെ പ്രതിമയുള്ള ഉയരമുള്ള ഒരു സ്തംഭം കൂടി ഇവിടെ കാണാൻ സാധിക്കും മുറ്റത്തിന്റെ ഭിത്തികൾ ചതുരാകൃതിയിലുള്ള വരാന്ത ഫ്രെയിമുകളെയാണ് കാണിക്കുന്നത് പ്രധാന ക്ഷേത്രവും കാണാൻ സാധിക്കും അതോടൊപ്പം വിഷ്ണുവിന്റെ ഒരു വിഗ്രഹവും കാണാം ഏകദേശം മൂന്ന് അടിയോളം ഉയരമുള്ള ഇതിന് കിഴക്കേ അറ്റത്തെ കയറുവാൻ കോണിപ്പടികൾ ഉണ്ട് ഗോവേണിപ്പടിക്ക് സമീപം രണ്ട് ദ്വാരപാലകരുടെ ആരാധനാലയങ്ങൾ കൂടി കാണാൻ സാധിക്കും ഇപ്പോൾ തകർന്നിരിക്കുകയാണ്. എങ്കിലും ഈ ക്ഷേത്രം കാണുവാൻ വേണ്ടി നിരവധി ആളുകൾ ഇവിടെയൊക്കെ എത്താറുണ്ട്